മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ മഹേഷ് ഭട്ട്. ഒരു ചിത്രത്തിന്റെ ട്രയൽ ഷോ നടകന്ന ദിവസം മഹേഷ് ഭട്ട് തന്റെ നേരെ കൈ ഉയർത്തി ആക്രോശിക്കുകയും,ഷൂസ് ഊരി തന്നെ എറിഞ്ഞു എന്നും കങ്കണ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു . കങ്കണയുടെ ഈ ഗുരുതര ആരോപണങ്ങൾ ഏവരും ഞെട്ടലോടെയാണ് കേട്ടത് .ഇതിപ്പോൾ ബോളിവുഡ് സിനിമ ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കികൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോൾ എഴുത്തുകാരി ഷാഗുഫ്ത റാഫിക് ഈ ആരോപണങ്ങൾ നിഷേധിച്ചു രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ ‘വോ ലാം ഹെ’, ‘റാസ് ദി മിസ്റ്ററി കണ്ടിന്യുസ് ‘ എന്നീ രണ്ട് ചിത്രങ്ങൾ രചിച്ച എഴുത്തുകാരിയാണ് ഷാഗുഫ്ത റാഫിക്.

അടുത്തിടെ ഒരു അഭിമുഖത്തിന് ഈ ആരോപണങ്ങൾ അവർ നിഷേധിക്കുകയും യഥാർത്ഥത്തിൽ അതല്ല അന്ന് നടന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് . 2006 ൽ ‘വോ ലാംഹെ’ സമയത്ത് കങ്കണയ്ക്ക് ഇതുപോലൊന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ, 2009 ൽ സ്പെഷ്യൽ ഫിലിംസിൽ പ്രവർത്തിച്ചത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരി ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു . അതേസമയം, ഇങ്ങനെ ഒരപമാനം സംഭവിച്ചുകഴിഞ്ഞതിനു ശേഷം എന്തിനാണ് തിരികെ ജോലി ചെയ്തതെന്ന് അവർ കങ്കണയോട് ചോദിക്കുന്നു.

ഷൂ എറിയുന്ന സംഭവത്തെക്കുറിച്ചുള്ള കങ്കണയുടെ ആരോപണവും തിരക്കഥാകൃത്തു നിഷേധിക്കുകയാണുണ്ടായത്. പക്ഷേ അന്ന് മഹേഷ് ഭട്ട് കങ്കണയോടു ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നു എന്ന് അവർ സമ്മതിക്കുന്നു. എന്നാൽ ചെരുപ്പ് എറിഞ്ഞു എന്ന് പറയുന്നത് തെറ്റാണെന്നും ഷാഗുഫ്ത റാഫിക് തന്റെ അഭിമുഖത്തിൽ പറയുന്നു .വോ ലാം ഹെ എന്ന സിനിമയുടെ പരീക്ഷണപ്രദർശന വേളയിൽ കങ്കണ റനോട്ട് വളരെ വൈകിയാണ് എത്തിയത് ഇതാണ് മഹേഷ് ഭട്ടിനെ കുപിതനാക്കിയത്.

അവർ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നത് ‘ആ സമയത്തു ഷൂട്ടിങ്ങിനിടെ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, കങ്കണ ഒരു സിനിമ നിരസിചിരുന്നു , അത് അവളുടെ അവകാശമാണ്. എന്നിരുന്നാലും, അവൾ പഴയ കാര്യങ്ങൾ തുറന്നുകാട്ടുകയും ഒരിക്കലും സംഭവിക്കാത്ത സംഭവിക്കാത്ത കാര്യങ്ങൾ അതിലുൾപ്പെടുത്തി പറയുകയും ചെയ്യുന്നത് ശെരിയല്ല എന്നാണ് ഷാഗുഫ്ത റാഫിക് പറയുന്നത്. അക്കാലത്ത് ട്രയൽ ഷോയ്ക്കായി യൂണിറ്റ് മുഴുവൻ ഹാജരായിരുന്നു, അതിൽ മോഹിത് സൂരി, മുകേഷ് ഭട്ട്, മറ്റ് താരങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

നടൻ സുശാന്തിന്റെ അസ്വാഭാവിക മരണത്തിനു ശേഷം വളരെ മോശമായ ഒരാവസ്ഥയിലൂടെയാണ് ബോളിവുഡ് സിനിമാലോകം കടന്നു പോകുന്നത്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതവും ,സംഘം ചേരലും, ഒത്തുകളിയും, കുതികാലുവെട്ടുമെല്ലാം ഇപ്പോൾ വെളിച്ചത്തായിരിക്കുകയാണ്.ദീർഘകാലമായി നിലനിൽക്കുന്ന ഇത്തരം അനീതികൾക്കെതിരെ ഏറ്റവും കൂടുതൽ തവണ ധൈര്യത്തോടെ പ്രതികരിച്ചിട്ടുള്ളത് ബോളിവുഡിലെ സൂപ്പർ ഹിറ്റ് നടിയായ കങ്കണ റണൗട് മാത്രം ആണ് .

അതുകൊണ്ടു തന്നെ വളരെ വലിയ ആരോപണങ്ങളും ആക്രമണങ്ങളുമാണ് കങ്കണ നേരിടുന്നത് .എപ്പോഴൊക്കെ താൻ സ്വജനപക്ഷപാതത്തിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ടോ അപ്പോഴൊക്കെ അതിശക്തമായ ആക്രമണങ്ങളും നേരിട്ടിട്ടുണ്ട് .അന്നും തന്നെ അനുകൂലിച്ചിരുന്നത് സുശാന്ത് സിംഗ് രാജ്പുത് മാത്രമായിരുന്നു എന്ന് കങ്കണ പറയുന്നു .അതിനു പകരമായി അവനു സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്നു എന്നും കങ്കണ പറയുന്നു .

Most Popular

ലോകത്തു ഇവരെപ്പോലെ ഉള്ള അതിശയിപ്പിക്കുന്ന കഴിവുള്ളവർ പത്തു ലക്ഷത്തിൽ ഒരാളെ ഉണ്ടാകു – മനുഷ്യർ.വീഡിയോ കാണാം

പ്രപഞ്ചത്തിലെ ജീവി വർഗ്ഗങ്ങളിൽ ഏറ്റവും കഴിവുറ്റതും സംഘീർണ്ണമായ ഘടനകൾ ഉള്ളതും ബുദ്ധിയുള്ളതുമായ ജീവി വർഗമാണ് മനുഷ്യൻ.പൊതുവേ മനുഷ്യർ ഉൾപ്പടെ ഉള്ള ജീവി വർഗ്ഗങ്ങൾ ആണും പെണ്ണും എന്ന രണ്ടു വ്യത്യസ്ത വിഭാഗമായി കണ്ടിരുന്നിടത്തു...

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...

നൂതന സാങ്കേതിക വിദ്യയിൽ ഇതിഹാസ ചിത്രവുമായി പ്രിത്വിരാജ് എത്തുന്നു – എന്താണ് വെർച്യുൽ പ്രൊഡക്ഷൻ

പ്രതിസന്ധികാലഘട്ടങ്ങൾ അതിജീവിക്കാൻ പല നൂതന സംവിധാനങ്ങളെയും മനുഷ്യൻ ആശ്രയിക്കും അതാണ് സയൻസിന്റെ വിജയം കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന സിനിമ ലോകത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു നൂതന...

ദൃശ്യത്തിന്റെ സെറ്റിലെത്തിയപ്പോൾ എന്നെ കുറിച്ച് കേട്ട ഏറ്റവും വലിയ പരാതി അതായിരുന്നു; വെളിപ്പെടുത്തലുമായി എസ്തർ അനിൽ

2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള...