അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്, സിനിമാ എക്സിബിറ്റേഴ്സ് ബോഡി, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളം (FEUOK), തിയറ്റർ ഉടമകൾക്ക് നിശ്ചിത ചാർജുകളുടെ അടിസ്ഥാനത്തിൽ ആശ്വാസം നൽകുകയും വിനോദനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതുവരെ തിയേറ്ററുകൾ വീണ്ടും തുറക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത്. ഇത് കേരളത്തിൽ മാസ്റ്ററുടെ തീയറ്റർ റിലീസിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വിജയ് ആരാധകർക്ക് വലിയ അടിയാണ്.അതിനെ തുടർന്ന് ആന്റണി പെരുമ്പാവൂരിനെതിരെയും feouk ചെയർമാനായ നടൻ ദിലീപിനെതിരെയും വലിയ വിവാദങ്ങളും പൊങ്കാലകളുമായാണ് വിജയ് ആരാധകർ പ്രതികരിക്കുന്നത് ഇപ്പോൾ മമ്മൂട്ടി കേരളം മുഖ്യമന്ത്രിയായി വേഷമിടുന്ന മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റര്‍ ഇവ രണ്ടും ജനുവരി 13 ന് തന്നെ കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവും വിതരണക്കാരനുമായ റാഫി മതിര പറയുന്നത്. അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇത് പ്രസ്ഥാപിച്ചിരിക്കുന്നതു

റാഫി മതിരയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.

മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റര്‍ 13-ന്!!
കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5-മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമര്‍ശിക്കാതെയായിരുന്നു ഈ അറിയിപ്പ്.
തീയറ്ററുകൾ തുറക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകള്‍ക്ക് വേണ്ടി നിവേദനം നല്‍കി, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഫിയോക് പ്രതിനിധികളുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയില്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. 13-ന് വിജയ്‌ ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.
വിജയ്‌ സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്റ് ആന്റണി പെരുമ്പാവൂര്‍ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികള്‍ ചില ഭാഗത്ത്‌ നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.
കേരളത്തില്‍ ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടി ഞാന്‍ അവതരിപ്പിച്ച ദളപതി വിജയ്‌ യുടെ “ഭൈരവ” റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ്‌ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ തരില്ല എന്ന് തീര്‍ത്തു പറയുകയും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നില്‍ക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റര്‍ ഫെഡറെഷന്‍ മുതലാളി ഈ പ്രചരണത്തിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
“ഭൈരവ” പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താല്‍ പുതിയ തിയേറ്റര്‍ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകന്‍ ദിലീപിനോട് തീര്‍ത്താല്‍ തീരാത്ത പക വച്ച് പുലര്‍ത്താതിരിക്കാന്‍ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അന്നത്തെ സംഭവങ്ങള്‍ നമ്മള്‍ ഓരോരുത്തരും ഓര്‍ത്തെടുത്താല്‍, വിജയ്‌ ആരാധകര്‍ക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.
തിയേറ്ററുകള്‍ തുറക്കുന്നതോടെ റിലീസിന് കാത്തു നില്‍ക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉള്‍പ്പടെ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. വൺ – ല്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോള്‍ ഇളവുകള്‍ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഊഹാപോഹങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതില്‍ സംശയിക്കേണ്ട.
തിയേറ്ററുകള്‍ തുറക്കും. മാസ്റ്റര്‍ കേരളത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കല്‍ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.
-റാഫി മതിര.

Most Popular

തന്റെയും ഐശ്വര്യ റായിയുടെയും 2-ാം വിവാഹ വാര്‍ഷികം ദുരന്തമായി; ബീച്ചിലെ പാര്‍ട്ടിയെ കുറിച്ച് അഭിഷേക് ബച്ചന്‍ മനസ്സ് തുറക്കുന്നു

ഇന്ത്യൻ സിനിമ ലോകത്തെ ഏറ്റവും മാതൃക പരമായ കുടുംബ ജീവിതങ്ങളിലൊന്നാണ് ലോക സുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചനും തമ്മിലുള്ളത് . അഭിഷേകിനെക്കാൾ കൂടുതലാണ് അഭിഷേകിന്...

മലയാളത്തില്‍ നിന്ന് ഉർവശി ഇടവേള എടുക്കാനുള്ള കാരണം ഇതാണ് , തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് താരം

90 കളിൽ മലയാളത്തിലെ സൂപ്പർ തിളങ്ങിയ താരമാണ് ഉർവ്വശി പക്ഷേ ഉർവശിക്ക് അന്നത്തെ നായികമാരിൽ നിന്ന് അൽപം വ്യത്യാസമായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടി ധൈര്യപൂർവ്വം മുന്നോട്ട്...

നടി റോജയുടെ കബഡി കളി വൈറലാവുന്നു വീഡിയോ കാണാം

നടിയും രാഷ്ട്രീയക്കാരിയും അവതാരികയുടെ ഒക്കെ നിറഞ്ഞാടുന്ന താരമാണ് പ്രശസ്ത തെന്നിന്ത്യൻ താരം റോജ. ഒരു കാലത്തു തമിഴ് സിനിമ ലോകത്തെ അടക്കി വാണ താര റാണി ഇപ്പോൾ പോർത്തു പ്രവർത്തക കൂടി ആണ്....

ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു; പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല; ഈ പറക്കും തളികയിലെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടി നിത്യ ദാസ്

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബാസന്തി എന്നുള്ള കഥാപാത്രം...