ഇതാണ് അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ഗാനം ഈ വീഡിയോ പ്ലാൻ ചെയ്ത് എടുത്തതല്ല – വൈറലായി മേഘ്‌ന രാജിന്റെ പുതിയ വീഡിയോ

111

യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന നായികയാണ് മേഘ്‌ന രാജ്. പിന്നീട് ധാരാളം ചിത്രങ്ങൾ നടിയെ തേടിയെത്തി. ചുരുങ്ങിയ നാൾ കൊണ്ട് തന്നെ മലയാളം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ചുരുക്കം അന്യഭാഷാ നടിയാണ് മേഘ്‌ന. പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 മെയ് രണ്ടിന് മേഘ്‌നയും സഹനടനും കന്നഡ സൂപ്പർ സ്റ്റാർ ചിരഞ്ജീവി സർജയുമായുള്ള വിവാഹം നടക്കുന്നത്. ആരെയും അസൂയപ്പെടുത്തുന്ന പ്രണയവും ഒന്ന് ചേരലുമെന്നു കണ്ട മാധ്യങ്ങളുൾപ്പടെ വാഴ്ത്തിപ്പാടിയ ആ പ്രണയ ജോഡി,പക്ഷേ വളരെ പെട്ടന്ന് തന്നെ മേഘ്‌നയുടെ ജീവിതത്തിൽ തന്നെ വലിയ കരിനിഴൽ വീഴ്ത്തികൊണ്ട് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം ഉണ്ടായത്.

2020 ജൂൺ ഏഴിന് ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാർഡിയാക് അറെസ്റ്റിലൂടെ ചിരഞ്ജീവി സർജ മരണപ്പെട്ടു. ചിരഞ്ജീവിയുടെ മരണവും തകർന്നിരിക്കുന്നു മേഘ്‌നയുടെ ചിത്രവുങ്ങളും വിഡിയോകളുമെല്ലാം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇരുവരുടെയും ആരാധകരും സിനിമ മേഖലയിലുള്ളവരെയെല്ലാം ഞടുക്കിയ വാർത്ത ആയിരുന്നു അത്. അതിനു ശേഷം ആരാധകരും സിനിമ ലോകവുമെല്ലാം മേഘ്‌നയ്ക്ക് വലിയ പിന്തുണയാണ് നൽകിയത്. ചിരുവിന്റെ മരണസമയത് മേഘ്‌ന പൂർണ ഗർഭിണി ആയിരുന്നു എന്നതും വലിയ സങ്കടകരമായ ഒരു വിഷയമായിരുന്നു. പിന്നീടങ്ങോട്ട് മേഘ്‌നയുടെ പ്രസവവും കുഞ്ഞും എല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ട വാർത്തകൾ ആയി ഇപ്പോൾ ഫാദേഴ്സ് ഡേയിൽ കുഞ്ഞു സിമ്പയുടെ മനോഹരമായൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മേഘ്ന രാജ്. ലാപ്ടോപ്പിൽ അപ്പയുടെ പ്രിയപ്പെട്ട ഗാനം കാണുന്ന സിമ്പയെയാണ് വിഡിയോയിൽ കാണാൻ കഴിയുക.

താൻ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല ഈ വീഡിയോ എന്ന തലക്കെട്ടോടെ ആണ് മേഘ്‌ന വീഡിയോ പങ്ക് വെച്ചത്. ‘ലാപ്‌ടോപ്പ് കണ്ട ആവേശത്തിൽ സന്തോഷത്തിൽ അവർ കീബോർഡിൽ അടിച്ചു, ശരിയായ കീയിൽ തന്നെയാണ് വിരലമർത്തിയത്. അവന് ഏറ്റവും ഇഷ്ടമുള്ള അപ്പയുടെ ​ഗാനം പ്ലേ ചെയ്യാൻ തുടങ്ങി. വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ അവൻ നിർബന്ധിച്ചു, സന്തോഷത്തോടെ ഞാൻ അത് അനുസരിച്ചു. ഹാപ്പി ഫാദേഴ്സ് ഡേ’ എന്നാണ് വിഡിയോയ്ക്കു താഴെ മേഘ്ന കുറിച്ചത്.