വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും ഉള്ള സ്ത്രീകൾ നേരിടുന്ന അസമത്വവും അനാചാരവും ഇപ്പോൾ ഒരു പരിധി വരെ നിയന്ത്രിക്കപ്പെടാൻ ഭരണ കൂടങ്ങൾ താനാണ് മുന്നിട്ടിറങ്ങിയിരിക്കുകയാണ് . മനുഷ്യ പുരോഗതിയുടെ ഭാഗമായി മനുഷ്യന്റെ പല വികല ചിന്തകളും വികാരങ്ങളും നിയന്ത്രിക്കപ്പെടേണ്ടതുണ്ട് . അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്ത്രീ സ്വാതന്ത്ര്യമാണ്. കാലാകാലങ്ങളായി സ്ത്രീകൾ നേരിടുന്ന അനീതിയും അസ്വാതന്ത്ര്യവും ഒരു പുരോഗമന സമൂഹം എന്ന രീതിയികളുള്ള ഏത് ജന വിഭാഗവും ശക്തമായി എതിർക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ് . അത് കൊണ്ട് താനാണ് അത്തരത്തിൽ സ്ത്രീവിരുദ്ധമായി നിലനിൽക്കുന്ന ചിന്തകളും പ്രത്യശാസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം നമ്മൾ തിരസ്ക്കരിക്കേണ്ടത് അനിവാര്യമാണ്. വനിതാ ദിനത്തിൽ എല്ലാ മേഖലയിലുമുള്ള പ്രമുഖർ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെ പ്രകീർത്തിച്ചും അവരുടെ തുല്യതക്കു വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയുമുള്ള ആഹ്വാനങ്ങളുമായി സോഷ്യൽ മീഡിയയിൽ കാലം നിറയുകയായിരുന്നു.മലയാള സിനിമയിലെ സൂപ്പര്‍താരമായ മോഹന്‍ലാലാണ് പൊങ്കാല നേരിടുന്നത്. വനിതാ ദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. വനിതാദിനം ആശംസിക്കാന്‍ മനുസ്മൃതിയിലെ വാക്കുകള്‍ ഉപയോഗിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ട്രോളുകളുമായെത്തിയിരിക്കുന്നത്.
Mohanlal

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ

തത്ര ദേവതാഃ യത്രൈ

താസ്തു ന പൂജ്യന്തേ

സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,’ എന്നവരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവതകള്‍ വാഴുന്നു. ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാകില്ല എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വാക്കുകളുടെ അര്‍ത്ഥം. എന്നാല്‍ താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ പൊങ്കാലയിടുകയാണ്.

മനു സ്മൃതി എന്ന പുസ്തകം പൊതുവേ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടതാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുള്ള വിഷയമല്ല. . സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുതെന്നും പുരുഷനാല്‍ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് മനുസ്മൃതിയെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം മോഹന്‍ലാല്‍ സിനിമകളിലെ സ്ത്രീ വിരുദ്ധതയും നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനേയും സോഷ്യല്‍ മീഡിയ ഓര്‍മ്മി്പ്പിക്കുന്നുണ്ട്.ആകെമൊത്തം സ്ത്രീവിരുദ്ധതയില്‍ മുങ്ങി നില്‍ക്കുന്ന, സ്ത്രീയുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും വെല്ലുവിളിക്കുന്ന മനുസ്മൃതിയിലെ വാക്യങ്ങള്‍ തന്നെ വേണം അല്ലേ വിപ്ലവകരമായ ചരിത്രം ഉള്‍ക്കൊള്ളുന്ന വനിതാ ദിനത്തില്‍ ആശംസ അറിയിക്കാന്‍. ലവലേശം രാഷ്ട്രീയ ബോധം ഉണ്ടോ മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കള്‍ക്ക്’ എന്നായിരുന്നു ഒരു കമന്റ്. ‘സ്ത്രീകളെ പൂജിക്കൊന്നും വേണ്ട അവരെ തുല്യരായി നമ്മടെ നാട്ടുകാര്‍ കണ്ടാല്‍ മതി’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

‘പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍, വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേത്. മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം. താങ്കളെ പോലെയുള്ള അനുഗ്രഹീത കലാകാരന്മാര്‍ പലപ്പോഴും അവസരവാദികളാകുന്നതില്‍ സങ്കടം ഉണ്ട്. അതുകൊണ്ട് ശ്ലോകങ്ങള്‍ വിസ്മരിച്ചുകൊണ്ട് സ്ത്രീപക്ഷനിലപാടെടുക്കുക. ഇല്ലെങ്കില്‍ മൗനം വിദ്വാന് ഭൂഷണമായി ആചരിക്കുക’ എന്നായിരുന്നു മറ്റൊരു കമന്റ്.

Most Popular

ഇതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഷഫ്‌നയുടേയും സജിന്റേയും പുതിയ തുടക്കം

ഒരുപാട് ആരാധകര്‍ ഉള്ള താരദമ്ബതികളില്‍ ഒരുവരാണ് ഷഫ്നയും സജിനും.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മത വിഭാഗങ്ങളിൽ ജനിച്ച ഇവരുടെ വിവാഹവും ചെറിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അവസരങ്ങൾക്കായി കാതോർതിരിക്കുമ്പോളാണ് നടിയായ ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് പുതിയതായി നിർമ്മിക്കുന്ന...

ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള...

ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു അനശ്വരയുടെ പുറകെ പിന്നെയും സൈബര്‍ ആങ്ങളമാര്‍: മറുപടി ആവര്‍ത്തിച്ച്‌ താരവും

ഒരാളുടെ വസ്ത്രധാരണം അതയാളുടെ സ്വാതന്ത്ര്യമാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇവിടെ കെടുത്തുന്നത് എന്ന് ഇപ്പോൾ നമുക്ക് തോന്നിപ്പോകും .സദാചാരം വല്ലാതെ അതിരു കടക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് അടുത്തയിടെ നടി അനശ്വര രാജൻ...

കല്യാണം കഴിഞ്ഞ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ പല ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ: ഈ കുറിപ്പ്‌ വായിക്കാതെ പോകരുത്‌

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഒരു കുറിപ്പാണു ഇത്.ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെയേറെ എന്നത് കൊണ്ട് പ്രേക്ഷകരുമായി പങ്കു വെക്കുന്നു. പക്ഷേ പൂർണമായി മുന്ധാരണയോടെ ഇത് വായിക്കരുത് ഒരു പക്ഷേ...