ദളിത് വിഭാ​ഗത്തിലുള്ളവർ ക്രിമിനലുകളാണ് എല്ലാവരെയും സിനിമയില്‍ നിന്ന് പുറത്താക്കണം (വീഡിയോ) : നടി മീര മിഥുനെതിരെ കേസ്

Advertisement

വീണ്ടും ജാതീയതയുടെ അതിർവരമ്ബുകൾ നമ്മുടെ സമൂഹത്തിൽ തലപൊക്കുന്നു എന്നത് ഇപ്പോഴും സങ്കടകരമായ കാര്യമാണ്. ജാതീയത ഏറ്റവും കൂടുതൽ കൊടികുത്തി വാഴുന്ന സ്റ്റേറ്റുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.ഇപ്പോൾ ഒരു തമിഴ് നടി തന്നെ അത്തരത്തിലൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. ദളിത് സമുദായത്തെ അപമാനിച്ച തമിഴ് നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസെടുത്തു. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എല്‍ടിടിഇ) ഭാരവാഹി വണ്ണിയരശ് നല്‍കിയ പരാതിയിലാണ് നടപടി. ഈ മാസം ഏഴിനാണ് മീര മിഥുന്‍ കേസിനു കാരണമായ വിവാദ വീഡിയോ പങ്കുവെച്ചത്. ഈ വിഡിയോയിൽ ദളിത് സമുദായത്തിലുള്ളവരെയടച്ചാക്ഷേപിച്ചിരിക്കുകയാണ് താരം.അത്തരം വിഭാഗത്തിലുള്ളവരെയെല്ലാം തമിഴ് സിനിമയിൽ നിന്ന് തന്നെ പുറത്താക്കേണം എന്നാണ് മീര പറയുന്നത്

ഒരു ദളിത് സംവിധായകന്‍ തന്റെ ഫോട്ടോ മോഷ്ടിച്ച്‌ സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോ​ഗിച്ചു എന്നും. ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും അവരെല്ലാം മോശം ആൾക്കാരാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്നുമാണ് മീര മിഥുന്‍ വീഡിയോയില്‍ പറയുന്നത്. ദളിത് വിഭാ​ഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ മീരയ്‌ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Most Popular