പക്ഷേ അവൻ അറിയുന്നുണ്ടോ അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നു എന്ന്? ലോഹിതദാസിന്റെ മകൻ

മലയാളത്തിന്റെ പ്രീയങ്കരനായ സംവിധായകൻ അനശ്വര കലാകാരൻ ലോഹിതദാസ് പെട്ടന്നാണ് ഏവരെയും നൊമ്പരപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞത് ആരുടേയും ഹൃദയത്തെ സ്പർശിക്കുന്ന ഒരുപിടി അനശ്വരങ്ങളായ ചിത്രങ്ങൾ അദ്ദേഹം തന്റെ 24 വർഷത്തെ സിനിമ ജീവിതം കൊണ്ട് സൃഷ്ടിച്ചിരുന്നു.പരാജിതരാകുന്ന നായകന്മാരുടെ കഥയായാണ് മിക്ക ലോഹിതദാസ് ചിത്രങ്ങളുടെയും ഹൈ ലൈറ്റ് .മനുഷ്യ ബന്ധങ്ങളിലെ ആഴവും കെട്ടുപാടുകളും അവ സൃഷ്ട്ടിക്കുന്ന ജീവിത നൊമ്പരങ്ങളുമെല്ലാം തന്മയത്തത്തതോടെ ലോഹി ചിത്രങ്ങൾ മലയാളികൾക്ക് വിവരിച്ചു കൊടുത്തു .തനിയാവർത്തനത്തിലെ ബാലൻമാഷും കിരീടത്തിലെ സേതു മാധവനും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ ഒരുപാട് നൊമ്പരങ്ങൾ മലയാളികൾക്ക് നൽകിയ കഥാപാത്രങ്ങളാണ്.ഇപ്പോളും ഒരു വിങ്ങലോടെ അല്ലാതെ ഒരു മലയാളിക്കും ഈ ചിത്രങ്ങളൊന്നും കണ്ടു തീർക്കുവാൻ കഴിയില്ല

ഇക്കഴിഞ്ഞ ജൂണിലായിരുന്നു അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാർഷികം.അദ്ദേഹത്തിന്റെ തന്നെ ഒരുപാടു ചിത്രങ്ങളുടെ ലൊക്കേഷനും അദ്ദേഹത്തിന്റെ ഏറ്റവും പ്രീയപ്പെട്ട ലക്കിടിയിലുള്ള സ്വന്തം വീടായിരുന്നു അമരാവതി ആയിരുന്നു .ഒരുപാടു ലോഹി ചിത്രങ്ങളുടെ തിരക്കഥ പിറന്നതും ആ വീട്ടിൽ വച്ചാണ് എന്നത് അദ്ദേഹത്തിന്റെ വീടിനെ മലയാളിയുടെ പ്രീയപ്പെട്ടതാക്കുന്നു .ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ വിജയശങ്കർ തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണു വീണ്ടും ലോഹി സ്മരണയിൽ നമ്മെ എത്തിക്കുന്നത് അമരാവതി എന്ന വീടിന്റെ ഉമ്മറത്ത് കഴിഞ്ഞ 11 വർഷമായി ഒഴിഞ്ഞു കിടന്ന ആ ചാരുകസേരയിൽ ഇതുവരെ ആരും ഇരുന്നിട്ടില്ല ഇപ്പോൾ അവകാശത്തോടെ അവിടെ ഒരാൾ ഇരിക്കുന്നു അതിന്റെ ചിത്രവും അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . വീട്ടിലെ വളർത്തു പൂച്ചയാണ് അത്.പക്ഷേ അവൻ അറിയുന്നുണ്ടോ അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നു എന്ന്?? വിജയ ശങ്കറിന്റെ കുറിപ്പിന്റെ പൂർണ രൂപം

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാര്കസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല. ഇവിടെ വരുന്നവർ ചിലർ ഇത് തൊട്ടു നമസ്കരിക്കും, പൂക്കൾ സമർപ്പിക്കും, അദൃശ്യനായ ആരോ ഒരാൾ അതിൽ ഇരിപ്പുണ്ട് എന്ന വിശ്വാസത്തോടെ കണ്ണെടുക്കാതെ നോക്കി നിൽക്കും. 11 വർഷങ്ങള്ക്കു ഇപ്പുറം അധികാരത്തോടെ ഒരാൾ അതിൽ സ്ഥാനം പിടിച്ചു, ഇരിപ്പുറപ്പിച്ചു ഉറക്കസ്ഥലവും ആക്കി മാറ്റി. ലൂമിയുടെ മകൻ. അവൻ അറിയുന്നുണ്ടോ അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നു എന്ന്??

സുദീർഘമായ 24 വർഷത്തെ സിനിമ ജീവിതത്തിൽ 35 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചു. 1997 ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും. നിവേദ്യമാണ് അവസാന സിനിമ. 1998 ൽ മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരഗാന്ധി അവാർഡ് ഭൂതക്കണ്ണാടിയിലൂടെ അദ്ദേഹത്തെ തേടിയെത്തി . ലോഹിതദാസിന്റെ സിനിമകൾക്ക് ആറ് തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.1955 മേയ് അഞ്ചിനാണ് ലോഹിതദാസ് ജനിച്ചത്.2009 ജൂൺ 28 നാണ് ലോഹിയെന്ന അനശ്വര കലാകാരൻ നമ്മെ വിട്ടു പിരിഞ്ഞത്. ഹൃദയാഘാതംമൂലമാണ് ലോഹിതദാസ് മരിച്ചത്.

Most Popular

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി കങ്കണ റണൗട്ട്

ട്വിറ്റര്‍ പൂട്ടിക്കുമെന്ന ഭീഷണിയുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കര്‍ഷക സമരവുമായ ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു കങ്കണയുടെ ഭീഷണി. തന്റെ അക്കൗണ്ട് എപ്പോ...

ഗോഡ്ഫാദര്‍ സെറ്റില്‍ തനിക്കു ജഗദീഷിൽ നിന്നും കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നടൻ മുകേഷ്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം തന്നെ വേറെ ഇല്ല. ഏറ്റവും കൂടിയ നാൾ ഓടിയ ചിത്രം എന്ന ഖ്യാതി പോലും ഏറെക്കാലം നേടിയ ചിത്രമാണ്...

എന്താണ്, രണ്ടും ഒരേ പോലെയാണല്ലോ? – നയൻതാരയെ പോലെ വേഷമണിഞ്ഞെത്തി ആരാധകരെ ആശയക്കുഴപ്പത്തിലാക്കി നിവേദ പെതുരാജ് താരത്തിന്റെ മറുപിടി.

ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് നടി നിവേദ പെതുരാജ്. തന്റെ ബാല്യകാല അനുഭവങ്ങളെക്കുറിച്ച് അവർ ഇപ്പോൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ട എല്ലാ ആരാധകരും അത് ആകാംക്ഷയോടെ പങ്കിടുകയും ഇഷ്ടപ്പെടുകയും...

എന്റെ തെറ്റുകള്‍ ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടരുത്!

അഡൾട് ഒൺലി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആവേശമായി മാറിയ നടിയാണ് ഷക്കീല. ഷക്കീലയുടെ ബയോപിക്കായ 'ഷക്കീല' സിനിമ റിലീസിന് ഒരുങ്ങുകയാണ്. ജീവിച്ചിരിക്കുമ്ബോള്‍ തന്നെ തന്റെ ബയോപിക് ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഷക്കീല....