കയ്യിൽ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ കളിപ്പിച്ച്‌ മമ്ത മോഹൻദാസ്; അമ്പരപ്പിക്കുന്ന വിഡിയോയും ചിത്രങ്ങളും.

പൊതുവേ ഒട്ടു മിക്ക താരങ്ങളുടെ കൂടെയും അഭിനയിച്ചിട്ടുള്ള നടിയാണ് മമത മോഹൻദാസ് . പൊതുവേ മലയാളത്തിലെ വളരെ ചുരുക്കം മികച്ച നടിമാരിൽ ഒരാൾ. ജീവിതത്തിലും താരം എല്ലാവര്ക്കും ഒരു പ്രചോദനം കൂടിയാണ്.ക്യാന്സറിനെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരികെ എത്തിയ വ്യക്തി. ഇപ്പോൾ താരം തന്റെ പേജിൽ പങ്ക് വെച്ച ഒരു വീഡിയോ ആണ് വിരൽ ആയിരിക്കുനന്ത്. പെരുമ്പാമ്പിനെ കയ്യില്‍ പിടിച്ച്‌ താലോലിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായാണ് താരത്തിന്റെ കയ്യില്‍ പെരുമ്പാമ്പ് എത്തിയത്. പെരുമ്പാമ്പിനെ ശരീരത്തേക്ക് ചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഇത് യഥാര്‍ത്ഥ പാമ്പാണോ എന്ന ചോദ്യവുമായി നിരവധി പേര്‍ എത്തിയിരിക്കുന്നു. അതിന് മറുപടിയായാണ് താരം വിഡിയോ പങ്കുവെച്ചത്.

മംമ്തയുടെ കയ്യില്‍ ചുറ്റിപ്പിടിച്ചിരിക്കുകയാണ് പാമ്പ്. ഇതൊന്നും കാര്യമാക്കാതെ പെരുമ്പാമ്പിനെ കളിപ്പിക്കുകയാണ് താരം. മിക്ക ദിവസവും ഞാന്‍ ചിന്തിക്കും, ശരിക്കും അത് യാഥാര്‍ഥ്യമായിരുന്നോ? അതെ, അവള്‍ യഥാര്‍ഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാന്‍ ആരാ മോള്‍- എന്ന കുറിപ്പിനൊപ്പമാണ് മംമ്ത വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് പിന്നാലെ അമ്പരപ്പ് വ്യക്തമാക്കിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.

ഒരു മാധ്യമത്തിന്റെ കലണ്ടര്‍ ഫോട്ടോഷൂട്ടിലാണ് മംമ്ത പെരുമ്പാമ്പുമായി പ്രത്യക്ഷപ്പെട്ടത്. വെള്ളത്തില്‍ കിടക്കുന്ന മംമ്ത മുഖത്തോട് ചേര്‍ത്ത് പെരുമ്ബാമ്ബിനെ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുണ്ടായത്. അതിന് പിന്നാലെ നിരവധി പേര്‍ സംശവുമായി എത്തിയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മ്യൂവൂ ആണ് മംമ്തയുടെ പുതിയ ചിത്രം. സൗബിന്‍ ഷാഹിറിന്റെ നായികയായാണ് താരം എത്തുക.

Most Popular

വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ

ഇന്ത്യയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് വിജയ്. സൗമ്യമായി മാത്രം പ്രതികരിക്കുന്ന താര ജാഥകൾ അശ്ശേഷം കാട്ടാത്ത ഒരു നടനാണ് വിജയ് എന്നുള്ള കാര്യത്തിൽ തർക്കമില്ല....

സിനിമ താരത്തിനും ക്രിക്കറ്റ് താരത്തിനും പെണ്ണ് കുഞ്ഞു പിറന്നു.. ഫോട്ടോസ് കാണാം.. ആഘോഷിച്ച് ആരാധകര്‍

സോഷ്യൽ മീഡിയയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റിൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും .ഇരുവരുടെയും പ്രണയവും വിവാഹം ഇപ്പോൾ കുഞ്ഞിന്റെ ജനനം വരെ ഏറ്റവും കൂടുതൽ ചർച്ചകളും വിവാദങ്ങൾക്കും...

ദേശീയ ബാലിക ദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിന്റെ ദൈവമായാണ് ഏവരും അദ്ദേഹത്തെ കാണുന്നത്.ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലാളിത്യം കൊണ്ടും മഹനീയമായ പെരുമാറ്റം കൊണ്ടും അദ്ദേഹം വളരെ വ്യത്യസ്തനായിരുന്നു.വളരെ പ്രകോപന പരമായി...

‘പെണ്ണിന്റെ ശരീരം ഒരു ക്യാമറയിൽ പതിഞ്ഞുവെന്നു കരുതി ഒരു ഭാവിയും നശിച്ചു പോകില്ല..’; ജോർജ് കുട്ടിയുടെ ഭാര്യ റാണിയോട് യുവതിയ്ക്ക് പറയാനുള്ളത്, വൈറലായി കുറിപ്പ്!

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഇടുക്കിയിലെ തൊടുപുഴയിൽ നടക്കുകയാണ്.അതിനിടയിൽ സിനിമയുടെ...