ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയന്ന നിമിഷമാണത്; സർവ്വ ദൈവങ്ങളെയും വിളിച്ച്‌ സംയുക്തയ്ക്ക് വേണ്ടി വഴിപ്പാട് കഴിച്ചിട്ടുള്ള ആളാണ് ഞാന്‍ എന്ന് കുമാര്‍ നന്ദ

മികവുറ്റ അഭിനയ സിദ്ധി കൊണ്ട് മലയാളികളെ കോരിത്തരിപ്പിച്ച നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത. എന്നാല്‍ ഇപ്പോള്‍ മധുര നൊമ്ബര കാറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിടെ സംയുക്ത തലകറങ്ങി വീണ നിമിഷത്തെ കുറിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നിര്‍മാതാവും സംവിധായകനുമൊക്കെയായ കുമാര്‍ നന്ദ.

സിനിമയില്‍ വരണമെന്നത് ചെറുപ്പം മുതല്‍ ആഗ്രഹിച്ചതാണ്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് മധുര നൊമ്പരക്കാറ്റ് എന്ന സിനിമ ഉണ്ടാവുന്നത്. വെറും കാറ്റ് എന്നായിരുന്നു തുടക്കത്തില്‍ സിനിമയ്ക്കിട്ട പേര്. പിന്നീട് ജോളി സാഗരിക തന്നെയാണ് അത് മാറ്റി മധുരനൊമ്പരക്കാറ്റ് എന്ന പേരിടുന്നതും അത് പെട്ടെന്ന് തന്നെ അനൗണ്‍സ് ചെയ്തതും. കാറ്റിന് പല അര്‍ഥങ്ങളുണ്ടല്ലോ. നിറം സിനിമയുടെ സമയത്താണ് ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായി തിരഞ്ഞെടുത്തത് സ്ഥിരമായി കാറ്റടിക്കുന്ന സ്ഥലത്താണ് . ക്ലൈമാക്‌സ് രംഗത്തില്‍ വീശുന്ന കാറ്റ് രംഗം ചിത്രീകരിക്കുന്ന സമയത്ത് അറക്കപ്പൊടിയും കരിയിലകളും കാറ്റില്‍ പറന്ന് പോവുകയാണ്. അടുത്ത പ്രദേശത്ത് നിന്നെല്ലാം ഇത് ഞങ്ങള്‍ വാങ്ങി കൂട്ടി. 85 ദിവസത്തോളമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. ഈ സമയത്ത് മാനസികവും ശാരീരികവുമായി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത് സംയുക്ത വര്‍മ്മയാണ്. കാറ്റ് വീശിയപ്പോള്‍ അറക്കപ്പൊടി അകത്ത് പോയി സംയുക്ത പെട്ടെന്ന് ബോധം കെട്ട് വീണു. ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച്‌ പോയ നിമിഷമാണത്. എല്ലാവരും കൂടി പിടിച്ച്‌ വണ്ടിയില്‍ കയറ്റി കൊണ്ട് പോയി. ഭഗവാനെ വിളിച്ച്‌ സംയുക്തയ്ക്ക് വേണ്ടി വഴിപ്പാട് കഴിച്ചിട്ടുള്ള ആളാണ് ഞാന്‍. പടം നിന്ന് പോവുമോന്ന് പേടിച്ച്‌ പോയി. കാറ്റ് കാരണം ഒരുപാട് ടെന്‍ഷന്‍ അടിച്ചിട്ടുണ്ട്. അതിനെ കുറിച്ച്‌ ഇന്നോര്‍ക്കുമ്ബോള്‍ വളരെ രസകരമായി തോന്നും. മമധുര നൊമ്പരക്കാറ്റിന്റെ ക്ലൈമാക്‌സ് എടുത്തത് ഭയങ്കര രസകരമായിരുന്നു.

Most Popular

ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്

ബോളിവുഡ് ചിത്രങ്ങളിൽ എപ്പോൾ അഭിനയിക്കും എന്ന ചോദ്യത്തിന് ഫഹദ് ഫാസിൽ അടുത്തിടെ ഉത്തരം നൽകുകയുണ്ടായി . വിശാൽ ഭരദ്വാജുമായി ഉടൻ സഹകരിക്കുമെന്ന് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ഫഹദ് ഫാസിൽ...

തേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ

ഫാസിൽ ചെയ്ത 1997 ൽ പുറത്തിൻറങ്ങിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രമാണ് അനിയത്തി പ്രാവ്.കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അനിയത്തിപ്രാവിന്. കുച്ചക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിലെ...

ആ ബന്ധം അവസാനിച്ചുവെങ്കിലും, ഇപ്പോഴും അതിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ; തുറന്നു പറഞ്ഞു അമൃത

Kudumba vilakku Serial actress,Amrutha,Kudumba Vilakku Serial ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്ബരയായ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അമൃത. തന്റെ പ്രണയ പരാജയത്തെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം തുറന്നു പറയുന്നതാണ്...

സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണത്തിന് സ്റ്റേ

50 ദിവസത്തിനുശേഷം സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിന്റെ എല്ലാ ഷൂട്ടിംഗ്, പ്രൊമോഷൻ പ്രവർത്തനങ്ങൾക്കും എറണാകുളം ജില്ലാ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ച് , കടുവ തിരക്കഥാകൃത്ത് ജിനു അബ്രഹാം സമർപ്പിച്ച പകർപ്പവകാശ കേസ്...