സ്ഥലവും പ്രായവും മറന്ന് ഓസ്‌ട്രേലിന്‍ കടല്‍ത്തീരത്ത് പാട്ടും പാടി മഞ്ജു വാരിയര്‍; വീഡിയോ വൈറലാക്കി ആരാധകര്‍

മഞ്ജു വാര്യർ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നേടിയ താരം അഭിനയ ജീവിതത്തിന്റെ രണ്ടാം വരവ് ഗംഭീരമാക്കി മുന്നേറുകയാണ് താരം. രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യര്‍ 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച്‌ ശ്രദ്ധേയയായി. അതില്‍ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു.

മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മഞ്ജു. സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലുമെല്ലാം ഡാന്‍സിലൂടെ നിറഞ്ഞ് നില്‍ക്കുന്ന മഞ്ജു പാടാറുമുണ്ട്. ഇപ്പോള്‍ പാട്ടുമായി ബന്ധപ്പെട്ട പഴയൊരു ഓര്‍മയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഓസ്ട്രേലിയയില്‍ കടലും കണ്ട്, കതിര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാതലര്‍ദിനത്തിലെ ‘എന്ന വിലയഴകേ’ എന്ന പാട്ടും പാടി നില്‍ക്കുന്ന മഞ്ജുവിനെ ആണ് കാണാന്‍ കഴിയുന്നത്. കൂടെയുണ്ടായിരുന്ന ആളാണ് ക്യാമറയില്‍ പകര്‍ത്തിയത് എന്നും പഴയ ഓര്‍മയാണ് ഇതെന്നും മഞ്ജു പങ്കുവച്ചിരിന്നു. ആ സ്ഥലം ആ പാട്ടിനെ ഓര്‍മിപ്പിച്ചപ്പോള്‍ എന്നായിരുന്നു മഞ്ജു കുറിച്ച ക്യാപ്ഷന്‍.

മഞ്ജുവിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി എത്തിയ താരമാണ് ദിലീപ് . അങ്ങനെ ആ സൗഹൃദം പ്രണയമാവുകയായിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യര്‍ സിനിമ അഭിനയം നിര്‍ത്തി. 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്ബോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ എപ്പോഴും മഞ്ജു വാര്യര്‍ എന്ന പേര് ഒന്നാമതായി ഉയര്‍ന്നിരുന്നു.16 വര്‍ഷങ്ങള്‍ക്കു ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. തുടര്‍ന്ന് 2015-ല്‍ എന്നും എപ്പോഴും, റാണി പത്മിനി എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.

Most Popular

സ്കിപ് ചെയ്യരുത്, പുതിയ തുടക്കം: മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി

ഒരു കാലത്തു മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിധി നടി ശരണ്യയുടെ ജീവിതം മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലുളള നടിയെ ആയിരുന്നു. കരിയറിൽ തിളങ്ങി...

ഞാൻ വിനയവും മനുഷ്യത്വവും പഠിച്ചത് ദളപതി വിജയിയിൽ നിന്നാണ്: തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡും കഴിഞ്ഞു ഹോളിവുഡിൽ എത്തി നിൽക്കുകയാണ് നടി പ്രീയങ്ക ചോപ്ര.ഇപ്പോൾ ലോകം മുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.ഹോളിവുഡ് താരവും ഗായകനുമായ നിക്...

വിജയ് നസ്രിയ ആരാധകരെ സന്തോഷത്തിൽ മുക്കിക്കൊല്ലുന്ന വീഡിയോയാണിത് കാണാം

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ 'മാസ്റ്റർ' ജനുവരി 14 ന് റിലീസ് ചെയ്തു. വിജയ്, വിജയ് സേതുപതി, ആൻഡ്രിയ, മാലവിക മോഹനൻ, മാസ്റ്റർ സേതുപതി, ചന്ദനു, അർജുൻ ദാസ്, സഞ്ജീവ്,...

പേടി കാരണം ബിഗ് ബോസിലേക്കുള്ള ക്ഷണം രണ്ട് വട്ടം നിരസിച്ചു; ഇത്തവണ വരാനുള്ള കാരണം പറഞ്ഞ് നോബി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സീസൺ 3 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസിലെത്തിയ ആദ്യ മത്സരാര്‍ത്ഥി നടനും മിമിക്രിതാരവുമായ നോബി മാര്‍ക്കോസ് ആയിരുന്നു. വന്‍വരവേല്‍പ്പോടെയാണ് നോബി ബിഗ്...