പേര് കൊണ്ട് മാത്രം മുസ്‌ലിമായാ പോരാ..!! അധിക്ഷേപത്തിന് മറുപടിയുമായി നൂറിന്‍ ഷെരീഫ്

ഒരു ആഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് നൂറിന് ഷെരിഫ്. സോഷ്യൽ മീഡിയയിൽ പൊതുവേ ആക്റ്റീവ് ആണ് തരാം ആരാധകരോട് സംവദിക്കാറുമുണ്ട്. ഫേസ്ബുക്കില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കി യുവനടി നൂറിന്‍ ഷെരീഫ്. നടി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ തല മറച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പേരില്‍ മാത്രം മുസ്‌ലിമായതുകൊണ്ട് കാര്യമില്ലെന്ന കമന്റുമായി ഒരാളെത്തിയത്. “പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച്‌ അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തല മറയ്ക്കണം” എന്നായിരുന്നു ഇയാള്‍ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. “അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ” എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്. നൂറിന്റെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.

കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന്‍ വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്. “ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.

അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രമാണ് ഈ വീഡിയോയിലുള്ളത്. സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് താരത്തിനെതിരെ കമന്റ് വന്നത്.

Most Popular

സമുദ്ര ദിനത്തിൽ നീല ബിക്കിനിയില്‍ തിളങ്ങി മലയാള സിനിമാ താരം; ഒപ്പം പരിസ്ഥിതി പരിപാലന സന്ദേശവും, വൈറലായി ചിത്രങ്ങള്‍

നേഹ അയ്യരുടെ ബിക്കിനി ചിത്രങ്ങൾ ഇപ്പോൾ തരംഗമാവുകയാണ്. 'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യര്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ...

തെന്നിന്ത്യന്‍ നടിമാര്‍ മൂന്നാറിലെക്കും ഒഴുകി തുടങ്ങി — വെടിക്കെട്ട്‌ ചിത്രങ്ങള്‍ പങ്കുവെച്ച് ഹംസ നന്ദിനി

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് തുടർന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് ധാരാളം ആരാധകരെ നേടിയ താരമാണ് ഹംസ നന്ദിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവേ ഗ്ലാമറസ്സായ ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ...

മഹാമാരിയുടെ രണ്ടാം തരം​ഗം; ആരോ​ഗ്യമേഖലയ്ക്ക് കരുതലുമായി പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ സമ്മാനം

കടുത്ത പ്രതിസന്ധികളിലൂടെ ആണ് നമ്മുടെ നാടും ഈ ലോകവും ഒക്കെ നേരിടുന്നത്. ഈ കാലഘട്ടത്തിൽ നമുക്കാവുന്നത് നമ്മളും ചെയ്യുക എന്നുള്ളതാണ്. സമൂഹത്തിന്റെ ഓരോ തുറകളിലുമുള്ളവർ അവർക്കാവുന്ന രീതിയിൽ ഭരണകൂടത്തെയും നാടിനെയും സംരക്ഷിക്കുകയും സഹായിക്കുകയും...

സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന...