ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ നടന്നില്ല; അന്ന് സംഭവിച്ചത് ഇതാണ്: മാസ്റ്ററിലെ നായിക മാളവിക മോഹനന്‍

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മാളവിക മോഹനന്‍. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ താരത്തിന്റെ മാസ്റ്ററിലെ പ്രകടനം കൈയടികള്‍ നേടുകയാണ്. ഫഹദ് ഫാസിലിന് ഒപ്പമുള്ള ഒരു മലയാള സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക മോഹനൻ ഇപ്പോള്‍.

ഫഹദ് ഫാസിലിന് ഒപ്പമുള്ള സിനിമ 20 ദിവസം കൊണ്ട് ചിത്രീകരിച്ചിരുന്നു. സിനിമയുടെ 30 ശതമാനം മാത്രമായിരുന്നു പൂര്‍ത്തിയാകാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ ഉപേക്ഷിക്കേണ്ടി വരികയായിരുന്നുവെന്നും മാളവിക പറയുന്നു. ആരാധകരുമായി നടത്തിയ ചാറ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.വയനാട്ടില്‍ ചിത്രീകരണം നടന്ന സിനിമയില്‍ ആദിവാസി പെണ്‍കുട്ടിയാണ് ആ സിനിമയില്‍ താന്‍ വേഷമിട്ടത്. തന്റെ കഥാപാത്രത്തെ അടുത്തറിയാന്‍ വയനാട്ടിലെ ആദിവാസികള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞതെന്നും മാളവിക പറഞ്ഞു.ഒരുപാട് കഷ്ടതകൾ സഹിച്ചു അഭിനയിച്ച സിനിമയായിരുന്നു അത്.സംവിഹദായകനും നിർമ്മാതാക്കളും തമ്മിലുള്ള ചില ആശയ കുഴപ്പത്തിന്റെ പേരിൽ ആണ് ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്. നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ മലയാള സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍ എന്നീ സംവിധായകരുടെ സിനിമയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും മാളവിക പറയുന്നു. അതേസമയം, തമിഴ് സംവിധായകന്‍ കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് മാളവിക ഇനി വേഷമിടുക. നാനു മട്ടു വരലക്ഷ്മി, ബിയോണ്ട് ദ ക്ലൗഡ്‌സ് എന്നീ കന്നഡ, ഹിന്ദി ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

Most Popular

അതുകൊണ്ടാണ് ഞാൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തത്, തുറന്നു പറഞ്ഞ് മഞ്ജു

ഒരിടവേളക്ക് ശേഷം മലയാളത്തിൽ തിരികെ എത്തിയ മഞ്ജു വാര്യർ അതി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം വാലേ ചുരുങ്ങിയ നാൾ കൊണ്ട് താരം സ്വന്തമാക്കിയിരുന്നു. കൈനിറയെ...

എന്റെ ചുടു രക്തത്തിലൂടെ ഒരു നെല്ലിക്ക വലുപ്പത്തിലെന്റെ കുഞ്ഞ് ഒഴുകി പോകുന്നത് കണ്ട് പേടിച്ചു ഞാന്‍ നിലവിളിച്ചു; വില്ലനായി വന്ന പ്രതിസന്ധികളെ മറികടന്ന് നേടിയത് എംഎസിക്ക് രണ്ടാം റാങ്ക്; ഹൃദയം നൊന്തെഴുതിയ ഈ...

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നു പോകുന്നവരാണ് നാമെല്ലാം പക്ഷേ ആ പ്രതിസന്ധികളിൽ ധൈര്യപൂർവ്വം പിടിച്ചു നില്ക്കാൻ കഴിയുന്നവർക്കേ ജീവിതത്തിൽ വിജയം കൈ വരിക്കാൻ പറ്റുള്ളൂ അത് നമാമി ഓർമ്മിപ്പിക്കാനെന്നോണം പലരും...

എല്ലാ മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്; വിവാഹ ജീവിതത്തില്‍ മാത്രമേ സെക്സ് പാടുള്ളൂ എന്നത് വിചിത്രമായ കാഴ്ചപ്പാടാണ്.

നടി വിദ്യാ ബാലന്‍ സെസ്‌സിനെക്കുറിച്ചു വളരെ തുറന്ന കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് അതവർ പലപ്പോഴും പബ്ലിക്കായി പറഞ്ഞിട്ടുണ്ട്. നമ്മുടെ കാപദ സദാചാര ബോധവും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ സംസ്കാരവും മതവുമൊക്കെ...

നടി പാർവതി അമ്മയിൽ നിന്ന് രാജി വെച്ചു-ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ വിവാദമായ പരാമർശത്തിൽ അതി ശക്തമായ ഭാഷയിൽ മറുപിടി പറയുകയും തന്റെ അമ്മയിൽ ഉള്ള അംഗത്വം രാജി വെക്കുകയും...