ലാലേട്ടന്റെ ‘ഉബ്ലോ ബിഗ് ബാങ്’, മമ്മൂക്കയുടെ ‘അലാങ്കെ എൻ സൂന’;മലയാളത്തിലെ സൂപ്പർ താരങ്ങളും അവരുടെ പ്രീയപ്പെട്ട ബ്രാൻഡുകളുടെ ഞെട്ടിക്കുന്ന വിലയും

Advertisement

പൊതുവേ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ അവതരിപ്പിക്കുക എന്നത് മിക്ക സിനിമ താരങ്ങളുടെയും ഒരു ഇഷ്ട വിനോദവും വരുമാന മാർഗ്ഗവുമാണ്.ഏറ്റവും മികച്ച ഫാഷൻ ഐക്കൺ ആരാണ് എന്ന് കാണിക്കുന്നതിനുള്ള മത്സരപ്പാച്ചിലാണ് മിക്ക താരങ്ങളും. ഇതിൽ പൊതുവേ മുൻ നിരയിൽ നിൽക്കുന്നത് ബോളിവുഡ് താരങ്ങളാണ് എങ്കിലും ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മലയാള താരങ്ങളും ഒട്ടും പിന്നിലല്ല എന്നതാണ്.

മലയാളത്തിലെ പ്രമുഖ പതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും പൃഥിവിരാജുമൊക്കെ ലോകത്തെ മുൻ നിര ആദ്മാബര ഫാഷൻ ബ്രാൻഡുകളുടെ ഉപയോക്താക്കളാണ്.അടുത്തിടെ തന്റെ നായ്ക്കുട്ടിയായ ബെയ്‌ലിക്കൊപ്പം മോഹൻലാൽ നടത്തിയ ഫോട്ടോഷൂട്ടിൽ താരം ധരിച്ചിരുന്ന വാച്ചാണ് ശ്രദ്ധേനേടിയത്. ലാലിൻറെ പേഴ്‌സണൽ കളക്ഷനിലുള്ള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്ഡന്റ് ലിമിറ്റഡ് എഡിഷൻ വാച്ച് ആണിത്. ഐ വെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ ലാപോ എല്‍ക്കാന്റെ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റുമായി ചേർന്നാണ് ഉബ്ലോ ഈ വാച്ച് നിർമിച്ചിട്ടുള്ളത്.ആകെ രണ്ടു നിറങ്ങളിലാണ് ഈ വച്ച നിർമ്മിച്ചിട്ടുള്ളത് നീല, ഗ്രേ എന്നീ നിറങ്ങളിൽ വെറും 500 വീതം വാച്ചുകള്‍ ആണ് രണ്ടു കളറുകളിലായി വിൽപനയ്ക്കായി എത്തിച്ചിരിക്കുന്നത്. വാച്ചിന്റെ സ്ട്രാപ് നിർമ്മിച്ചിരിക്കുന്നത് ഡെനീം കൊണ്ടാണ്. ടെക്സാലിയം ആണ് വാച്ചിന്റെ കെയ്സും ബെസലും നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ വില അക്ഷരാർത്ഥത്തിൽനിങ്ങളെ ഞെട്ടിക്കും 23,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) ആണ് വാച്ചിന്റെ വില. സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചാണ് ഉബ്ലോ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡര്‍.

വാച്ചു പോലെ തന്നെ ദൃശ്യം ടു വിന്റെ ലൊക്കേഷനിൽ മോഹൻലാൽ ധരിച്ചു കൊണ്ട് വന്ന ഷർട്ടും ചർച്ചയായിരുന്നു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പോൾ ആൻഡ് ഷാർക്കിന്റെ ഷർട്ടാണ് മോഹൻലാൽ ധരിച്ചിരുന്നത്. വിവിധ ഓൺലൈൻ സൈറ്റുകളിലായി 250 യൂറോയ്ക്ക് (21579 രൂപ) മുകളിലും താഴെയുമാണ് വില കാണിക്കുന്നത്.ഇതിനു പല സൈറ്റുകളിലും ചെറിയ വില വ്യത്യാസം കാണിക്കുന്നുണ്ട് 18000 – 20000 റേഞ്ചിലും ഇതിന്റെ വില കാണിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ മാസ്ക്കും വച്ചും അടുത്തിടെ ചർച്ചയായിരുന്നു.അമ്പതു ലക്ഷം രൂപ വില വരുന്ന ജർമൻ ആഡംബര വാച് നിർമ്മാണ കമ്പനിയായ ‘അലാങ്കെ എൻ സൂന’യുടെ വാച്ചാണ് മമ്മൂട്ടി ധരിച്ചിരുന്നത്.

മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രമായ പ്രിസ്റ്റിന്റെ പ്രമോഷന് അദ്ദേഹം വന്നപ്പോൾ ധരിച്ചിരുന്ന മാസ്ക്ക് ആണ് മറ്റൊന്ന്.ജർമ്മൻ കമ്പനിയായ ഹൂഗോ ബോസിന്റെ ന്യൂ സീസൺ പ്രിന്റ് ബോസ് മാസ്കാണ് അന്ന് മമ്മൂട്ടി മുഖത്ത് വച്ചിരുന്നത്.

പൃഥ്‌വിയുടെ ടി ഷർട്ടുകൾ ആണ് ആരാധകരുടെ ശ്രദ്ധയാകര്ഷിച്ചത്.നാദിർഷായുടെ മകളുടെ കല്യാണത്തിന് എത്തിയപ്പോൾ താരം അണിഞ്ഞ ടി ഷിർട്ട് ആഡംബര ഫാഷൻ ബ്രാൻഡായ ബർബറി ഇംഗ്ലണ്ടിന്റെ 44000 രൂപ വിലയുള്ള ലോഗോ ടേപ്പ് പോളോ ഷർട്ട് ആണ്.

ഭ്രമം സിനിമയുടെ ലൊക്കേഷനിൽ പ്രിത്വി എത്തിയപ്പോൾ അദ്ദേഹം ധരിച്ചിരുന്നത് പാരീസ് ആസ്ഥമാനായുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ ബിലന്സിയാഗയുടെ 44, 266. 51 രൂപ വില വരുന്ന ടി ഷർട്ടാണ്.

Most Popular