‘നീ ആദ്യം പോയ് മറയുകയും ഞാന്‍ ഇവിടെ തന്നെ തുടരുകയുമാണെങ്കില്‍ എനിക്കായ് ഒരു കാര്യം ചെയ്യണം. പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഉള്‍ക്കൊള്ളാനാകാതെ മനു രമേശന്‍

ചില വേര്‍പാടുകള്‍ നമുക്കൊരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ ആവില്ല അതങ്ങനെയാണ് വല്ലാത്ത തീരാവേദനയാകും. ഒരിക്കലും നികത്താനാകാത്ത ശൂന്യതയായിരിക്കും പ്രിയപ്പെട്ടവരുടെ വിയോഗം.പ്രിയതമയുടെ മരണത്തിന്റെ വിങ്ങല്‍ ഇനിയും ഉള്‍ക്കൊള്ളാനാകാതെ വിതുമ്ബുകയാണ് പ്രശസ്ത സംഗീതസംവിധായകന്‍ മനു രമേശന്‍. ഭാര്യ ഉമാ ദേവിയ്ക്കൊപ്പമുള്ള ഓര്‍മച്ചിത്രം പങ്കുവച്ചാണ് അദ്ദേഹം പ്രിയപ്പെട്ടവളെ ഓര്‍ത്തെടുക്കുന്നത്.

ഇരുവരുമൊന്നിച്ചുള്ള ഒരു പഴയ ചിത്രം പങ്ക് വെച് അദ്ദേഹം കുറിച്ച വാക്കുകള്‍ ഏറെ നൊമ്ബരപ്പെടുത്തുന്നതായിരുന്നു. പ്രശസ്ത ഗായകനും ഗാനരചയിതാവുമായിരുന്ന ഹങ്ക് വില്യംസിന്റെ ‘ബിയോണ്ട് ദ് സണ്‍സെറ്റി’ലെ (സൂര്യാസ്തമയത്തിനപ്പുറം) വരികളാണ് മനു രമേശന്‍ പോസ്റ്റ് ചെയ്തത്. വേര്‍പാടിന്റെ വേദന നിറയുന്ന വരികളും മനു രമേശന്‍ പോസ്റ്റ് ചെയ്ത മനോഹര ചിത്രവും ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.

‘നീ ആദ്യം പോയ് മറയുകയും ഞാന്‍ ഇവിടെ തന്നെ തുടരുകയുമാണെങ്കില്‍ എനിക്കായ് ഒരു കാര്യം ചെയ്യണം. ആ നീണ്ട പാതയിലൂടെ നീ പതിയെ നടക്കണം. വൈകാതെ ഞാന്‍ നിന്നെ പിന്തുടരും.

നീ സഞ്ചരിച്ച അതേ പാതയില്‍ക്കൂടി ഞാനും വരുമ്ബോള്‍ ഓരോ ചുവടുകളും എനിക്ക് അനുഭവിച്ചറിയണം. ഒരു ദിവസം ആ ഏകാന്തമായ പാതയില്‍ നിന്ന് ഞാന്‍ നിന്റെ പേര് ഉറക്കെ വിളിക്കുന്നതു നീ കേള്‍ക്കും’, ചിത്രത്തിനൊപ്പം മനു രമേശന്‍ കുറിച്ചു.മനു രമേശിന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം ചര്‍ച്ചയായി. നിരവധി പേരാണ് ഉമാ ദേവിയെ അനുസ്മരിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 17ന് മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്നു ഉമാ ദേവി (35) അന്തരിച്ചത്.

ശക്തമായ തലവേദനയെത്തുടര്‍ന്ന് പുലര്‍ച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂര്‍ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവര്‍ക്കും അഞ്ചു വയസ്സുള്ള മകളുണ്ട്.

അധ്യാപികയായിരുന്ന ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഡോക്ടറേറ്റ് കിട്ടിയത്. പക്ഷേ അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി ഉമ വിടപറഞ്ഞു. ഉമയുടെ അസാന്നിധ്യത്തില്‍ സഹോദരനാണ് അംഗീകാരം സ്വീകരിച്ചത്.

Most Popular

ഈ കൊച്ചു പയ്യൻ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നായകനാണ് ആരാണെന്ന് അറിയാമോ?

തങ്ങളുടെ പ്രീയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും സ്ക്രീനിന് അപ്പുറത്തെ അവരുടെ വിശേഷങ്ങളുമെല്ലാം അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. താരങ്ങളും സമയം കിട്ടുമ്പോഴൊക്കെ ജീവിതത്തിലെ വിശേഷങ്ങളും...

മലയാളത്തിലെ ഫഹദ് ഫാസിൽ വില്ലനായി എത്തുന്ന ‘പുഷ്‍പ’യ്ക്ക് അല്ലു വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം

തെലുങ്കിലെ സൂപ്പർ താരമായ അല്ലു അർജുൻ മലയാളികൾക്കും പ്രീയങ്കരനാണ് ആര്യ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരുടെ പ്രീയ താരമായി മാറുകയായിരുന്നു അല്ലു അർജുൻ. അല്ലു അർജുനനെ അങ്ങനെ മലയാളികൾ സ്നേഹത്തോടെ...

പണ്ട് നമ്മൾ കൂടിയത് പോലെ ഒന്ന് കൂടാം – സ്വന്തം ഭാര്യയോട് താല്പര്യമില്ലാത്തത്കൊണ്ടാണെന്നു തോന്നുന്നു എന്ന് തിരിച്ചടിച്ചു സാധിക

സ്ത്രീകൾക്ക് നേരെ ഉള്ള അശ്‌ളീല പരാമർശങ്ങൾ പരിധികൾ ലംഖിച്ചു കൊണ്ടാണ് എപ്പോൾ നവമാധ്യമായ ഫേസ് ബുക്കിൽ പ്രവഹിക്കുന്നത് ശക്തമായ സൈബർ നിയമങ്ങളുടെ അഭാവമാണ് ഇതിനു കാരണം. തങ്ങളുടെ ലൈംഗിക വൈകൃതങ്ങളെ...

ധോണിക്ക് ശേഷം നാല് പേരോടും കൂടെ ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്; പക്ഷേ അതാർക്കും ചർച്ച ചെയ്യേണ്ട – നടി റായ്‌ലക്ഷ്മി

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2...