മാധുരി ദീക്ഷിത് കുട്ടിയുടുപ്പിട്ട് ഇന്‍സ്റ്റഗ്രാമില്‍; 20 വയസുള്ള സുന്ദരിയെന്ന് ആരാധകന്‍

എക്കാലത്തെയും ബോളിവുഡിലെ നിത്യ ഹരിത നായികയാണ് മാധുരി ദീക്ഷിത്. ഗോസിപ്പ് കോളങ്ങളിൽ അധികം നിറയാത്ത ബോളിവുഡിലെ തന്നെ മര്യാദക്കാരിയായ ഞ്ചുരുക്കം ചില നടിമാരിൽ ഒരാളാണ് മാധുരി എന്ന് നിസ്സംശയം പറയാം. ഒരു കാലത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നറാണിയും ബോളിവുഡിലെ സൂപ്പര്‍നായികയുമായിരുന്ന മാധുരി ദീക്ഷിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം പഴയതലമുറയ്‌ക്കൊപ്പം പുതിയ തലമുറയേയും ഹരംപിടിപ്പിക്കുന്നതാണ്.53കാരിയായ താരം മജന്ത നിറത്തിലുള്ള ഷോട്ട് ഡ്രസ് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. സൂര്യന്‍ ആകാശത്ത്, കാറ്റ് മുടിയില്‍ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറുപ്പ്. ടെറസിന് മുകളില്‍ നിന്ന് വെയില്‍ കായുന്ന താരത്തിന്റെ മുടി കാറ്റില്‍ പാറിപ്പറന്ന് കിടക്കുന്നത് കാണാം. ആവേശത്തോടെ ആണ് ആരാധകർ ചിത്രം ഏറ്റെടുത്ത്

താരത്തെ പ്രശംസിച്ചു കൊണ്ടുള്ള ധാരാളം കമെന്റുകളാണ് വരുന്നത് . ഇപ്പോള്‍ ബോളിവുഡിലുള്ള യുവനടിമാരായ സാറ അലിഖാന്‍, ദിപീകാ പാദുക്കോണ്‍, ആലിയ ഭട്ട് എന്നിവരേക്കാളെല്ലാം സുന്ദരിയാണ് മാധുരിയെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. 20 വയസുള്ള സുന്ദരിയാണെന്ന് മറ്റൊരു ആരാധകന്‍ പ്രശംസിച്ചു. ഒരാളെ പുകഴ്ത്താൻ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിന്നത് നല്ലതല്ല എന്ന് ഒരാരാധകൻ കുറിച്ച്.

പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമാണ് താരം. ജീവിതത്തിലെ മികവുറ്റ മുഹൂർത്തങ്ങളെല്ലാം താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഭര്‍ത്താവ് ശ്രീറാമും മക്കളായ ആരിനും റയാനും ഒപ്പം പാട്ട് പാടുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു.

Most Popular

‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം – സത്യൻ അന്തിക്കാട് മനസ്സ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന പൊന്മുട്ടയിടുന്ന താറാവ്. ആ ചിത്രം ഇപ്പോഴാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ആ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാൻ എന്ന് ചിന്തിക്കുകയാണ്...

ആ ട്രോളിന് ശേഷം പല സിനിമാക്കാരും കഥ പറയാന്‍ വന്നു തുടങ്ങി, ഇങ്ങനെയൊരാള്‍ ഉണ്ടല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിന് ട്രോളന്‍മാര്‍ക്ക് നന്ദി..;നടി മഡോണ സെബാസ്റ്റ്യന്‍

പ്രേമം എന്ന ചിത്രം മൂന്നു കഴിവുറ്റ നായിക നടിമാരെയാണ് മലയാളത്തിന് സമ്മാനിച്ചത് സായി പല്ലവി ,അനുപമ പരമേശ്വരൻ,മഡോണ സെബാസ്റ്റ്യന്‍.മറ്റു രണ്ടു പേരും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള നടിമാരാണ് മഡോണ പക്ഷേ...

ഇതുമാത്രമല്ല ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’… ഇതിലും വലുതുണ്ടെന്ന് നടി…

രജനി ചാണ്ടി വൈകി മലയാള സിനിമ ടെലിവിഷൻ ലോകത്തേക്ക് വന്ന വ്യക്തിയാണ്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്....

എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു: തിലകനുമായുള്ള പിണക്കത്തെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിലെ പകരക്കാറില്ല അഭിനയ ചക്രവർത്തി ആണ് ശ്രീ തിലകൻ.ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ സിദ്ധി കൊണ്ടും എക്കാലവും പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്ന മഹാ നടൻ.അസാധ്യമായ സ്ക്രീൻ പ്രെസെൻസ് ഉള്ള നടനായിരുന്നു...