മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. താരങ്ങളും അതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് .ഇപ്പോൾ തന്റെ പിറന്നണൽ ദിനത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ പിറന്നാൾ സമ്മാനമായി നാടിനു നൽകിയ സഹായങ്ങളാണ് ചർച്ചയാവുന്നത്. കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗത്തില്‍ സജീവ ഇടപെടലുകളുമായി മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. ആശുപത്രികളില്‍ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിശ്വശാന്തി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

കേരളത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകള്‍, മാറ്റാനാകുന്ന എക്സ് റേ മെഷിനുകള്‍ എന്നിവയാണ് നല്‍കുക.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ പൈപ്പ്‍ലൈന്റെ ഇന്‍സ്റ്റാലേഷന് വേണ്ട പിന്തുണയും നല്‍കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെയും കേരള സര്‍ക്കാരിന്റെ ആരോഗ്യസുരക്ഷ സ്‍കീമിന്റെയും പരിധിയില്‍ വരുന്ന ആശുപത്രികള്‍ക്കാണ് ഇക്കാര്യങ്ങള്‍ നല്‍കുക എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

1 .5 കോടിയുടെ പ്രൊജക്‌ട് ആണ് ഇത്. ഇവൈ ജിഡിഎസ് (EY GDS), യു.എസ്.ടെക്നോളജീസ് (UST ) എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ആശുപത്രികള്‍ക്കും ഇതുപോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായം നല്‍കുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, എറണാകുളത്തെയും ആലുവയിലെയും ലക്ഷ്‍ണി ആശുപത്രി, തിരുവനന്തപുരം, എസ് പി ഫോര്‍ട് ആശുപത്രി, എറണാകളും സുധീന്ദ്ര മെഡിക്കല്‍ മിഷന്‍, തിരുവനന്തപുരം ആറ്റുകാല്‍ ദേവി ട്രസ്റ്റ് ആശുപത്രി, എറണാകുളം കൃഷ്‍ണ ആശുപത്രി, കോട്ടയം ഭരത് ആശുപത്രി, എറണാകുളം സരഫ് ആശുപത്രി, പാലക്കാട് സേവന ആശുപത്രി, തിരുവനന്തപുരം ലോര്‍ഡ്‍സ് ആശുപത്രി, എറണാകുളം ലേക്​ഷോര്‍ ആശുപത്രി, പട്ടാമ്ബി സര്‍ക്കാര്‍ താലൂക്ക് ആശുപത്രി എന്നിവടങ്ങളിലാണ് നിലവില്‍ സഹായം എത്തിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു.
ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം.

Most Popular

വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

താരയുദ്ധങ്ങൾ എക്കാലത്തും സിനിമ ഇൻഡസ്ട്രിയിൽ ഉള്ളതാണ് താരങ്ങളുടെ ആരാധകരുടെ മത്സരങ്ങളും ചൊല്ലിയുള്ള കോലാഹലങ്ങളും കൊലപാതകങ്ങൾ ചരിത്രവുമുണ്ട്. എംജിആറും ജെമനി ഗണേശനും മുതല്‍ കമല്‍ ഹസനും രജനികാന്തും താണ്ടി ഇപ്പോഴും തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്ന താരയുദ്ധം...

അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി.

സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവിത പ്രാരാബ്ദം മൂലം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്തു ജീവിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റിലുമുണ്ട്. പലരും വീട്ടിലും സമൂഹത്തിലും ഒക്കെ നിന്നുമുള്ള പ്രഷർ കൊണ്ടാണ് സ്വപ്നങ്ങൾ ഉപേക്ഷിച്ചു മറ്റൊരു...

മൃദുലയുമായുളള വഴക്ക് മാറിയോ? കസ്തൂരിമാൻ താരം റെബേക്കയോട് ആരാധകന്‍, നടിയുടെ കിടിലൻ മറുപടി

ഏഷ്യാനെറ്റിലെ ജനപ്രീയ പരമ്പരയായി കസ്തൂരിമാന്‍ പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി റെബേക്ക സന്തോഷ്. ജനപ്രിയ പരമ്ബരയിലെ കാവ്യ എന്ന കഥാപാത്രമാണ് നടിയെ ഏറെ ശ്രദ്ധേയയാക്കിയത്. അടുത്തിടെയാണ് സംവിധായകന്‍ ശ്രീജിത്ത് വിജയുമായുളള നടിയുടെ...

കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത് അന്ന് ആ സംവിധായകന്റെ കരണത്തടിച്ചാണ് ഇറങ്ങിപ്പോന്നത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര

തനിക്കു മലയാള സിനിമയിൽ നേരിട്ട ചതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു കാലത്തു തമിഴിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ നടി വിചിത്ര. തന്നോട് കാട്ടിയ വിശ്വാസവഞ്ചനയുടെ പേരില്‍ ഒരു മലയാളം സംവിധായകനെ...