തുടക്കത്തിൽ ഒഴിവാകാൻ ശ്രമിച്ചു എങ്കിലും അവസാനം എന്റെ തീരുമാനം മാറ്റുക ആയിരുന്നു, അമ്പലമുറ്റത്ത് വെച്ചുളള ലളിതമായ ചടങ്ങാണ് മനസ്സിൽ: മാളവിക വെയിൽസ് പറയുന്നു

Advertisement

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പുതുമുഖ ചിത്രം മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലെത്തി ശ്രദ്ധേയയായ താരമാണ് നടി മാളവിക വെയിൽസ്. നിവിൻ പോളിയുും അജുവർഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലർവാടിക്ക് ശേഷവും സിനിമകൾ ചെയ്തെങ്കിലും വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതിരുന്നതിനാൽ പിന്നീട് ടെലിവിഷൻ രംഗത്താണ് മാളവിക കൂടുതൽ സജീവമായത് എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു അതിനും നടി ഇപ്പോൾ മറുപിടി പറയുന്നുണ്ട്. അവതാരകയായി തുടങ്ങിയ താരം പൊന്നമ്പളി എന്ന പരമ്പരയിലൂടെയാണ് സീരിയൽ രംഗത്ത് എത്തിയത്. സീരിയലുകൾക്കൊപ്പം ടെലിവിഷൻ ഷോകളിലും മറ്റു സ്റ്റേജ് ഷോകളിലും സജീവ സനിഗ്ദ്യമായിരുന്നു താരം. പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയൽ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു.

നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു. നിലവിൽ മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് മാളവിക പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു.

ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ അഞ്ജനയായും തിളങ്ങിനിൽക്കുകയാണ് താരം. 2019ലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് നടിയുടെതായി സംപ്രേക്ഷണം ആരംഭിച്ചത്. രേഖ രതീഷ്, യുവകൃഷ്ണ, ഷോബി തിലകൻ, അഖിൽ ആനന്ദ്, ശാലു മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരുണ്ട്. ഒരു നല്ല നർത്തകി കൂടിയായ താരം ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

അതേ സമയം അഭിനയ രംഗത്തേക്ക് എത്തിച്ചത് തന്റെ അച്ഛനാണെന്ന് മുൻപ് മാളവിക പറഞ്ഞിട്ടുണ്ട്. അതേസമയം അച്ഛന്റെ വിയോഗം തന്നെ വിഷാദത്തിലേക്ക് നയിച്ചുവെന്ന് പറയുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാളവിക വെയ്ൽസ് മനസുതുറന്നത്.അച്ഛനായിരുന്നു തനിക്ക് എല്ലാ കാര്യത്തിലും താങ്ങായും തണലായും ഉണ്ടായിരുന്നത് എന്ന് നടി പറയുന്നു. അച്ഛൻറെ വിയോഗ ശേഷമാണ് സിനിമകൾ ചെയ്യാതിരുന്നതും അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തതും.
കുറച്ചുനാൾ വിട്ടുനിന്ന ശേഷമാണ് സീരിയലിലൂടെ അഭിനയ രംഗത്തേക്ക് തിരിക എത്തുന്നത്. അച്ഛന്റെ വേർപാടിന് ശേഷവും തനിക്ക് സിനിമാ ഓഫറുകൾ വന്നിരുന്നു എന്നും മാളവിക പറഞ്ഞു.

എന്നാൽ അച്ഛൻ പോയത് എന്നെ വിഷാദത്തിലേക്ക് നയിച്ചു. കാരണം എന്റെ എല്ലാ കാര്യങ്ങളിലും അച്ഛന്റെ സാന്നിദ്ധ്യം ഈണ്ടായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാം അഭിനയം വിടാം എന്നായിരുന്നു അന്നത്തെ തീരുമാനം.പക്ഷേ പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിൻ രാഘവൻസാർ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടു വന്നു.

ആദ്യമൊക്കെ താല്പര്യമില്ലായ്മ ഞാൻ പ്രകടിപ്പിച്ചിരുന്നു അവസാനം എന്റെ തീരുമാനം മാറ്റി. ചെയ്ത എല്ലാ സീരിയലുകളും ഇഷ്ടമാണെങ്കിലും പൊന്നമ്പിളിയിലെ പൊന്നുവാണ് ഹൃദയത്തോട് എറ്റവും ചേർന്നുനിൽക്കുന്നതെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ചും അഭിമുഖത്തിൽ മാളവിക മനസുതുറന്നു. അതേ സമയം ഉടൻ വിവാഹത്തിന് ഇല്ല എന്നാണ് നടി പറയുന്നത്.

കരിയറിൽ ഇനിയും സ്വപ്നങ്ങളുണ്ട്. വിവാഹത്തെ കുറിച്ച് മനസിൽ വരുന്ന ഒരു സങ്കൽപ്പത്തെ കുറിച്ചും നടി പറഞ്ഞു. അമ്പലമുറ്റത്ത് വെച്ചുളള ലളിതമായ ചടങ്ങ്. നെറ്റിയിൽ ചന്ദനക്കുറി ചാർത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തിൽ തുളസീമാലയുമായി എന്റെ ആളുടെ കൂടെ കൈപിടിച്ചു നിൽക്കുക. അത് നടക്കുമോ എന്ന് ചോദിച്ചാൽ ചിലപ്പോൾ ഇല്ലായിരിക്കും. വിവാഹത്തിന്റെ കാര്യത്തിൽ എക പക്ഷീയമായി ഒരു തീരുമാനം എടുക്കാൻ കഴിയില്ലല്ലോ. വിവാഹത്തിനായി ലക്ഷങ്ങൾ ചിലവഴിക്കുന്നതിലും ആഡംബരം കാട്ടുന്നതിലും തനിക്ക് തീരെ താൽപര്യമില്ലെന്നും മാളവിക പറഞ്ഞു

Most Popular