സൂപ്പർ സ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും തമ്മിലുളള വ്യത്യാസം, മെഗാസ്റ്റാറിന്റെ മുന്നിൽ മനസ്സ് തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ . മോളിവുഡിന്റെ ലേഡിസൂപ്പർ സ്റ്റാർ എന്നാണ് മഞ്ജുവിനെ അറിയപ്പെടുന്നത്. 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. രാധ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷം പുറത്തിറങ്ങി മഞ്ജു വാര്യരുടെ എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന നടി ഒരു ഇടേവളയ്ക്ക് ശേഷം വീണ്ടും മടങ്ങി എത്തുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. ആദ്യത്തെ പോലെ രണ്ടാം വരവിലും മികച്ച പ്രേക്ഷ സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. മികച്ച കഥാപാത്രങ്ങൾ മഞ്ജുവിനെ തേടി എത്തുകയായിരുന്നു മുൻനിര താരങ്ങൾക്കൊപ്പവും യുവ താരങ്ങൾക്കൊപ്പവും അഭിനയിക്കാനുളള അവസരം മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹൻലാലും മമ്മൂട്ടിയും തമ്മിലുളള വ്യത്യാസത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മഞ്ജു. ദി പ്രീസ്റ്റിന്റെ റീലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച് പ്രസ്മീറ്റിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്

മോഹൻലാൽ മഞ്ജു വാര്യർ താര ജോഡികൾ എന്നെന്നും ഓർമ്മിക്കാൻ പോന്ന ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഭാഗ്യ ജോഡികൾ ആണ് . ആറാം തമ്പുരാനും, കന്മദവുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വഷയമാണ്. രണ്ടാം വരവിലും മോഹൻലാലിനോടൊപ്പം നടി അഭിനയിച്ചിരുന്നു. മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടങ്കിലും മമ്മൂട്ടിക്കൊപ്പം ആദ്യമായിട്ടാണ് മഞജു അഭിനയിക്കുന്നത്. ദി പ്രീസ്റ്റാണ് ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം. മമ്മൂട്ടിക്കും മോഹൻലാലിനും അവരുടേതായ പ്രത്യേകളുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്. മമ്മൂക്കയും ലാലേട്ടനും എന്താണോ അങ്ങനെ തന്നെയായി നില്‍ക്കുന്നതിന് അതിന്റേതായ കാരണമുണ്ട്. രണ്ടുപേര്‍ക്കും അവരവരുടേതായിട്ടുള്ള, യൂനീക്കായിട്ടുള്ള പേഴ്‌സണാലിറ്റിയുണ്ട്. ഇത് എല്ലാവര്‍ക്കും അറിയാം. മലയാള സിനിമയുടെ രണ്ട് വലിയ തൂണുകളാണ് ഇരുവരുമെന്നും മഞ്ജു വാര്യർ പറഞ്ഞു. നേരത്തെ നൽകിയ അഭിമുഖങ്ങളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിയാത്തതിന്റെ ദുഃഖം മ‍ഞ്ജു വാര്യർ പങ്കുവെയ്ക്കാറുണ്ടായിരുന്നു.തന്റെ അഭിനയജീവിത്തിൽ ഏറ്റവും കൂടുതൽ കേട്ട ഒരു ചോദ്യമായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം എന്നാണ് എന്നുള്ളത്..

ഞാൻ അഭിനയം തുടങ്ങിയ കാലം മുതലെ കേൾക്കുന്ന ചോദ്യമാണ് എന്താണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തത് എന്ത് എന്നുള്ളത് . ആ ഭാഗ്യത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഞാൻ മറുപടി പറയാറുള്ളത്. ഇപ്പോൾ അത് നടന്നിരിക്കുകയാണ്. 2019ല്‍ ബി ഉണ്ണികൃഷ്ണനാണ് ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. മമ്മൂക്കയാണ് അഭിനയിക്കുന്നത് എന്ന കേട്ടപ്പോ തന്നെ ഞാന്‍ വേറെ ഒന്നും ആലോചിച്ചില്ല. അപ്പോൾ തന്നെ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ആണ് കഥയും സംവിധായകനെ കുറിച്ചുമൊക്കെ കേള്‍ക്കുന്നതൊന്നും മഞ്ജു പറയുന്നു. ഒരു വർഷത്തെ കാത്തിരുപ്പിന് ശേഷം മാർച്ച് 11 ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഡിക്റ്ററ്റീവാ വൈദികനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഫാദർ അന്വേഷിക്കുന്ന ആത്മഹത്യ കേസുകളും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയേയും മഞ്ജു വാര്യരേയും കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Most Popular

‘ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി.ക്രിക്കറ്റ് താരം അശ്വിൻ വൈറലായ കുറിപ്പ്.

ഒറ്റിറ്റി പ്ലാറ്റഫോം ആയ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വൻ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ റിലീസ് ഒറ്റിറ്റിയിലായതു കൊണ്ട് തന്നെ ലോകമൊട്ടാകെയുള്ള...

വീഴുമ്പോഴോ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ “ഭാവന ഹോട്ട്” എന്നാക്കി യൂട്യൂബിലിടുന്നവർക്ക് കിടിലൻ മറുപടിയുമായി ഭാവന..

മലയാളികളുടെ പ്രീയങ്കരിയാണ് നടി ഭാവന വിവാഹ ശേഷം നടി മലയാള സിനിമയിൽ നിൽക്കുകയാണ് . പ്രശസ്ത കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമായി ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് ഭാവന വിവാഹിതയായത്. ഭാവനയുമായി...

അഭിനയം ഉപേക്ഷിക്കാൻ കാരണം ഇതാണ് , കടന്നു പോയ അവസ്ഥയെ കുറിച്ച് ശ്രീകല

മലയാളം കുടുംബ പ്രേക്ഷകർ ഭൂരിപക്ഷവും സീരിയൽ പ്രേമികൾ ആണ്. ഓരോ സീരിയൽ താരങ്ങൾക്കും വലിയ സ്വാധീനമാണ് കുടുംബ പ്രേക്ഷകർക്കിടയിൽ ഉള്ളത് . ഏറ്റവും കൂടുതൽ ജനപ്രീയ സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ ചാനലായ...

ഉമ്മിച്ചിയെ കുറിച്ച് ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെല്ലാം ഈ മാതൃ ദിനത്തിൽ തങ്ങളുടെ മാതാക്കളുമൊത്തുള്ള സുന്ദരമായ ഓർമ്മകളും മറ്റും പങ്ക് വച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് നടന്‍ ദുൽഖർ സല്‍മാന്‍...