ഇക്കഴിഞ്ഞ 15 വര്‍ഷമായി നീ തന്നെയാണ് എന്റെ പ്രണയം; ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

Advertisement

കായുംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രീയങ്കരനായി മാറിയ വ്യക്തിയാണ് മണിക്കുട്ടൻ അഥവാ തോമസ് ജെയിംസ്. തോമസ് ജെയിംസ് എന്ന യഥാർത്ഥ പേര് കൂടി മറ്റുള്ളവർക്ക് അറിയില്ല എന്നതാണ് വസ്തുത. മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലാറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി മണിക്കുട്ടന്‍ എത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഷോയിലെ ടാസ്‌കായിരുന്നു ആദ്യ പ്രണയത്തെക്കുറിച്ചുള്ള ടാസ്‌ക്. ഈ ടാസ്‌കില്‍ താന്‍ പതിനഞ്ച് വര്‍ഷമായി മനസ്സില്‍ താലോലിക്കുന്ന പ്രണയത്തെക്കുറിച്ചാണ് മണിക്കുട്ടന്‍ തുറന്നു പറഞ്ഞത്.

താന്‍ പ്രണയിച്ച പെണ്‍കുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസില്‍ ഇന്നുമുള്ള പ്രണയിനി അവള്‍ മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടന്‍ പറഞ്ഞത്. ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്‌നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവള്‍ക്ക്. വിട്ടു പിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്, മണിക്കുട്ടന്‍ പറഞ്ഞു. അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച്‌ ചോദിച്ചാലും രാധ, മേരി അല്ലെങ്കില്‍ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാന്‍ എല്ലാവര്‍ക്കും കൊടുക്കാറുള്ളത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റെസ്‌പെക്‌ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥയില്‍ നമ്മള്‍ വിചാരിച്ചതു പോലെ കല്യാണം നടന്നില്ല പക്ഷെ ഞാന്‍ ഇന്നും നിന്നെ ബഹുമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും നീ തന്നെയാണ്, മണിക്കുട്ടന്‍ പറഞ്ഞു.

മണിക്കുട്ടന്റെ കടുത്ത ആരാധികയായ ഒരാൾ ബിഗ് ബോസ്സിൽ എത്തിയിട്ടുണ്ട് എന്നുള്ളതും മണിക്കുട്ടൻ തന്റെ ജീവിത സഖിയെ ബിഗ്‌ബോസിൽ നിന്ന് കണ്ടെത്തുമോ എന്നുള്ള ചോദ്യങ്ങൾക്കു ആക്കം കൂട്ടും. കഴിഞ്ഞ ദിവസങ്ങളിൽ വൈൽഡ് കാർട്ട് എൻട്രി ആയി എത്തിയ ഏയ്ഞ്ചൽ തോമസ് മണിക്കുട്ടന്റെ കടുത്ത ആരാധികയാണ് ഒരു പ്രണയത്തിനുള്ള സാധ്യതയുണ്ടോ എന്ന ലാലേട്ടന്റെ ചോദ്യത്തിന് നോക്കാം എന്നാണ് എയിഞ്ചലിന്റെ മറുപിടി

Most Popular