മമ്മൂക്ക തന്നിൽ നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെയെന്നു തുറന്നു പറഞ്ഞു മമ്മൂട്ടി

Advertisement

സൂപ്പർ താരങ്ങളുടെ അഭിനയത്തെ കുറിച്ച് ആരാധകർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും വാഗ്‌വാദങ്ങളും വെല്ലുവിളികളുമൊകകെ നടക്കാറുണ്ട്. അവരുടെ അഭിനയത്തെ കുറിച്ചുള്ള വിലയിരുത്തലുകളും നടക്കാറുണ്ട്.പക്ഷേ താരങ്ങൾ അന്യോന്യം വിലയിരുത്തുന്നത് വിരളമാണ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ ഒരു നടനെന്ന നിലയില്‍ പലരും വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

ഏറെനാള്‍ മുന്‍പ് മനോരമയ്ക്ക് അനുവദിച്ച ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിയിലായിരുന്നു താരരാജാവ്‌ മോഹന്‍ലാല്‍ മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തെ ഇത്ര ഭംഗിയായി വിലയിരുത്തിയുണ്ടാവില്ല എന്നത് തീര്‍ച്ചയാണ്.

“മമ്മൂക്ക വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആക്ടര്‍ ആണ് വളരെ. ഡിസിപ്ലിന്‍ പുലര്‍ത്തുന്ന നടനാണ്, അദ്ദേഹത്തിന്‍റെ ജീവിത രീതിയിലും അത് പ്രതിഫലിക്കാറുണ്ട്, സിനിമയിലെ ഒരു ഡയലോഗ് എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാന്‍ പറയുന്നത്. ഒരു ഡയലോഗ് ഇങ്ങനെ പറയണം അല്ലെങ്കില്‍ ഇങ്ങനെ നിര്‍ത്തണം, ഇവിടെ കോമ വേണം എനിക്ക് ഇങ്ങനെയുള്ള നിയമങ്ങള്‍ കൊണ്ട് നടക്കാന്‍ കഴിയില്ല, മമ്മൂക്ക എന്നോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് അങ്ങനെ ചെയ്യാനാണ് ഇഷ്ടമെന്ന്, ഞാന്‍ അത്തരം ഡിസിപ്ലീന്‍ കീപ്പ് ചെയ്യുന്ന വ്യക്തിയല്ല. ഞാന്‍ എന്റെ ശൈലിക്ക് അനുസരിച്ചാണ് പ്രസന്റ് ചെയ്യുന്നത്. ഒരുപക്ഷെ അത്തരം നിയമങ്ങള്‍ ഒന്നും സൂക്ഷിക്കാത്തത് കൊണ്ടാണ് എന്റെ അഭിനയം കുറച്ചു കൂടി സ്വാഭാവികമാണെന്ന് പറയപ്പെടുന്നത്. അങ്ങനെയുള്ള അഭിനയത്തോട് വളരെ ആവേശമുള്ള നടനാണ്‌ മമ്മൂക്ക, എനിക്കും ആവേശമുണ്ടെങ്കിലും ഞങ്ങളുടെ അഭിനയത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസം ഉണ്ടാകാം”.

Most Popular