ആ ട്രോളിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദി..;നടി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന ചിത്രം മൂന്നു കഴിവുറ്റ നായിക നടിമാരെയാണ് മലയാളത്തിന് സമ്മാനിച്ചത് സായി പല്ലവി ,അനുപമ പരമേശ്വരൻ,മഡോണ സെബാസ്റ്റ്യന്‍.മറ്റു രണ്ടു പേരും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നടിമാരാണ് മഡോണ പക്ഷേ കൂടുതലും പിന്നീട് ചെയ്തത് മലയാള ചിത്രങ്ങളായിരുന്നു. താരത്തിന്റെ സിനിമകള്‍ പോലെ തന്നെ നടി ട്രോള്‍ കോളങ്ങളിലും ഇടപിടിച്ചിരുന്നു. മാതൃഭൂമി കാപ്പ ടി വിയുടെ ഹാപ്പിനെസ് പ്രൊജക്‌ട് അഭിമുഖത്തില്‍ മഡോണ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ട്രോളന്മാര്‍ നടിയുടെ വാക്കുകള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.അവർ പറഞ്ഞ ചില വാചകങ്ങൾ അടർത്തിയെടുത്തു ട്രോളുകളാക്കി മാറ്റുകയായിരുന്നു തുടക്കത്തിൽ അതൊരു തമാശ ആയിരുന്നു എങ്കിലും ഒരു പരിധി കഴിഞ്ഞപ്പോൾ അതൊരു സൈബർ ആക്രമണം തന്നെ ആയി മാറിയിരുന്നു .പക്ഷേ താരം അതിനെ പാട്ടി വലുതായി പ്രതികരിച്ചിരുന്നില്ല ഇതുവരെ.

കുട്ടിക്കാലത്തെ ഓര്‍മ പങ്കുവെക്കവെയാണ് നീന്തലിനെ കുറിച്ച്‌ നടി പറഞ്ഞ്. ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്നും ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നുവെന്നൊക്കെ താരം പറയുന്നുണ്ട്. പിന്നെ ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയില്‍ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നെന്നും അഭിമുഖത്തില്‍ മഡോണ പറയുന്നു.ഇതാണ് വലിയ ട്രോളുകളായി പിന്നീട് വലിയ ട്രോളുകളായി പിന്നീട് ആഘോഷിക്കപ്പെട്ടതു.

ഒരു പക്ഷേ ഒരു വയസ്സുള്ള കുഞ്ഞിനെ ആരെങ്കിലും നദിയിലിട്ടു നീന്താൻ പഠിപ്പിക്കുമോ എന്ന ചിന്ത അതുകൊണ്ടു തന്നെ നടി പൊങ്ങച്ചം പറയാൻ വേണ്ടി വെറുതെ കള്ളം പറഞ്ഞതാകും എന്ന ടിപ്പിക്കൽ മലയാളികളുടെ ചിന്തയിൽ നിന്നുമാകാം ഇങ്ങനെ ഒരാക്രമണത്തെ ഉണ്ടായത്.തങ്ങൾക്കറിവില്ലാത്ത കാര്യങ്ങൾ സത്യമല്ല എന്ന് വളരെ പെട്ടന്ന് തീർപ്പു കൽപ്പിക്കുന്ന ഒരു രീതി മലയാളികൾക്ക് പൊതുവേ ഉണ്ടായിരുന്നു .പിന്നീട് പല വിഡിയോകളിലും വളരെ ചെറിയ കുട്ടികളെ സ്വിമ്മിങ് പൂളുകളിലും തോട്ടിലും കടലിലുമൊക്കെ എട്ടു നീന്തൽ പഠിപ്പിക്കുന്ന വിദേശീയരുടെയും സ്വോദീശീയരുടെയും ഒക്കെ ധാരാളം വിഡിയോകൾ പ്രചരിച്ചിരുന്നു .ഇത് ഒരു അക്ഷയ് ചിലരെയെങ്കിലും മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ഇപ്പോഴിത തന്നെ ട്രോളി കൂടുതൽ പ്രശസ്തയാക്കിയ ട്രോളന്മാർക്കു നന്ദി പറയുകയാണ് താരം. ഗ്രഹലക്ഷ്മി മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. അന്നത്തെ നീന്തൽ ട്രോളുകള്‍ തനിക്ക് ​ഗുണമായെന്ന് ആണ് മഡോണയുടെ പക്ഷം. അതിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, പരസ്യങ്ങളിലേക്ക് വിളി വന്നു. ഇങ്ങനെയൊരാളുണ്ടെന്ന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദിയുണ്ടെന്നും മഡോണ പറയുന്നു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവര്‍ക്ക് അറിയില്ലല്ലോ. എനിക്ക് നേരെയുണ്ടായ ആദ്യത്തെ ട്രോളുകള്‍ ആയിരുന്നു അത്. എനിക്കത് പുതിയ അനുഭവമായിരുന്നു’, മഡോണ പറയുന്നു.

Most Popular

മരണത്തിന്റെ തൊട്ടരികിലെത്തിയിട്ടു ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടവർ- ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

നാമെല്ലാവരും പൊതുവേ ഭാഗ്യന്വോഷികൾ ആണ്. വലിയ ലോട്ടറി അടിക്കുന്നതിനും ആഗ്രഹിക്കുന്നത് സാധിക്കുന്നതിനുമൊക്കെ ഭാഗ്യത്തിന് കാത്തു ജീവിക്കുന്നവർ. പക്ഷേ കഠിനാദ്വാനമാണ് ജീവിത വിജയത്തിനാധാരമെന്നു നാം മറന്നു പോകുന്നു. സത്യത്തിൽ യഥാർത്ഥ ഭാഗ്യം എന്നുള്ളത് ജീവിതത്തിനും...

എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച ക്രിമിനലുകൾ പേരുകൾ വെളിപ്പെടുത്തി നടി രേവതി സമ്പത്ത്

സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് എതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.പല നടിമാരും തങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അത്തരം വ്യക്തികളുടെ മുഖം മൂടി വലിച്ചു കീറി അവരെ പൊതു സമൂഹത്തിനു മുന്നിൽ...

നമ്മുടെ ജനനേന്ദ്രിയ ചര്‍മ്മമാണ് ഏറ്റവും ശരീരത്തിലെ മറ്റു ഭാഗങ്ങളെക്കാള്‍ മൃദുലമായത്;ശരീരത്തിന് ഹാനികരമല്ലാത്ത പാഡ് വേണമെന്ന് ഇനിയും നമ്മള്‍ പറയാന്‍ മടിക്കുന്നതെന്തിന് ? തപ്‌സി പന്നു

പൊതുവേ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ശക്തമായ ഭിപ്രായ പ്രകടനം നടത്തുന്ന താരമാണ് ബോളിവുഡ് നായിക തപ്‌സി പന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ ബോളിവുഡ് താരം തപ്‌സി പന്നു. അവള്‍ക്ക്...

മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? കമെന്റിന് മാസ്സ് മറുപടിയുമായി ദയ അശ്വതി!

ദയ അശ്വതി ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ പങ്കെടുത്ത ശക്തയായ ഒരു മത്സരാർത്ഥി ആയിരുന്നു . പ്രത്യേക സ്വഭാവത്തിനുടമായ താരം തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്കെല്ലാം അതി രൂക്ഷമായ ഭാഷയിൽ ആണ് മറുപിടികൾ പറഞ്ഞിരുന്നത്...