പാർട്ടി അണി ആണോ ലോക്കൽ കമ്മറ്റി മെമ്പർ ആണോ എന്നൊന്നും നോക്കിയിട്ടല്ല അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത്- മുഖ്യ മന്ത്രിയെ കുറിച്ച് മല്ലിക സുകുമാരൻ

91

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരുടെ പ്രീയങ്കരിയായി തീർന്ന താരമാണ് മല്ലിക സുകുമാരൻ.. മലയാള സിനിമ ലോകത്തെ അതുല്യ നടൻ സുകുമാരന്റെ ഭാര്യയായ മല്ലിക മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും മാതാവ് കൂടിയാണ്.ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ മല്ലിക എന്നും മുന്നിലാണ്. ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.

കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന് മാത്രം വോട്ട് ചെയുന്ന വ്യക്തിയാണ് ഞാൻ . എന്നാൽ ഇപ്പോൾ ആ പതിവ് താൻ നിർത്തിയിരിക്കുകയാണ് എന്നും ഒരുത്തി അഭിമുഖത്തിൽ മല്ലിക പറയുന്നു. ഇപ്പോൾ താൻ വോട്ട് നൽകുന്നത് വ്യക്തികളെ നോക്കിയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ഇലക്ഷന് വരുമ്പോൾ റോഡ് ഇപ്പോൾ ശെരിയാക്കും പാലം ഉടൻ വരും തുടങ്ങി വാഗ്ദാനങ്ങളുമായി ഓരോരുത്തർ വരും ഇലക്ഷന് കഴിഞ്ഞാൽ ആരെയും പിന്നെ കാണാനേ കിട്ടില്ല. അംങ്ങനെയുള്ള ധാരാളം നേതാക്കന്മാർ ഉണ്ട് . മല്ലിക പറയുന്നു. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അങ്ങനെ ഉള്ള ഒരാളല്ല എന്നും അദ്ദേഹത്തെ താൻ നന്ദി പൂർവ്വം സ്മരിക്കുകയാണ് എന്നും അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞാൽ അത് ശെരിയാണോ എന്ന് അദ്ദേഹം അന്വോഷിക്കും എന്നും അല്ലാതെ ലോക്കൽ കമ്മിറ്റി മെമ്പറാണോ എന്നെന്നും നോക്കിയല്ല അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത് എന്നും മല്ലിക പറയുന്നു

കെ കരുണാകരനും അത്തരത്തിൽ ഒരു നേതാവ് ആയിരുന്നു എന്നും മല്ലിക പറയുന്നു.അതുകൊണ്ടാണ് ഇടതുപക്ഷ സഹയാത്രിയാകാനായ സുകുമാരനെ കെ എസ് എഫ് ഡി സി ചെയർമാനായി നിയമിച്ചത് അത് അദ്ദേഹവും പക്ഷം നോക്കിയല്ല കാര്യങ്ങൾ ചെയ്യുന്നത് എന്നുള്ളതിന് ഉദാഹരണമാണ്.