നടി സുഹാസിനിയുമായി ഉണ്ടായ പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ അന്ന് മമ്മൂട്ടി ചെയ്തത് ഇങ്ങനെ

Advertisement

മലയാളത്തിലെ ഒരുകാലത്തെ മുൻ നിര നായികമാരിൽ പ്രമുഖയായിരുന്നു നടി സുഹാസിനി. സുഹാസിനിയുടെ നായകനായി മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ അഭിനയിച്ചത് മമ്മൂട്ടിയാണ്.അന്നും ഇന്നും ഒരുമിച്ച് ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചാൽ ഗോസിപ്പുകൾ വരുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരിൽ ഗോസിപ്പ് ഇറങ്ങാൻ കാരണം അതലായിരുന്നു.

പ്രശസ്ത കാർട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനിൽ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് വളരെ നിരുപദ്രപകരമാരായ രീതിയിൽ ഒരു കുറിപ്പ് എഴുതിയിരുന്നു.പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ അതാണ് ആ ഗോസിപ്പുകളുടെ കാരണമായി പിന്നീട് മാറിയത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറയുന്നത്. പിന്നീട്
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും യേശുദാസ് പറയുന്നുണ്ട് .

നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനിൽ എഴുതി. വായിച്ചു വന്നപ്പോൾ ഇരുവരും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പമുള്ളതായി വാർത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു. എന്നാൽ ഈ ഗോസിപ്പിൽ നിന്നും രക്ഷപ്പെടാൻ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങുകളിൽ ഭാര്യയെ കൂടെകൂട്ടാൻ തുടങ്ങിയെന്നു യേശുദാസ് പറയുന്നു.

1987 ൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.പിന്നീട് സൂപ്പർ സംവിധായകൻ മണിരത്നത്തെ വിവാഹം കഴുച്ച് കുടുംബിനിയായി സുഹാസിനി മാറിയ എന്നാൽ പിന്നണിയിൽ മണിരത്നത്തിന് സഹായിയായി തിരിച്ചുവന്ന സുഹാസിനി നമ്മൾ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തി.

Most Popular