മോഹൻലാലിനോടുള്ള ഒടുക്കത്തെ ആരാധന; സംവിധായകനോട് പരാതി പറഞ്ഞ് മമ്മൂട്ടി

Advertisement

നാഗവള്ളി-മോഹൻലാൽ കൂട്ടുകെട്ട് ഒരു കാലത്തെ മലയത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ്. മലയാളികൾക്ക് എന്നെന്നും ഓർത്തുവയ്‌ക്കാൻ കഴിയുന്ന ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് ഇവരുടെ . എന്നാൽ, അധികമാർക്കുമറിയാത്ത ഒരു രെഹസ്യമുണ്ട് വേണു നാഗവള്ളിയെകുറിച്ചു അദ്ദേഹം കടുത്ത മോഹൻലാൽ ഫാൻ ആയിരുന്നു എന്നത് അധികം ആർക്കും അറിയാത്ത സത്യമായിരുന്നു.

മോഹന്‍ലാലിന്‍റെ അഭിനയത്തിന്റെ റേഞ്ച് വിവരണാധീതമാണെന്നും ഭാരത് ഗോപി എന്ന അതുല്യ പ്രതിഭയുമായി താന്‍ താരതമ്യപ്പെടുത്തുന്ന ഒരേയൊരു മലയാള നടന്‍ മോഹന്‍ലാല്‍ ആണെന്നും വേണു നാഗവള്ളി പല ചടങ്ങുകളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ആരാധനയിൽ, പലപ്പോഴും പരാതിയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്.

എന്നാൽ മലയാളത്തിലെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയെ നായകനാക്കി ‘ആയിരപ്പറ’ എന്ന ഒരേയൊരു ചിത്രം മാത്രമേ വേണു നാഗവള്ളി സംവിധാനം ചെയ്‌തതുള്ളൂ. എന്നാൽ മോഹൻലാലിനെ വെച്ച് വേണു നാഗവള്ളി ഒരുക്കിയ ചിത്രങ്ങളുടെ എണ്ണം ധാരാളമാണ്. ‘സുഖമോ ദേവി’, ‘സര്‍വ്വകലാശാല’, ‘കളിപ്പാട്ടം’, ‘ഏയ്‌ ഓട്ടോ’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ മോഹൻലാലിനെവെച്ച് അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.വേണു നാഗവള്ളിയുടെ അച്ഛനും മകനും കടുത്ത മമ്മൂട്ടി ആരാധകനാണെന്നത് മറ്റൊരു രസകരമായ കാര്യമാണ്. എന്നാൽ ആ കാര്യവും പറഞ്ഞാണ് മമ്മൂട്ടി വേണുനാഗവള്ളിയോട് മധുരപ്രതികാരം വീട്ടിയിരുന്നത്.

മമ്മൂട്ടി ഈ വിഷയം നേരിട്ട് പലപ്പോഴും വേണു നാഗവള്ളിയോട് പറഞ്ഞിട്ടുണ്ട് എന്ന് നേരത്തെ സംവിധായകൻ വേണ്ടി നാഗവള്ളി പറഞ്ഞിട്ടുണ്ട്. ‘തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്’, വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്.

Most Popular