മകന് എന്ത് കൊണ്ട് ഈ പേര് നൽകി മേഘന രാജ് വെളിപ്പെടുത്തുന്നു ഒപ്പം പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ നിങ്ങൾ ഇതുവരെ കണ്ടോ

Advertisement

ഓഗസ്റ്റ് 22 ന് 10 മാസം പ്രായമായ മേഘന രാജിന്റെയും ചിരഞ്ജീവി സർജയുടെയും മകന് റയാൻ രാജ് സർജ എന്ന് പേരിട്ടു. സെപ്റ്റംബർ 4 ശനിയാഴ്ച, മകന്റെ പേരിടൽ ചടങ്ങിൽ നിന്ന് തന്റെയും മകൻ രായന്റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്ക് വെച്ചിരുന്നു. തന്റെ മകന്റെ മാമോദീസ ചടങ്ങിന്റെ ഒരു വീഡിയോയും അവൾ അതിന്റെ കൂടെ പങ്കുവെച്ചു. മേഘ്‌ന സിൽക്ക് സാരി തിരഞ്ഞെടുത്തപ്പോൾ, അച്ഛൻ ചിരഞ്ജീവിയെപ്പോലെ വെളുത്ത ഷർട്ടും ട്രഡീഷണൽ ആയുള്ള പ്രത്യേകതരം ധോത്തി കുർത്തയും ധരിച്ചാണ് റയാൻ എത്തിയത്.കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 7 -ന് ആണ് റയാന്റെ പിതാവും നടനുമായ ചിരഞ്ജീവി സർജ മരിച്ചത്.

വെള്ളിയാഴ്ച (സെപ്റ്റംബർ 3) തന്റെ മകന്റെ പേര് വെളിപ്പെടുത്തിയ മേഘന രാജ്, സെപ്റ്റംബർ 4 ശനിയാഴ്ച്ചയാണ് റയാന് ഒരു വലിയ നാമകരണ ചടങ്ങ് സംഘടിപ്പിച്ചത്, ചിത്രത്തിൽ അമ്മയും മകനും പരമ്പരാഗത വസ്ത്രം ധരിച്ച് ആണ് എത്തിയത്, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും നാമകരണ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോകളിൽ, അച്ഛൻ ചിരഞ്ജീവിയുടെ സമാനമായ ധോത്തി കുർത്തയും കോട്ടും ധരിച്ച റയാനെ നമുക്ക് കാണാം.

മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മേഘന എഴുതി, “റയാൻ രാജ് സർജ (sic).”

മേഘനാ രാജും ഭർത്താവ് ചിരഞ്ജീവി സർജയും ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ച് വിവാഹിതരായവരാണ്. അതിനാൽ, അവരുടെ മകൻ റയാനും രണ്ട് മതങ്ങളിലെയും ഏറ്റവും മികച്ചത് രീതിയിൽ ചേരുന്ന നാമം നൽകേണ്ടത് ഉചിതമാണ്. സെപ്റ്റംബർ 4 ശനിയാഴ്ച, മേഘന തന്റെ മകന് നാമകരണ ചടങ്ങിനൊപ്പം ഒരു മാമോദിസ ചടങ്ങും നടത്തി. രണ്ട് ചടങ്ങുകളുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട്, എന്തുകൊണ്ടാണ് താൻ തന്റെ മകന് റയാൻ എന്ന പേര് തിരഞ്ഞെടുത്തതെന്ന് അവർ വെളിപ്പെടുത്തി.

അവൾ എഴുതി, “ഒരു അമ്മയെന്ന നിലയിൽ, എന്റെ മകന് ഏറ്റവും മികച്ചത് ഞാൻ ചെയ്യേണ്ടത് വളരെ പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ, ജാതിയും മതവും നോക്കാതെ അവന്റെ മാതാപിതാക്കൾ ജനങ്ങളെ എങ്ങനെ സന്തോഷിപ്പിച്ചും ആസ്വോദിപ്പിച്ചു , നമ്മുടെ കുടുംബങ്ങൾക്കുവേണ്ടി എല്ലാ തരത്തിലുമുള്ള ജനങ്ങൾ പ്രാർത്ഥിച്ചു. മുകളിലുള്ള എല്ലാ ദൈവങ്ങളിൽ നിന്നും ഞങ്ങൾ അനുഗ്രഹം അപേക്ഷിക്കേണ്ടത് അനിവാര്യമാണ്, ഇത് എനിക്ക് രണ്ട് വഴികളിലൂടെയും ചെയ്യേണ്ടത് പ്രധാനമാണ്, കാരണം അവന്റെ പിതാവ് ,നമ്മുടെ രാജാവ് വിശ്വസിക്കുനന്ത് മനുഷ്യത്വം എല്ലാറ്റിനും ഉപരിയാണ്! രണ്ട് പാരമ്പര്യങ്ങളിലും മികച്ചത് ആഘോഷിക്കൂ! ഒരു യഥാർത്ഥ രാജാവിനെപ്പോലെ സംസാരിക്കു ജീവിക്കൂ ! റായൻ (സംസ്കൃതം), ഈ പേര് എല്ലാ മതങ്ങളിലും പെട്ടതാണ്, വ്യത്യസ്ത പതിപ്പുകൾ, വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം! നമ്മുടെ അഭിമാനമായ നമ്മുടെ രാജകുമാരൻ നമ്മുടെ റായാൻ രാജ് സർജയെ അവതരിപ്പിക്കുന്നു! എന്റെ കുഞ്ഞേ, നീ നിന്റെ പിതാവിനെപ്പോലെ വളരണം, അവർ ആരാണ് എന്നതിനാലാണ് അവനെ ആളുകൾ സ്നേഹിച്ചത്, അവർ ഏത് പശ്ചാത്തലത്തിൽ പെട്ടവരാണെന്നതിനെ അടിത്തനപ്പെടുത്തിയല്ല അവർ മനുഷ്യരാശിക്കായി ചെയ്യുന്ന നല്ല കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അവൻ ഒരു ധന ധാർമ്മിഷ്ഠനാണ് അവൻ നിന്നെ കുറിച്ച് അഭിമാനിക്കുന്നു അമ്മയും അപ്പയും നിന്നെ സ്നേഹിക്കുന്നു! ഭരിക്കാനുള്ള സമയമായി! (sic). ”

ഇതാണ് മേഘ്‌നയുടെ വാചകങ്ങൾ ചിത്രങ്ങൾ എല്ലാം വൈറലായിരിക്കുകയാണ്

Most Popular