ഞാനും കൂടെ നിന്നോട്ടെ സാർ എന്ന് ചോദിച്ചു, നിന്നോളാൻ പറഞ്ഞു; ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

Advertisement

മലയാളത്തിന്റെ സ്വോകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി .പൊറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും ആൾ അത്രയേറെ കാരസ്കശ്യമുള്ള വ്യക്തി അല്ല എന്നാണ് അടുത്തറിയുന്നവർ പറയുന്നത്. മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഇന്ത്യയിലെ പ്രമുഖ ഭാഷകളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് മമ്മൂട്ടി. തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈൽ, ലുക്ക്, ഗ്ലാമർ എന്നതിനൊക്കെ കൂടി മലയാളത്തിൽ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി.പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂട്ടിയുടെ ഹൈ ലൈറ്റ് .പ്രായം കൂടുമ്പോഴും സൗന്ദര്യം കൂടിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടിക്ക് എന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പരക്കെ ഉള്ള ഗോസ്സിപ്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മമ്മൂട്ടിയുടെ സിനിമയുടെ രംഗപ്രവേശത്തെ കുറിച്ച് അദ്ദേഹം തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

ഈ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും താൻ ഇപ്പോഴും ചാൻസു ചോദിക്കാറുണ്ടെന്നു മമ്മൂക്ക തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.അങ്ങനെയുള്ള മമ്മൂക്ക തന്റെ അഹനായ ജീവിതത്തിലെ ആദ്യ ചാൻസ് ചോദീരിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. കെഎസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ നടൻ ബഹദൂറിനൊപ്പം ഒരു സീനിൽ മമ്മൂട്ടി എത്തിയിരുന്നു.ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ഞാൻ ഷൂട്ടിംഗ് കാണാൻ പോയതാണ്.കെഎസ് സേതുമാധവൻ സാറിനോട് അഭിനയ മോഹം കൊണ്ട് സർ ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു നിന്നോളാൻ പറഞ്ഞു.

അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വർഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു.പിന്നീട് പത്ത് വർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുന്നത് മമ്മൂട്ടി പറയുന്നു.

Most Popular