അലർജിയും ശ്വാസം മുട്ടലും വകവെക്കാതെ മോഹൻലാൽ പക്ഷേ മമ്മൂട്ടി…?

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവർക്കൊപ്പമുള്ള അനുഭവങ്ങൾ പലപ്പോഴും പങ്ക് വെക്കാറുമുണ്ട് പക്ഷേ മിക്കതും അവര് വാഴ്ത്തി പാടുന്നതാണ് എന്നുള്ളതാണ് സത്യം .പക്ഷേ ഇവർക്കിരുവർക്കുമൊപ്പം പ്രവർത്തിച്ചു പരിചയമുള്ള സിനിമ നിര്‍മ്മാതാവാണ് ബി.സി. ജോഷി. ഇരുവര്‍ക്കും ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വ്യത്യസ്ത അനുഭവം തന്റേടത്തോടെ തുറന്നു പറയുകയാണ് ജോഷി.

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം മാടമ്ബി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ശ്വാസംമുട്ടല്‍ കൊണ്ടുള്ള ബുദ്ധിമുട്ടുണ്ടായിരുന്നിട്ടു കൂടി നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് കണക്കാക്കി മോഹന്‍ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൃത്യമായി എത്തിയ അനുഭവമാണ് ബി.സി. ജോഷി ആദ്യം പറഞ്ഞത്.സിനിമയില്‍ നെല്ലു കുത്തുന്ന ഗോഡൗണില്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു. ഫാന്‍ ഓണാക്കിയാല്‍ പൊടിയെല്ലാം പറന്നുപൊങ്ങും. മോഹന്‍ലാല്‍ ആസ്തമയുള്ളയാളാണ്. ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാല്‍ രണ്ട് ലക്ഷത്തിന്റെ നഷ്ടം വരുമെന്ന കാര്യം അദ്ദേഹത്തിനോട് ചെന്ന് പറഞ്ഞപ്പോള്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിച്ച്‌ മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയ സംഭവം ജോഷി കൃതജ്ഞതയോടെ ഓർക്കുന്നു

പക്ഷേ മമ്മൂട്ടിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ അനുഭവമാണ് അദ്ദേഹം പങ്ക് വെച്ചത് മമ്മൂട്ടി നായകനായ പ്രമാണി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് ജോഷി പങ്ക് വെച്ചത്. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ് ഒരു ദിവസം മമ്മൂട്ടിയ്ക്ക് പനി വന്നെന്നും എത്ര റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം ഷൂട്ടിന് വരാന്‍ തയ്യാറായില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. ആ കാശെല്ലാം നഷ്ടമായി. പിന്നീട് മറ്റൊരു സീന്‍ ചിത്രീകരിക്കാന്‍ വേണ്ടി ദിവസം കൂടി നല്‍കാന്‍ അദ്ദേഹത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം നിന്നില്ല. നേരത്തെ എവിടെയോ വാക്ക് പറഞ്ഞിരുന്നു എന്ന് മമ്മൂട്ടി പോയി. പിന്നീട് മറ്റൊരു ദിവസം ആ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്നുവെന്നും ജോഷി പറഞ്ഞു. മാസ്റ്റര്‍ബിന്‍ എന്ന ഒരു യൂട്യൂബ് ചാനലിന് അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

Most Popular

വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക്...

‘ഇന്ത്യയെന്ന അടിമപ്പേര് മാറ്റൂ, ഭാരതത്തിലേക്ക് തിരിച്ചു പോകൂ’; ആവശ്യവുമായി കങ്കണ റണാവട്ട്

ബോളിവുഡിൽ സ്വജന പക്ഷപാതത്തിന്റെ പേരിൽ ചേരി തിരിഞ്ഞു ഉണ്ടായ കലഹങ്ങളിൽ ഒരു സൈഡിൽ ചുക്കാൻ പിടിച്ചു നിന്നതു കങ്കണ റാണട്ട് ആയിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന്...

ഭൂമിയിലുള്ള ഈ 15 സ്ഥലങ്ങളിൽ ഗ്രാവിറ്റി ഇല്ല അതായതു വസ്തുക്കൾ പറന്നു നടക്കും -വീഡിയോ കാണുക

ഭൂമിയിൽ ഗ്രാവിറ്റി അഥവാ ഗുരുത്വഘർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ അത്ഭുതപ്പെടും അല്ലേ. ഭൂമിയിലുള്ള ഓരോ വസ്തുവിനെയും പറന്നു പോകാതെ ഭൂമിയിൽ തന്നെ പിടിച്ചു നിർത്തുന്നത് ഭൂമിയുടെ കാന്തിക ബലമാണ് അതിനെയാണ്...

നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മിപ്പിക്കുന്നത്; വൈറലായി കുറിപ്പ്

മോഹന്‍ലാല്‍ ചിത്രം പവിത്രം' റിലീസായിട്ട് 27 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച്‌ സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് വൈറലാകുകയാണ്. 'ചേട്ടച്ഛന്റെ 'പവിത്ര'മായ സ്നേഹത്തിന് ഇന്ന് 27 വയസ്' പി.ബാലചന്ദ്രന്‍-രാജീവ് കുമാര്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന'പവിത്രം' എന്ന മികച്ച...