വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും- ഇപ്പോളത്തെ നാടൻന്മാർക്ക് ഒരു ബഹുമാനവുമില്ല -തുറന്നു പറച്ചിലുമായി മഹേഷ്.

Advertisement

2000 ത്തിന്റെ ഓളങ്ങളിൽ മലയ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മഹേഷ് . അന്നത്തെ ക്യാംപസ് ചിത്രങ്ങളിൽ ഒഴിച്ച് കൂടാനാവാത്ത താരം. സഹ നടനായും കൊമേഡിയനായും വില്ലനായുമൊക്കെ മികച്ച പ്രകടങ്ങൾ കാഴ്ച വച്ച താരം സിനിമയിൽ അവസരങ്ങൾ കുറഞ്ഞു വന്നത് മുതൽ പതുക്കെ സംവിധാനം രചന എന്നീ മേഖലയിലേക്ക് ചേക്കേറി.തമിഴിലായിരുന്നു ആദ്യം അദ്ദേഹം ഭാഗ്യം പരീക്ഷിച്ചത്

തുടർന്ന് ടെലിവിഷൻ സീരിയലിലൂടെ താരം വീണ്ടും സജീവമായിരുന്നു. ഇപ്പോൾ സിനിമയിലും സജീവമാണ് താരം. ഈ രണ്ടാം വരവിൽ എന്ത് കൊണ്ട് വീണ്ടും സിനിമകൾ സംവിധാനം ചെയ്യുന്നില്ല എന്ന ചോദ്യത്തിന് താരം നൽകിയ മറുപിടിയാണ് വൈറലായിരിക്കുന്നത്. ഇപ്പോൾ സിനിമകളെ സംവിധാനം ചെയ്യണമെങ്കിൽ നടന്മാരുടെ പുറകെ നടക്കണം. ഒന്നും ഒന്നരയും വര്ഷം കൊണ്ട് നമ്മൾ തയ്യാറാക്കുന്ന കഥകൾ അര മണിക്കൂർ കൊണ്ട് കേട്ടിട്ട് കുറെ തിരുത്തലുകളും മറ്റും ഓർഡർ ചെയ്യും. അത് കൂടാതെ കഥ പറയാനായി അവരുടെ ലൊക്കേഷനായി ലൊക്കേഷനുകളിൽ കാരവനിലേക്കുള്ള വിളിയും കാത്തിരിക്കണം അതോടെ ആ പരിപാടി നിർത്തി.

പക്ഷേ മുൻപൊന്നും ഇങ്ങനെ അല്ലായിരുന്നു എന്നാണ് താരം ഭീമമായ പ്രതിഫലമാണ് ഇപ്പോഴത്തെ തുടക്കരായ നടൻമാർ പോലും ചോദിക്കുന്നത്. മമ്മൂട്ടിയൊക്കെ വടക്കൻ വീര കഥ അഭിനയിക്കുമ്പോൾ ആണ് ഒരു ലക്ഷം രൂപ തികച്ചു പ്രതിഫലം വാങ്ങുന്നത്.അതിനു മുൻപ് കാലങ്ങളോളം അൻപതിനായിരം രൂപ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.അവരൊക്കെ സിനിമയും നിർമ്മാതാക്കളും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരുന്നു എന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഹേഷ് തുറന്നടിക്കുന്നു.

പക്ഷേ തമിഴിൽ അങ്ങനെ അല്ല എന്നാണ് മഹേഷ് പറയുന്നത് അവരോടു സംസാരിക്കാൻ നിൽക്കുന്നവരെ കേൾക്കാൻ അവർ തയ്യാറാണ്,. നമുക്ക് ഒരു സ്പേസ് തരാനും ഒരു ബഹുമാനം തരാനും അവർ തയ്യാറാണ്.ഇവിടെ അത്തരക്കാർ കുറവാണ്.മുൻപൊരിക്കൽ ഒരു നടനോട് കഥ അപറഞ്ഞിരുന്നു ആദ്യം അയാൾ ഓക്കേ പറഞ്ഞു അപ്പോളാണ് അയാളുടെ ഒരു കൊമെടി പടം ഹിറ്റ് ആയതു അതോടെ അയാൾ പറഞ്ഞു ഒരു കോമഡി കഥയുമായി വരൻ അപ്പോലെ അതുപേക്ഷിച്ചു.

എല്ലാ നിർമ്മാതാക്കളും ഫഹദ് ആസിഫ് അലി ,നിവിൻ പോളി ഇവരുടെ തീയതി ആണ് ചോദിക്കുന്നത് എന്നും മഹേഷ് കൂട്ടിച്ചേർക്കുന്നു

Most Popular