ഈ സിനിമ സംവിധാനം ചെയ്യുന്ന എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? വിവാദമായ മായകൊട്ടാരത്തിന്റെ സംവിധായകൻ ബൈജു പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം റിയാസ് ഖാൻ നായകനായി മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .ഓൺലൈൻ ലൂടെ ചാരിറ്റി ചെയ്യുന്ന ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായാണ് റിയാസ് ഖാൻ എത്തുന്നത്.സുരേഷ് കോടാലിപറമ്പൻ എന്ന പേര് പ്രമുഖ ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നുമ്പറമ്പലിനെ ഉദ്ദേശിച്ചുള്ളതാനെന്ന രീതിയിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു .ഫിറോസ് തന്നെ തെന്റെ ഫേസ് ബുക്ക് പേജിലൂടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു .തന്നെ തേജോവധം ചെയ്യാനായി മനപ്പൂർവ്വം ഒരു കൂട്ടം വ്യക്തികൾ ചെയ്യുന്നതാണ് ഇത് എന്ന് ഫിറോസ് ആരോപിച്ചിരുന്നു. അതിനിപ്പോൾ മറുപിടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ കെ.എൻ ബെെജു

ഞാൻ ഒരു പ്രത്യേക വ്യക്തിയെ ഉന്നം വച്ച് ചെയ്തതലല്ല. എന്റെ സിനിമയിലെ നിരവധി കഥാപാത്രങ്ങളിൽ ഒരു കഥാപാത്രമാണ് സുരേഷ് കോടാലിപ്പറമ്പൻ. അദ്ദേഹം ചാരിറ്റിയുമായി ന‌‌ടക്കുമ്പോൾ ഉണ്ട‌ാകുന്ന പ്രശ്നങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ‍ അവതരിപ്പിക്കുന്നത്.നല്ല ഉദ്ദേശത്തോടെ കൂടി ചാരിറ്റി തുടങ്ങി പിന്നീട് വലിയ തെറ്റുകളിൽ ചെന്നെത്തുന്ന നായകൻറെ ജീവിതമാണ് നർമ്മത്തിൽ പൊതിഞ്ഞു എത്തിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയെ ട്രോളുക, മനസ്സു വിഷമിപ്പിക്കുക എന്ന ഗൂഢ ഉദ്ദേശമൊന്നും എനിക്കില്ല. ഒരോരുത്തരും അവരവരുടെ ഭാവന അനുസരിച്ച് പല കഥകളും മെനഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപിക്കുകയാണ് ചെയ്തത്. അതിൽ ഞാൻ തെറ്റുകാരനല്ല.
‌‌‌
സോഷ്യൽ മീഡിയയിലൂടെ മിസ്റ്റർ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം ഞാൻ കണ്ടു. അദ്ദേഹം പറയുന്നത് അദ്ദേഹത്തെ തേജോവധം ചെയ്യാൻ ഒരു കൂട്ടം സിനിമാക്കാർ ​ഗൂഢ സംഘങ്ങളായി മറ്റുള്ളവരുടെ കയ്യിൽ നിന്ന് പെെസ പിരിച്ചു സിനിമ ചെയ്യുകയാണെന്ന്. അങ്ങനെ ഒരു ഗതികേട് ഞങ്ങൾക്കില്ല. ദേവ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. കഥാപാത്രത്തിന്റെ പേര് അബന്ധവശാൽ സുരേഷ് കോടാലിപ്പറമ്പൻ എന്നായിപ്പോയി മാത്രം. ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ?

ഞാൻ ആരെയും ഈ ചിത്രത്തിലൂടെ അപമാനിക്കുന്നില്ല. സിനിമ കണ്ടി‌ട്ട് നിങ്ങൾ സംസാരിക്കൂ. കൊറോണക്കാലം കഴിഞ്ഞാൽ ആളുകൾക്ക് മനസ്സു തുറന്നു ആസ്വദിക്കാൻ ഒരു നല്ല തമാശ സിനിമ ഒരുക്കകെയാണ് എന്റെ ലക്ഷ്യം. ചിലർ പറയുന്നത് കേട്ടു ഞാൻ നിലം പരിശായ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകനാണെന്ന്.അത് ശെരിയല്ല ഞാൻ ഒരു മലയാള സിനിമപോലും ഇതുവരെ സംവിധാനം ചെയ്തിട്ടില്ല. ഞാൻ തമിഴിലാണ് ആകെ ഒരു സിനിമ ചെയ്തത്. അതും രജനികാന്തിന്റെ ലിം​ഗയ്ക്കൊപ്പം റിലീസ് ചെയ്ത ഒരു സിനിമ. രജനികാന്തിന്റെ സിനിമയോട് മത്സരിക്കാൻ 125 തിയേറ്ററുകളിൽ ആ ചിത്രം റിലീസ് ചെയ്തു. അത് ഒരിക്കലും തീയേറ്റർ കാണാത്ത ഒരു പരാജയപ്പെട്ട സിനിമയായിരുന്നില്ല.

അതുകൊണ്ടു ദയവു ചെയ്തു നിങ്ങൾ മനസിലാക്കണം. ഞാൻ ഒരിക്കൽ കൂടി പറയുന്നു. ഞാൻ ആരെയും പരിഹസിക്കുന്നില്ല. പാവങ്ങളെ സഹായിക്കുന്ന ഒരാളെ അങ്ങനെ പറയേണ്ട ആവശ്യം എനിക്കില്ല- കെ.എൻ ബെെജു പറഞ്ഞു.

Most Popular

മൊബൈലിൽ പതിനേഴോളം പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ.. സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ ഒളിക്യാമറ,കോട്ടയത്തെ പ്രമുഖ വസ്ത്രാലയത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

ഒളിക്യാമറയിലൂടെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുന്ന നരമ്പു രോഗികളുടെ അല്പം കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിപരീതമായി കോട്ടയം ജില്ലയിലെ പ്രമുഖ വസ്ത്രാലയ സ്ഥാപനത്തിൽ സ്ത്രീകളുടെ ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച്...

അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

തലകുത്തിനിന്ന് യോ​ഗാഭ്യാസം, അതിശയിപ്പിച്ചു സംയുക്ത വര്‍മ; വിഡിയോ കാണാം

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സംയുക്ത വർമ്മ. ഈ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിന‍ഞ്ചോളം ചിത്രങ്ങള്‍...

നിഴൽ പോലെ നിന്ന ഭർത്താവ് പെട്ടന്ന് അങ്ങ് പോയപ്പോൾ പെട്ടെന്ന് ഡിപ്രഷനിലായി പോയി: ആദ്യ ഭർത്തിവിനെ കുറിച്ച് ബിന്ദു പണിക്കർ

ഹാസ്യം പുരുഷന്മാരുടെ മാത്രം തട്ടകമാണെന്നു ഒരു പൊതുധാരണ ഉണ്ടായിരുന്ന കാലത്തു ഹാസ്യ താരമായി സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ നടിമാരിൽ പ്രധാനിയാണ് ബിന്ദു പണിക്കർ.ഹാസ്യത്തോടൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും ഭംഗിയായി തന്നിലേൽപ്പിക്കാമെന്നു വളരെ പെട്ടന്ന്...