ഇത് ഞാൻ ചെയ്യുന്ന പരസ്യം തന്നെയാണോ മഞ്ജു വാര്യരുടെ ചോദ്യം വിശദീകരിച്ചു ജിസ് ജോയ്

സിനിമ മേഖലയിൽ എത്തുന്നതിനു മുന്നേ പരസ്യ ചിത്രീകരണ മേഖലയില്‍ സംവിധായകനെന്ന നിലയില്‍ എക്സിപീരിയന്‍സ് ഉണ്ടാക്കിയെടുത്ത താരമാണ് ജിസ് ജോയ്. പല പ്രഗത്ഭരായ താരങ്ങളെ ആനി നിരത്തി പരസ്യ ചിത്രങ്ങൾ എടുത്ത സംവിധായകനാണ് ജിസ് ജോയ്. താന്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു ചെയ്ത ഒരു പരസ്യ ചിത്രീകരണത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ജിസ് ജോയ്.

ജിസ് ജോയുടെ വാക്കുകള്‍

‘സിനിമ ചെയ്യുന്നതിനേക്കാള്‍ എനിക്ക് ചില സമയങ്ങളില്‍ പരസ്യം ചെയ്യുമ്ബോള്‍ ടെന്‍ഷന്‍ ആകാറുണ്ട്. അടുത്തിടെ മഞ്ജു വാര്യരെ വച്ചൊരു പരസ്യം ചെയ്തതിന്റെ തലേന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട പരസ്യമായിരുന്നു അത്. മഞ്ജു വാര്യര്‍ സെറ്റില്‍ വന്നപ്പോള്‍ ‘ഇത് ഞാന്‍ ചെയ്യുന്ന പരസ്യം തന്നെയാണോ’? എന്ന രീതിയില്‍ അത്ഭുതപ്പെട്ടിരുന്നു. പരസ്യത്തിന്റെ ഒരു പ്രധാന പ്രശ്നം എന്തെന്നാല്‍ അത് അടുത്ത ദിവസം റീഷൂട്ട്‌ ചെയ്യാന്‍ പറ്റില്ല. ഒറ്റ ദിവസം കൊണ്ട് തന്നെ ചെയ്തു തീര്‍ക്കണം. സിനിമ അങ്ങനെയല്ലല്ലോ.

അപ്പോള്‍ അതിന്റേതായ പ്രഷര്‍ വരും. മഞ്ജുവുമൊത്തുള്ള പരസ്യം ചെയ്യുന്നതിന്റെ തലേന്ന് ഉറക്കം വരാതിരുന്നത് കൊണ്ട് ഞാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്നു ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന സിനിമ കണ്ടു, ശേഷം കുറച്ചു നേരം കിടന്നു ഉറങ്ങിയിട്ടാണ് ഞാന്‍ അതിന്റെ സെറ്റിലേക്ക് പോകുന്നത്. അത്രത്തോളം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ജോലിയാണ് പരസ്യ ചിത്രീകരണം’. ജിസ് ജോയ് പറയുന്നു.

Most Popular

ഇതാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ച ഷഫ്‌നയുടേയും സജിന്റേയും പുതിയ തുടക്കം

ഒരുപാട് ആരാധകര്‍ ഉള്ള താരദമ്ബതികളില്‍ ഒരുവരാണ് ഷഫ്നയും സജിനും.പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വ്യത്യസ്ത മത വിഭാഗങ്ങളിൽ ജനിച്ച ഇവരുടെ വിവാഹവും ചെറിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അവസരങ്ങൾക്കായി കാതോർതിരിക്കുമ്പോളാണ് നടിയായ ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് പുതിയതായി നിർമ്മിക്കുന്ന...

പരശുരാമൻ വെട്ടിക്കൂട്ടിയ വെട്ടിക്കോട്

ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിലെ കറ്റാനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.അനന്തന്റെ...

ഞങ്ങളുടെ അമ്മൂമ്മമാര്‍ കല്യാണം കഴിച്ചപ്പോള്‍ മാറി പോയതാണ്;ഒരു കുടുംബമാണ്,സഹോദരങ്ങളാണ് അടുപ്പത്തെ കുറിച്ച്‌ ആതിര മാധവും ഡയാനയും

മിനിസ്ക്രീന്‍ താരങ്ങൾക്കു ജനപ്രീതിയാർജ്ജിച്ചു വരുന്ന കാലമാണ്. ലോക്ക് ടൗണും സിനിമ മേഖലയുടെ സ്തംഭനവുമെല്ലാം ആൾക്കാരെ സീരിയയിലിലേക്കും ടെലിവിഷൻ പ്രോഗ്രാമുകളിലേക്കും സ്വാധീനിക്കുന്ന സമയമാണ്.മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവർ ആണ് കുടുംബ വിളക്ക് സീരിയലിലൂടെ...

ഞങ്ങളുടെ ആ നായകന്‍ സൂപ്പര്‍താരമാവുമെന്ന് കരുതി, പക്ഷേ, വിധി മറ്റൊന്നായിരുന്നു സംവിധായകൻ സിദ്ദിഖ് വെളിപ്പെടുത്തുന്നു

മലയാള സിനിമ ലോകത്തു തന്നെ പകരം വെക്കാനില്ലാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് സായ് കുമാർ. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പിന്‍ഗാമിയായാണ്...