സിനിമ കണ്ട് കുറച്ച്‌ കഴിഞ്ഞപ്പോള്‍ തട്ടിവിളിച്ചിട്ട് അമ്മ ‘എടാ അത് നീയായിരുന്നോ?’ എന്ന് ചോദിച്ചു; കുഞ്ചാക്കോ ബോബന്‍ പറയുന്നു

മലയാളികളുടെ എവർ ഗ്രീൻ സ്റ്റാറാണ് കുഞ്ചാക്കോ ബോബൻ. പൊതുവേ ലാളിത്യമാർന്ന പെരുമാറ്റത്തിനുടമായാണ് കുഞ്ചാക്കോ ബോബൻ.താരം തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്ക് വെക്കാറുമുണ്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ നായാട്ട് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിയേറ്ററുകളില്‍ തരംഗമായ ചിത്രം ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

സിനിമ കണ്ട് തന്റെ അമ്മ മോളി പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ മനസു തുറന്നത്. നായാട്ട് തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ അമ്മയ്‌ക്കൊപ്പം ഇരുന്നാണ് കണ്ടത്. സിനിമ തുടങ്ങി തന്റ ഇന്‍ട്രൊഡക്ഷന്‍ കഴിഞ്ഞിട്ടും അമ്മ ഒന്നും പറഞ്ഞില്ല എന്ന് കുഞ്ചാക്കോ പറയുന്നു.കുറച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ തട്ടിവിളിച്ചിട്ട് ‘എടാ അത് നീയായിരുന്നോ?’ എന്ന് ചോദിച്ചു. നായാട്ടില്‍ ‘ചാക്കോച്ചനെ കാണാനില്ല’ എന്ന് പലരും വിളിച്ചു പറഞ്ഞിരുന്നു. എങ്കിലും അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ നായാട്ടില്‍ അവതരിപ്പിച്ചത്. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങള്‍ പഠിച്ചത് എന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

Most Popular

മലയാളത്തിന്റെ സ്വന്തമാണിവൾ മലയാളികൾക്ക് ഏറെ പ്രീയങ്കരി ആരാണിവർ അറിയാമോ ?

വളരെ ചെറുപ്രായം മുതൽ മലയാളികളുടെ കൺമുന്നിൽ ഈ പെൺകുട്ടിയുണ്ട്. മധുരമനോഹരമായ സ്വരമാധുരിയാൽ തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന പ്രതിഭ, സുജാത മോഹൻ പ്രശസ്ത ഗായിക സുജാത. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ...

ഞാനും ഒരു മനുഷ്യനാണ് കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ് എന്ന് വിളിച്ച്‌ ആക്ഷേപിക്കുന്നു; പൊലീസില്‍ പരാതി നല്‍കി നടി ശ്രുതി ദാസ്

സോഷ്യൽ മീഡിയയിലൂടെ തന്നെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു എന്ന പരാതിയുമായി നടി ശ്രുതി ദാസ്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ബംഗാളി നടിയായ ശ്രുതി ദാസ് പറയുന്നു. രണ്ട്...

പേയിംഗ്‌ ഗസ്റ്റായി താമസിച്ച്ചിരുന്ന വീട്ടിലെ 15 വയസ്സുള്ള കൗമാരക്കാരനെ ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയെ പോലീസ് പോസ്കോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

മുംബൈ ; തന്റെ വീട്ടിൽ പേയിംഗ്‌ ഗാസ്റ്റായി താമസിച്ചിരുന്ന യുവതി കൗമാരക്കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ചു വീട്ടമ്മയുടെ പരാതിയിൽ ഇരുപത്തിനാലുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഗോരേഗാവിൽ പേയിംഗ് ഗെസ്റ്റ്...

കാളക്കുട്ടിയെ മകനായി ദത്തെടുത്ത് മക്കളില്ലാത്ത ദമ്പതികള്‍; അയല്‍ക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ 500 പേരെ വിളിച്ച് ‘മുണ്ഡനം’ നടത്തി

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ കാളക്കുട്ടിയെ 'ദത്തെടുത്തു'. ബന്ധുക്കളെ വിളിച്ചുകൂട്ടി മുണ്ഡന ചടങ്ങു നടത്തി. ഒരു പക്ഷേ ഈ വാർത്ത നമ്മൾ മലയാളികളെ സംബന്ധിച്ചു തെല്ലു അത്ഭുതമാണ്,ഇത് കേട്ടപ്പോൾ ഞാൻ ചിന്തിച്ചത് ഒരു കുഞ്ഞിനെ...