സുരേഷ് ഗോപി എന്നോട് വഴക്കിട്ടു, ഒരുവര്‍ഷത്തോളം മിണ്ടിയില്ല, ആ സംഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

മലയാളികളുടെ പ്രീയ താരം സുരേഷ് ഗോപി നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്കത്തുകയാണ്. രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായതിനു ശേഷം കുറെ കാലമായി സുരേഷ് ഗോപി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര്‍ ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്. ജനുവരി ഒരു ഓര്‍മ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതി ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ സമയം ഞങ്ങള്‍ വാസവദത്തെയെക്കുറിച്ച് പറയുകയായിരുന്നു.

അപ്പോള്‍ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തെയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് ‘കൊട്ടിയത്തുള്ള ഒരു തട്ടാത്തി’ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി.അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനില്‍ അച്ചടിച്ച് വന്നതിന്റെ പേരില്‍ ഒരു വര്‍ഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല. പക്ഷേ അതിനു പിന്നില്‍ ജഗതി ചേട്ടനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോള്‍ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു ഞങ്ങള്‍ വീണ്ടും ചങ്ങാത്തത്തിലായി. അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും സജീവമാണ് മണിയന്‍പിള്ള രാജു. ഹാസ്യമായാലും സീരിയസ് കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം എത്രയോ മുന്‍പേ തെളിയിച്ചതാണ്. താരങ്ങളെല്ലാമായി അടുത്ത ബന്ധവും സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. സിനിമയിലെ തുടക്കകാലത്തുള്ള ബന്ധങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് അദ്ദേഹം. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും സജീവമാണ് താരം.

Most Popular

എല്ലാ ഞരമ്ബന്‍മാരായ പുരുഷന്മാരോടും ‘പെണ്ണാ’യി വരുന്നവന്മാരോടും എനിക്ക് വെറും പുച്ഛം മാത്രമേ ഉള്ളൂ-മറുപടിയുമായി അപര്‍ണ

അവതാരക സങ്കല്‍പം മാറ്റി മറിച്ചു കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ജീവ. സീ കേരളം അവതരിപ്പിച്ച സരിഗമപയിലൂടെ അവതാരക സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച താരമാണ് ജീവ, ഇപ്പോൾ...

മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടും മകൻ ദുൽഖറിനോടും ഒപ്പം നായികയായി അഭിനയിച്ച നടിയാണ് കാർത്തിക മുരളിധരൻ വാലേ ചുരുക്കം ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയ താരമാണ് കാർത്തിക. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള...

വേർപിരിയുകയാണോ അല്ലയോ എന്ന ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

പൊതുവേ സെലിബ്രിറ്റികളുടെ ജീവിതവും കുടുംബ പ്രശനങ്ങളും വലിയ തോതിൽ സമൂഹം ശ്രദ്ധിക്കുന്ന കാര്യമാണ്.ഇപ്പോൾ ആ പട്ടികയിലേക്ക് എത്തുകയാണ് നടി ശാലു മേനോന്റെ ജീവിതവും.അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ...

വെളുക്കാൻ തേച്ചത് പാണ്ടായി : വനിതാദിനത്തില്‍ മനുസ്മൃതിയിലെ വരികളുമായി മോഹന്‍ലാല്‍; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് കേട്ടിട്ടില്ലേ സദുദ്ദേശത്തിൽ ചെയ്താലും ചില കാര്യങ്ങൾ വിവാദമാകാറുണ്ട് അത്തരത്തിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ . ഇന്ന് ലോക വനിതാ ദിനമാണ്. ലോകമെമ്പാടും...