അന്ന് മമ്മൂട്ടി എത്തിയത് വാതിൽ ചവിട്ടി പൊളിച്ചായിരുന്നു. ഉണ്ണിമേരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

3774
Advertisement

എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമൊക്കെ മലയാള സിനിമ ലോകത്തെ മുൻ നിര നായകന്മാരുടെ നായികയായും സഹ നടിയായും ഗ്ളാമർ റാണിയുമായൊക്കെ അഭിനയിച്ച നായികയാണ് ഉണ്ണിമേരി. ദീപ എന്ന തന്റെ യഥാർത്ഥ പേര് സിനിമയിൽ എത്തിയതിനു ശേഷം ഉണ്ണിമേരി എന്ന് മാറ്റിയാണ് താരം അഭിനയത്തിന്റെ ലോകത്തേക്ക് കാൽവച്ചതു ബാല താരമായാണ് ആദ്യം ഉണ്ണിമേരി അഭിനയ ലോകത്തേക്ക് എത്തിയത്.

നടി ഉണ്ണിമേരി തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഏഴാം വയസ്സിലാണ്. 300ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പ്രേം നസീറിനൊപ്പമാണ് കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലെയും മുൻ നിര താരങ്ങളോടൊപ്പം ഉണ്ണി മേരി അഭിനയിച്ചിരുന്നു. മേരി അഭിനയിച്ചിട്ടുണ്ട് അതിൽ പ്രമുഖൻ മമ്മൂട്ടിയാണ്.1992 ൽ താരം അഭിനയത്തോട് വിടപറഞ്ഞു പൂർണമായും കുടുംബ ജീവിതത്തിലേക്ക് മാറി. മുൻപ് ഒരഭിമുഖത്തിൽ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായിരിക്കുന്നത്.

Advertisement

മമ്മൂട്ടിയും ശോഭനയും റെഹ്മാനുമൊക്കെ പ്രധാന കാണാമറയത് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ ഒരനിഷ്ഠ സംഭവത്തെ കുറിച്ചാണ് തരാം അന്ന് ഇന്റർവ്യൂവിൽ പറഞ്ഞത്. അന്ന് താനും മമ്മൂട്ടിയും എല്ലാം ഒരേ ഹോട്ടലിൽ ആണ് താമസിച്ചിരുന്നത് അന്ന് തന്റെ പ്രായമായ അച്ഛൻ അന്ന് തന്നെ കാണാൻ ഹോട്ടലിൽ എത്തി പലതവണ കെഞ്ചിയിട്ടും അദ്ദേഹത്തെ കയറ്റിവിട്ടില്ല തന്റെ അച്ഛൻ വളരെ അപമാനിതനായി ആണ് അന്ന് ഹോട്ടലിൽ നിന്നിറങ്ങി പോയത്. അതറിഞ്ഞ തനിക്കു സങ്കടം സഹിക്കാതെയായി ആ ദേഷ്യത്തിൽ മുറിയിൽ കയറി ഇരുന്നപ്പോൾ വേണ്ടാത്ത പല ചിന്തകളും ഉണ്ടായി പെട്ടന്നുള്ള വാശിയിൽ കയ്യിൽ ഉണ്ടായിരുന്ന ഉറക്ക ഗുളികകൾ എടുത്തു കഴിച്ചു പലരും വന്നു വാതിൽ മുട്ടി വിളിച്ചിട്ടും താൻ തുറന്നില്ല എന്നും ഉണ്ണി മേരി പറയുന്നു. ഒടുവിൽ മമ്മൂട്ടി വന്നു വാതിൽ ചവിട്ടി പൊളിച്ചാണ് ബോധമില്ലാതെ കിടന്ന തന്നെ ആശുപത്രിയിൽ എത്തിച്ചത് എന്നും അന്ന് മമ്മൂട്ടി തക്ക സമയത് ഇടപെട്ടില്ലായിരുന്നു എങ്കിൽ താൻ ഇന്ന് ഉണ്ടാകില്ലായിരുന്നു എന്നും ഉണ്ണിമേരി പറയുന്നു.

താരം ഇപ്പോൾ സുവിശേഷ പ്രവർത്തകയായ എറണാകുളത്തു ഭർത്താവും മകളും മരുമകനുമൊക്കെയായി ജീവിക്കുകയാണ്. സിനിമയിൽ ഇനിന്നും ഇപ്പോൾ പൂർണമായും പിന്മാറിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിലും താരം ഇപ്പോൾ സജീവമല്ല.

Advertisement