പുതിയ തലമുറയിലെ പല നടിമാരും തന്നെകുറിച്ച് പറയുന്നത് കേട്ട് വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. അതാ കുഞ്ചാക്കോ ബോബൻ ആണ്. അതേ സമയം ചോക്ലേറ്റ് നായകനിൽ നിന്നും മാറി വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ഇന്നും ചാക്കോച്ചനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മംനസ്സിൽ ഓടിയെത്തുന്നത് അനിയത്തി പ്രാവിലെ സുധിയെയാണ്.മലയാളത്തിലെ എവർഗ്രീൻ താരജോഡികളാണ് ശാലിനിയും കുഞ്ചാക്കോ ബോബനും. ചോക്ലേറ്റ് ഹീറോ എന്ന നിലയിൽ കൈയ്യടി നേടിയ കുഞ്ചാക്കോ ബോബൻ ഇപ്പോഴത്തെ നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ അവർ പറയുന്ന വിഷമകരമായ കാര്യം ഏറെ രസകരമായിട്ടാണ് ചാക്കോച്ചൻ പറയുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ച് ബോധപ്പെടുത്തുന്ന തരത്തിലെ കാര്യമാണ് എന്നും നെഞ്ച് തകരുന്ന വേദന ഉണ്ടെന്നൊക്കെ നടൻ പറഞ്ഞു.

ഇന്നത്തെ നായികമാർ തന്നെക്കുറിച്ച് പറയുന്ന കാര്യം കേട്ടാൽ ശരിക്കും ചങ്ക് തകർന്നു പോകും. പ്രത്യേകിച്ച് അപർണ ബാലമുരളിയുടെ ഒരു സ്ഥിരം വാചകമുണ്ട്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാക്കോച്ചന്റെ അനിയത്തി പ്രാവ് കാണുന്നതെന്നൊക്കെ. ഇപ്പോൾ ഒപ്പം അഭിനയിക്കുന്ന പല നായിക നടിമാരും അങ്ങനെ പറയുമ്പോഴാണ് താൻ തന്നെ തന്റെ പ്രായത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്.എന്തായാലും അങ്ങനെ പറയുന്നത് ഏറെ വിഷമകരമായ ഒരു രസകരമായ സംഗതിയാണെന്ന് ചാക്കോച്ചൻ പറയുന്നു. പല നടിമാരും ഇപ്പോഴത്തെ പല നടൻമാരെ പറ്റിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. മുൻപ് നമിത പ്രമോദ് പൃഥ്വിരാജിനെപറ്റിപറഞ്ഞത് രസകരമായി പൃഥ്വി പങ്കുവച്ചിട്ടുണ്ടായിരുന്നു.

ഇതിനോടകം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചിട്ടുണ്ട്. മോശം തെരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരിൽ നിന്ന് അകന്നു പോയ കുഞ്ചാക്കോ ബോബനെ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് തിരികെ വന്നത്. രണ്ടാം വരവിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു നടൻ സൃഷ്ടിച്ചത്.2020 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്ന് കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രമായ അഞ്ചാം പതിരയായിരുന്നു.ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകനാണ് ചാക്കോച്ചൻ.

2005 ഏപ്രിൽ 2ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17ന് ഇവർക്ക് ഇസ്ഹാക്ക് എന്ന പേരിൽ ഒരു മകൻ ജനിച്ചു

Most Popular

അടിവയറ്റില്‍ ചവിട്ടു കിട്ടിയ വീണ നായരെ ബിഗ് ബോസില്‍ നിന്നും ഹോസ്പിറ്റലില്‍ കൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി അശ്വതി

ഇത്തവണ ബിഗ് ബോസ്സിൽ എത്തിയതിൽ കൂടുതലും മലയാളി പ്രേക്ഷകർക്ക് വലിയ പരിചയമുള്ള ആൾക്കാർ ആയിരുന്നില്ല പങ്കെടുക്കാനെത്തിയത്. ഓരോരുത്തരും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഗെയിം പ്ലാന്‍ എന്താണെന്ന്...

‘എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു’ എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ ഞാൻ ശെരിക്കും അഹങ്കരിച്ചു പോയി

പൗലോ കൊയ്ലോ എന്ന പേര് അറിയാത്തവർ വളരെ ചുരുക്കമാണ്.അദ്ദേഹത്തിന്റെ ലോക പ്രശസ്തങ്ങളായ പുസ്‌തകങ്ങൾ വായിക്കാത്തവർ വളരെ ചുരുക്കമാണ്. എല്ലാ പുസ്തകപ്രേമികളും ഒരിക്കലെങ്കിലും ആഗ്രഹിക്കുന്ന കാര്യം ഒരിക്കലെങ്കിലും അദ്ദേഹത്തെ കാണണോ സംസാരിക്കാനോ ആയിരിക്കും.ഇപ്പോൾ ലോക...

ഇതുമാത്രമല്ല ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’… ഇതിലും വലുതുണ്ടെന്ന് നടി…

രജനി ചാണ്ടി വൈകി മലയാള സിനിമ ടെലിവിഷൻ ലോകത്തേക്ക് വന്ന വ്യക്തിയാണ്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്....

അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി.

സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവിത പ്രാരാബ്ദം മൂലം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്തു ജീവിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റിലുമുണ്ട്. പലരും വീട്ടിലും സമൂഹത്തിലും ഒക്കെ നിന്നുമുള്ള പ്രഷർ കൊണ്ടാണ് സ്വപ്നങ്ങൾ ഉപേക്ഷിച്ചു മറ്റൊരു...