മയക്കുമരുന്ന് കേസില്‍ ആള് മാറി പേരും ചിത്രങ്ങളും നൽകി ; അനുഭവിച്ചത്‌ കടുത്ത അപമാനവും മാനസിക സംഘര്‍ഷവും: സോണിയ അഗര്‍വാള്‍

Advertisement

ഒരു കാലത്തെ തമിഴിലെ സൂപ്പർ നായികയായിരുന്നു സോണിയ അഗർവാൾ ഇപ്പോഴും താരം വെള്ളിത്തിരയിൽ സജീവമാണ് അതിനിടെയാണ് തന്റെ അതേ പേരുള്ള മറ്റൊരു നടി ചെയ്ത കുറ്റത്തിന് താരം ഇരയായത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും മോഡലുമായ സോണിയ അഗര്‍വാളിന് പകരം തന്റെ ചിത്രങ്ങള്‍ നല്‍കി കേസിലേക്ക് വലിച്ചിഴച്ചതിനെതിരെ നടി സോണിയ അഗര്‍വാള്‍ രംഗത്ത്. ഇരുവരുടെയും പേരിലെ സാമ്യം മൂലം മോഡലിന്റെ ചിത്രങ്ങള്‍ക്ക് പകരം നടി സോണിയ അഗര്‍വാളിന്റെ ചിത്രങ്ങളും വിവരങ്ങളുമാണ് പല മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്തയില്‍ ഉപയോ​ഗിച്ചത്. മാധ്യമങ്ങളുടെ ഇത്തരം നിരുത്തരവാദിത്തപരമായ പ്രവർത്തി മൂലം താന്‍ കടുത്ത മാനസിക സംഘര്‍ഷമാണ് നേരിട്ടതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.

ഇത്തരത്തിലൊരു വാർത്ത പ്രചരിച്ചത് മൂലം നിരന്തരമുള്ള കോളുകളോട് പ്രതികരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. താനും കുടുംബവും നേരിടേണ്ടി വന്ന മാനനഷ്ടത്തിനു മാധ്യമങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സോണിയ ട്വീറ്റ് ചെയ്തു.

ഷിജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാ എന്ന തമിഴ് മലയാളം ദ്വിഭാഷാ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. തിരുവനന്തപുരത്താണ് താരം ഇപ്പോള്‍. ‌ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നു കഞ്ചാവും പിടിച്ചെടുത്തതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നു കേസില്‍ നടിയും മോഡലുമായ സോണിയ അഗര്‍വാള്‍ കസ്റ്റഡിയിലായത്. സംഭവത്തെക്കുറിച്ച്‌ കൃത്യമായി അന്വേഷിക്കാതെ തന്റെ പേരില്‍ വ്യാവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് നടി വ്യക്തമാക്കി.

Most Popular