ജീവിതത്തിലെ ആ കൂട്ടിനെ കണ്ടെത്തി നടൻ വിജിലേഷ്; വിവാഹനിശ്ചയ വീഡിയോ വൈറൽ

പ്രശസ്ത മലയാളം നടന്‍ വിജിലേഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്തിയ സന്തോഷം വിജിലേഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

‘കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് വിജിലേഷ് കുറിച്ചത്. സ്വന്തം പാതിയെ തേടിയുള്ള വിജിലേഷിന്റെ യാത്ര അവസാനിക്കുമ്പോള്‍ ആരാധകരും താരങ്ങളും രണ്ടു പേര്‍ക്കും ആശംസകള്‍ നേരുകയാണ്.

ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ വിജിലേഷ് പോസ്റ്റിട്ടിരുന്നു അന്ന് ആ പോസ്റ്റ് വലിയ തോതിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. എന്നായിരുന്നു വിജിലേഷിന്റെ പോസ്റ്റ്.

ഒട്ടേറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ വിജിലേഷ് ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം വിജിലേഷിന്റെ അഭിനയജീവിതത്തില്‍ തന്നെ വഴിത്തിരിവായി മാറി.

Most Popular

സംവിധായകനെ പൊക്കിയെടുക്കുന്ന ടൊവിനോയുടെ വിഡിയോ; പരാതിയുമായി ഗോദ നായിക

ഗുസ്തിയെക്കുറിച്ച്‌ ഉള്ള കഥ പറഞ്ഞ ടൊവിനോ തോമസും ബേസില്‍ ജോസഫും ഒന്നിച്ച ഗോദ എന്ന ചിത്രം പുറത്തിറങ്ങിയിട്ടു നാലു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ സ്പെഷ്യല്‍ ഡേയില്‍ സംവിധായകൻ ബേസില്‍ ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ്...

ഈ സിനിമ സംവിധാനം ചെയ്യുന്ന എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ? വിവാദമായ മായകൊട്ടാരത്തിന്റെ സംവിധായകൻ ബൈജു പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം റിയാസ് ഖാൻ നായകനായി മായക്കൊട്ടാരം എന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .ഓൺലൈൻ ലൂടെ ചാരിറ്റി ചെയ്യുന്ന ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പൻ എന്ന കഥാപാത്രമായാണ്...

പൃഥ്‌വിരാജിന്റെ രണ്ടാം സംവിധാന സംരഭം വിശേഷങ്ങൾ ഇതാ

മലയാളികളുടെ പ്രീയങ്കരനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും തന്റെ മികവ് തെളിയിച്ച താര. അച്ഛൻ സുകുമാരന്റെ അതേ കാർക്കശ്യവും കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ താരം. താൻ ആദ്യം സംവിധാനം ചെയ്ത ചിത്രം താനാണ്...

കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു ?; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്

വ്‌ളോഗിംഗ് ചെയ്യാത്തവരായി ആരേലുമുണ്ടോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. ടൗണും ഒക്കെ വ്‌ളോഗിംഗ് ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന തെറ്റിദ്ധാരണയിൽ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു രീതിയിൽ തമ്പനയിലുകൾ വച്ച് അസത്യം പ്രചരിപ്പിക്കുന്ന ഒരു...