തന്റെ വ്യക്തി ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ സ്വാധീനിച്ച പുരുഷൻ ആര്? പലരും പ്രതീക്ഷിച്ച ആ ഉത്തരം തന്നെ നൽകി മഞ്ജു വാര്യർ

Advertisement

വലിയ ഒരിടവേളക്ക് ശേഷമാണു നദി മഞ്ജു വാര്യർ തിരികെ വെള്ളിത്തിരയിലേക്ക് എത്തിയത് നടൻ ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തോട് വിടപറയുമ്പോൾ തന്റെ കരിയറിലെ ഏറ്റവും ഉയരത്തിലേക്കുള്ള കുതിപ്പിലൂടെയായിരുന്നു മഞ്ജു. പെട്ടന്ന് തന്നെ അതെല്ലാം ഇട്ടെറിഞ്ഞു താരം ഒരു കുടുംബിനിയായിരുന്നു. ദിലീപും മഞ്ജുവും തമ്മിൽ പ്രണയ വിവാഹമായിരുന്നു.നീണ്ട ഇരുപതു വർഷത്തെ ഇപ്പോൾ താരം വീണ്ടും അഭിനയ രംഗത്തേക്കെത്തിയിരിക്കുന്നത്.ആരെയും അത്ഭുതപ്പെട്ടു പോകുന്ന തിരിച്ചു വരവാണ് താരം നടത്തിയത്.ചുരുങ്ങിയ വർഷങ്ങൾ കൊണ്ട്ട് തന്നെ രണ്ടാം വരവിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നടി സ്വന്തമാക്കി

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇപ്പോഴിതാ ജീവിതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മഞ്ജു വാര്യർ. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ തന്റെ അച്ഛനാണെന്നാണ് മഞ്ജു പറയുന്നത്.മഞ്ജുവിന്റെ അച്ഛൻ ടി വി മാധവൻ നാഗർകോവിലിൽ ഒരു ഫിനാൻസ് സ്ഥാപനത്തിന്റെ അക്കൗണ്ടന്റ് ആയിരുന്നു.തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വലിയ തന്റെ അഭ്യുദയകാംഷി അച്ഛനായിരുന്നു എന്ന് മഞ്ജു വാര്യർ മുൻപ് പലപ്പോഴും പറഞ്ഞിരുന്നു.ക്യാൻസർ ബാധിതനായിരുന്ന മാധവ വാര്യർ 2018 ജൂൺ 10 ന് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ

അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷൻ അച്ഛനാണ്.എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്നയാൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടന്ന് മഞ്ജു വാര്യർ വ്യക്തമാക്കി.

മനുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം മോഹൻലാൽ പ്രിയദർശൻ കൂട്ട് കെട്ടിലൊരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്. മാർച്ച് 26 ന് റിലീസാവേണ്ടിയിരുന്ന ചിത്രം കോവിഡ് ലോക് ഡൗണിനെ തൂടർന്ന് റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ബോളിവുഡ് താരം സുനിൽഷെട്ടി, തമിഴ് സൂപ്പർതാരങ്ങളായ പ്രഭു, അർജുൻ തുടങ്ങി വലിയ ഒരു താര നിര തന്നെ അഭിനയിക്കുന്നുണ്ട്

Most Popular