പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ചു മാളവിക മേനോൻ

മലയാളത്തിലെ യുവ സുന്ദര നടന്മാരിൽ പ്രമുഖാനാണ്‌ പൃഥ്വിരാജ് അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ മുതൽ താരത്തിന് ആരാധകരുടെ എണ്ണം കൂടുതലാണ് പ്രത്യേകിച്ച് പെൺകുട്ടികൾ . പൃഥ്‌വിയുടെ വിവാഹത്തിന് മുന്നേ അദ്ദേഹത്തിന്റെ പേര് ചേർത്ത് വച്ച് പല നടിമാരുടെയും പേരിൽ ഗോസ്സിപ് ഇറങ്ങുന്നത് സാധാരണയായിരുന്നു . അതിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടിരുന്ന പേര് കാവ്യാ മാധവന്റെയായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി താരം ബിബിസി ജേർണലിസ്റ് സുപ്രിയ മേനോനുമായുള്ള പ്രണയ വിവാഹ വാർത്തകൾ ഒരുപ്പാട്‌ പെൺകുട്ടികളുടെ ഉറക്കം കളഞ്ഞിരുന്നു . ഇപ്പോൾ ആ കൂട്ടത്തിൽ ഒരു സിനിമ താരവുമുണ്ടെന്നു തരാം താനാണ് വെളിപ്പെടുത്തിയിരിക്കുകയാണ്.

അടുത്തിടെ സുപ്രിയ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ഈ പഴയ സംഭവം ഓർമ്മയിൽ വരാൻ കാരണം മാലിദ്വീപില്‍ നിന്നും കഴുത്തില്‍ പൂമാല ഒക്കെ വിട്ട് വധു വരന്മാരെ പോലെ സന്തോഷത്തിലായിരുന്നു താരങ്ങള്‍. ഈ ചിത്രം വൈറലായതിന് പിന്നാലെ നടി മാളവിക മേനോന്‍ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചായിരുന്നു നടി വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം…

ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന്‍ പൃഥ്വിരാജ് ആയത് കൊണ്ടാണ്. രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്‍ക്കുമ്പോള്‍ പക്ഷേ സങ്കടമായി. ഈശ്വരാ… രാജുച്ചേട്ടന്‍ എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം.

ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കാന്‍ പറ്റണേയെന്ന എന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ കേട്ടു. സ്‌കൂളില്‍ എന്റെയൊപ്പം പഠിച്ച കുട്ടികള്‍ക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാര്‍ത്ത കേട്ട് സത്യത്തില്‍ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു എന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറയുന്നു.

ആദ്യമായി ഒരു താരത്തിന്റെ നായികയാകാന്‍ സാധിച്ചത് 916 ല്‍ ആണ്. ആസിഫ് അലിയുടെ നായികയായിട്ടാണ്. ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് തമിഴില്‍ നിന്നൊക്കെ ഓഫറുകള്‍ വന്ന് തുടങ്ങിയത്. തമിഴ് എനിക്ക് വളരെ ഇഷ്ടമാണ്. ഇതുവരെ ഏഴെട്ട് തമിഴ് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. എങ്കെയും എപ്പോഴും ചെയ്ത സംവിധായകന്‍ ശരവണന്‍ സാറിന്റെ ഇവന്‍ വേറെ മാതിരി എന്ന തമിഴ് സിനിമയിലെ നായികയുടെ അനിയത്തിയായി ചെയ്ത വേഷം ഇപ്പോഴും പലരും ഓര്‍മ്മിക്കുന്നുണ്ട്. നടന്‍ എന്ന ചിത്രത്തില്‍ ജയറാമേട്ടനൊപ്പം അഭിനയിച്ചു. മലയാളത്തിലെ എല്ലാ താരങ്ങളും ബെസ്റ്റല്ലേ. എല്ലാവരുടെയുമൊപ്പം എനിക്ക് അഭിനയിക്കണമെന്നുണ്ട്. രാജു ചേട്ടന്റെയൊപ്പം ഇനിയും അഭിനയിക്കണം.

 

 

 

Most Popular

ഒരു വിമാനം തകർന്നു വീഴുമ്പോൾ : ലോകത്തെ ഏറ്റവും മികച്ച എയർ പോർട്ട് എങ്ങനെ അതിനെ നേരിടും അതിനുള്ള ട്രെയിനിങ്, അദ്ഭുതകരമായ വീഡിയോ കാണാം.

മിക്കപ്പോഴും അതീവ ഭീകരവും ദാരുണവുമാണ് വിമാന അപകടം. മിക്കപ്പോഴും അത്തരം ദുരന്തങ്ങൾ ധാരാളം മനുഷ്യ ജീവനുകളെ ഇല്ലാതാക്കുന്നതാണ്.പക്ഷേ ആകാശത്തിൽ വച്ചുള്ള അതായത് ഏതെങ്കിലും കടലിനു മുകളിലോ പര്വതങ്ങൾക്കു മുകളിലൂടെയോ വിമാനം പാറക്കക്കുമ്പോൾ പെട്ടന്ന്...

തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ടു വന്നയാൾക്കു അനുശ്രീ നൽകിയത് അതീവ ഹോട്ടായ ഒരു ചിത്രം തന്നെ അമ്പരന്നു ആരാധകർ

തനി നാടൻ പെൺകുട്ടിയുടെ ഇമേജുമായി മലയ സിനിമയുടെ ഉമ്മറത്തേക്ക് നടന്നു കയറിയ പെൺകുട്ടിയാണ് അനുശ്രീ. പൊതുവേ നാടൻ പെൺകുട്ടിയുടെ ഇമേജ് ഉണ്ടെങ്കിലും തനിക്കു മോഡേൺ വേഷങ്ങളും നന്നായി ഇണങ്ങുമെന്നു ഇടക്കുള്ള തന്റെ മേക്...

തന്റെ ചിത്രത്തിൽ നിന്ന് വിജയ് സേതുപതി ഒഴിവാക്കി ആമിര്‍ ഖാന്‍: പറഞ്ഞ കാരണം ഞെട്ടിക്കുന്നത് – താരത്തെ അപമാനിച്ചു എന്ന് ആരാധകർ

അഭിനയ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതു പതി, തെല്ലും അഹങ്കാരമില്ലാതെ പച്ചയായ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ...

ആദ്യ വിവാഹം പരാജയം; ആദ്യത്തെ കണ്മണിയിലിലൂടെ എത്തിയ മലയാളികളുടെ പ്രിയ നടി സുധാ റാണിയുടെ ഇപ്പോഴത്തെ ജീവിതം

ഒരു കാലത്തു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ജയറാം ചിത്രത്തിനു ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നുണ്ട്. തിയറ്ററുകളിലും കുടുംബ സദസ്സുകളിലും ചിരിപ്പൂരങ്ങൾ...