ആറാട്ട് സിനിമയ്ക്കായി മോഹൻലാൽ വാങ്ങിയ പടുകൂറ്റൻ പ്രതിഫല വിവരമറിഞ്ഞു കണ്ണ് തള്ളി ആരാധകരും സിനിമാലോകവും

മഹാ നടൻ മോഹൻലാലിന്റേതായ 2021ൽ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം ദൃശ്യ 2 അല്ലെങ്കിൽ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ദൃശ്യം 2 ആമസോണിലൂടെ ഒടിടിയിലും മരക്കാർ മാർച്ച് 26ൽ നിന്ന് ഓണം റിലീസീലേക്കും മാറ്റിയിരിക്കുകയാണ്. ഇതോടെ 2021ലെ മോഹൻലാലിന്റെ ആദ്യ റിലീസായി എത്തുന്നത് മിക്കവാറും ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചയ്ത ആറാട്ട് എന്ന ചിത്രമായിരുക്കും . ഓഗസ്റ്റ് 12ന് ആറാട്ട് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാടും ഊട്ടിയിലുമായി പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ച സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗ് കൊച്ചിയിൽ പൂർത്തിയായിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ സീക്വൻസുകളും മാസ് രംഗങ്ങൾ ഉൾപ്പെടുന്നതുമായ സിനിമയായിരിക്കും ആറാട്ട് എന്നാണ് സൂചന.

വിശദമായി വായിക്കുക : പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

ആറാട്ടിന്റെ സംഘട്ടന രംഗങ്ങൾക്ക് നേതൃത്വം നൽകിയത് നാല് ആക്ഷൻ കൊറിയോഗ്രാഫർമാരാണ്. അനിൽ അരശ്, രവിവർമൻ, സുപ്രീം സുന്ദർ, വിജയ് എന്നിവർ. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം ഗോപിസുന്ദറുമാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവ്വിക്കുന്നത്. അതിഥി റാവുവാണാ ഈ സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. അതേ സമയം ഇപ്പോഴിതാ ഈ ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ റെക്കോർഡ് തുകയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.മാസ്സ് മസാല എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാൽ 11 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന് ഒപ്പം കലാമണ്ഡലം ഗോപിയാശാനും ഈ സിനിമയിൽ എത്തുന്നുണ്ട്. ആരാധകർ ഏറെ ആവേശത്തോടെയാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് കാണാനായി കാത്തിരിക്കുന്നത്.

വിശദമായി വായിക്കുക:നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

Most Popular

സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല”; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി രേവതി സമ്പത്ത്

മലയാള സിനിമ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും കൂട്ടായമയായ 'അമ്മ' യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരമായ പരാമർശത്തിനെതിരെ രൂക്ഷ വിമശനം നടത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ രേവതി സമ്പത്ത്.നടിയെ ആക്രമിച്ച കേസിൽ നടൻ...

നോബിയുടെ കൗണ്ടറുകള്‍, ഡിംപിള്‍ കഷ്ടപ്പെടും, ഭാഗ്യലക്ഷ്മി വന്നത് ഹേറ്റേഴ്‌സിനേയും കൊണ്ട്; ബിഗ് ബോസ് മത്സരാർത്ഥികളെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.

കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചു. ആദ്യം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനാണ് ബിഗ് ബോസ് സാക്ഷിയായത്. രസകരമാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ പട്ടിക. ഇപ്പോഴിതാ ആദ്യ എപ്പിസോഡിനെ കുറിച്ചുള്ളൊരു കുറിപ്പ്...

താനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്തു; മുൻ കാമുകൻ ഭവ്നിന്ദര്‍ സിങ്ങിനെതിരെ നിയമനടപടിക്കൊരുങ്ങി അമല പോൾ

മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അമല പോൾ . പക്ഷേ സിനിമ ജീവിതം പോലെ അത്ര ശുഭമായിരുന്നില്ല നടിയുടെ വ്യക്തി ജീവിതം. തമിഴ് സംവിധായകൻ...

ആറാട്ട് സിനിമയ്ക്കായി മോഹൻലാൽ വാങ്ങിയ പടുകൂറ്റൻ പ്രതിഫല വിവരമറിഞ്ഞു കണ്ണ് തള്ളി ആരാധകരും സിനിമാലോകവും

മഹാ നടൻ മോഹൻലാലിന്റേതായ 2021ൽ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രം ദൃശ്യ 2 അല്ലെങ്കിൽ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ദൃശ്യം 2 ആമസോണിലൂടെ ഒടിടിയിലും മരക്കാർ മാർച്ച് 26ൽ...