മമ്മൂട്ടിയില്‍ നിന്നോ മോഹന്‍ലാലില്‍ നിന്നോ ആരിൽ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല: ലോഹിതദാസിന്റെ ഭാര്യ

Advertisement

അമ്പാഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് എന്ന അനുഗ്രഹീത തിരകക്ത കൃത് സംവിധായകൻ ,നാടകകൃത് ,നിർമ്മാതാവ് എന്നീ സിനിമയുടെ അതി സങ്കീർണ്ണമായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തുമ്പോഴും ലാളിത്യമാറാനാ ചിരിയോടെ അതിനെ വളരെ നിസ്സാരമായി കാണുന്ന വ്യക്തിത്വം ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പല തവണ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കും സൂപ്പർ ഹിറ്റുകൾ നൽകിയത് അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയായിരുന്നു.അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ 12 വർഷം കഴിഞ്ഞിരിക്കുന്നു. മുൻപൊരു ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ കുറിച്ച് വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് വേണ്ടി സൃഷ്ടിക്കുക മാത്രമാണ് ലോഹിത ദാസ് ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും സംവിധായകന്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു. ലോഹിതദാസിന്റെ മരണത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വിളിക്കുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്‌തോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘അവരൊക്കെ വിളിക്കാറുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.’ കൗമുദിയുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.‘തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്.

പ്രേക്ഷകര്‍ക്ക് വേണ്ടിയാണ ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മമ്മൂട്ടിയില്‍ നിന്നോ മോഹന്‍ലാലില്‍ നിന്നോ ആരില്‍ നിന്നോ ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല’ സിന്ധു പറഞ്ഞു.

Most Popular