മുൻ നിര സംവിധായകർ പോലും പറഞ്ഞിട്ടുണ്ട് മീരയെ സഹിക്കാൻ പറ്റില്ല ഭയങ്കര അഹങ്കാരിയാണ് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ച അവതാരകന് മീര ജാസ്മിന്റെ ഞെട്ടിക്കുന്ന മറുപിടി

6536
Advertisement

മലയാളത്തിലെ മുൻ നിര സംവിധായകർ പോലും പറഞ്ഞിട്ടുണ്ടയിലോ മീരയെ സഹിക്കാൻ പറ്റില്ല ഭയങ്കര അഹങ്കാരിയാണ് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ച അവതാരകന് മീര ജാസ്മിന്റെ ഞെട്ടിക്കുന്ന മറുപിടി

മലയാളത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ് മീര. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒട്ടു മിക്ക മുൻ നിര നായകന്മാരുടെയും ഒപ്പം അഭിനയിച്ച താരം. ഒരു സമയത്തു മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക ആയിരുന്നു. തിരക്കുള്ള നായിക എന്ന പദവി അലങ്കരിക്കുമ്പോഴും അപവാദങ്ങളും ഗോസിപ്പുകളും മീര ജാസ്മിനെ വിട്ടൊഴിഞ്ഞിരുന്നില്ല.2001 ൽ ദിലീപ് നായകനായ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മീരയുടെ കാലമായിരുന്നു. മലയാളം മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ ചിത്രങ്ങളിലും മീര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

2004 ഏറ്റവും മികച്ച നടിക്കുള്ളദേശീയ അവാർഡ് പാഠം ഒന്ന് ഒരു വിലാപം എന്ന അഭിനയത്തിന് മീരക്ക് ലഭിച്ചിരുന്നു അതോടൊപ്പം രണ്ടു തവണ കേരളം സംസ്ഥാന അവാർഡ് മികച്ച നദിക്കു നേടിയിരുന്നു മീര. ഇപ്പോൾ കുറച്ചു നാൾ മുൻപ് കൈരളി ടിവിക്കു മീര ജാസ്മിൻ നൽകിയ ഒരഭിമുഖത്തിൽ താരം ചില ചോദ്യങ്ങൾക്കു നൽകിയ മറുപിടിയാണ് വൈറലായിരിക്കുന്നത്.

മീര ജാസ്മിനെ കുറിച്ച് പരക്കെ ഉള്ള അപവാദമാണ് താരം ഭയങ്കര അഹങ്കാരിയാണെന്നും സെറ്റിൽ ഒട്ടും മര്യാദയോ അച്ചടക്കമോ പാലിക്കില്ല എന്നും തൊട്ടിന്നുമ്പോൾ വരും തോന്നുമ്പോൾ ഇറങ്ങി പോകും എന്നൊക്കെ. ഇതേ ചോദ്യം മീരയുടെ മുഖത്ത് നോക്കി തന്നെ കൈരളി ടിവി അവതാരകനായ ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു. മീര ഭയങ്കര അഹങ്കാരിയാണെന്നും മീരയെ സഹിക്കാൻ കഴിയില്ല എന്നും ഒട്ടും അച്ചടക്കമില്ല എന്നും മലയാളത്തിലെ പല മുതിർന്ന സംവിധായകർ പോലും പറയുന്നുണ്ടല്ലോ ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന്.ശ്കതമായ ഭാഷയിലാണ് നദി മീര ജാസ്മിൻ ഈ ചോദ്യങ്ങൾക്കു എതിരെ പ്രതികരിച്ചത്. ഇത്തരത്തിലുള്ള അപവാദങ്ങൾക്ക് താൻ ഒരു വിലയും നൽകാറില്ല എന്നും എന്നോട് മര്യാദക്ക് നിന്നാൽ ഞാനും മര്യാദ കാണിക്കും എന്നും താരം പറയുന്നുഅതോടൊപ്പം തന്നെ തന്നെ കുറിച്ച് ഇങ്ങാനെ കേൾക്കുമ്പോൾ നിങ്ങൾ മനസിലാക്കേണ്ട കാര്യം ഇത്തരം പ്രചാരണങ്ങൾക്കു തീർച്ചയായും ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട് എന്നതാണ് എന്ന് മീര ഓർമ്മിപ്പിക്കുന്നു. താൻ ഇത്തരക്കാരെ ഒട്ടു ശ്രദ്ധിക്കാറില്ല , ഞാൻ എന്റെ കാര്യങ്ങളിലും ജോലിയിലും തിരക്കിലായിരിക്കും എന്നും എനിക്കിതിനൊന്നും സമയവുമില്ല എന്ന് മീര പറയുന്നു.