അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മീര ജാസ്മിൻ..

മലയാളത്തിലെ ഏറ്റവും മികവുറ്റ നടിമാരിൽ എന്നും മുൻനിര സ്ഥാനമാണ് മീര ജാസ്മിനുള്ളത്. കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട് താരം. ഈയിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും. ഓപ്പോസിറ്റ് നിൽക്കുന്ന ആളെക്കണ്ട് നമ്മളും നന്നായി പെർഫോം ചെയ്തുപോകും.എന്നും മീര പറയുന്നു. വളരെ പോസിറ്റീവ് ആയ ലാലേട്ടൻ അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് എന്നും തനിക്കു ഒരുപാട് താലപര്യമുള്ള കാര്യമാണെന്നും മീര പറയുന്നു. ഇനിയും ലാലേട്ടനൊപ്പം നല്ല നല്ല വേഷങ്ങൾ ചെയ്യാൻ താത്പര്യമുണ്ടെന്ന് മീര മനസ്സ് തുറക്കുന്നു.

ലാലേട്ടന് എല്ലാ തരം സിനിമ ചെയ്യാനും ഇൻട്രേസ്റ്റാണ്. ഇത്രയും സിനിമകൾ ചെയ്ത ആളാണെന്നു ലാലേട്ടനെ കണ്ടാൽ തോന്നില്ല.അഭിനയം കണ്ടാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ആളിന്റെ രീതിയിലുള്ള സ്പിരിട്ടാണ് നമുക്ക് തോന്നുക അതേ ആവേശമാണ് ഇപ്പോഴും. അദ്ദേഹം ഒരു മികച്ച ആക്റ്റരാണ്. മോഹൻലാൽ ലോകത്തിലെത്തന്നെ മികച്ച അഞ്ച് നടന്മാരിൽ ഒരാളാണ്. അമിതാഭബച്ഛനെയും മറ്റു നടന്മാരെയും ഒക്കെ എനിക്കിഷ്ടമാണ്, എന്നാലും ലാലേട്ടനെ കഴിഞ്ഞേ മാറ്റാരുമുള്ളൂ.

മലയാളത്തിലെ നല്ല നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻപിൽത്തന്നെയാകും മീര ജാസ്മിന്റെ സ്ഥാനം. അഭിനയ സിദ്ധികൊണ്ടും കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളിയുടെ മനസ്സിൽ മുൻപിൽ തന്നെയാണ് മീര ജാസ്മിൻ. ലോഹിതദാസ് ചിത്രമായ സൂത്രധാരണിലൂടെയാണ് മീര സിനിമാലോകത്തേക്ക് എത്തിയത്. സൂത്രധാരനിൽ ദിലീപിന്റെ നായികയായി ആണ് മീര എത്തിയത് .പിന്നീട് മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികയായി അഭിനയിച്ച മീര കേരളം സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്.അതോടൊപ്പം 2004 ൽ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് മീര രണ്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കാലത്തു മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു ജാസ്മിൻ മേരി ജോസഫ് എന്ന മീര ജാസ്മിൻ.

Most Popular

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മീര ജാസ്മിൻ..

മലയാളത്തിലെ ഏറ്റവും മികവുറ്റ നടിമാരിൽ എന്നും മുൻനിര സ്ഥാനമാണ് മീര ജാസ്മിനുള്ളത്. കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട് താരം. ഈയിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ...

ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം...

‘ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ’, സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം ആരാധകർ ആശങ്കയിൽ

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ജോലിയിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് സഞ്ജയ് ദത്ത്. അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ട്രെൻഡുകളുടെ പട്ടികയിൽ ഇടം നേടിയിരുന്നു . ഭാര്യ...

മമ്മൂട്ടിയെ ഒറ്റവാക്കില്‍ വിവരിച്ച്‌ മോഹന്‍ലാല്‍, ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാലും മമ്മൂട്ടിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയ കുറിച്ചുളള മോഹന്‍ലാലിന്റെ വാക്കുകളാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് മെഗാസ്റ്റാറിന കുറിച്ച്‌ താരം വാചലനായത്. മമ്മൂട്ടിയെ കുറിച്ച്‌ ഒരു...