ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സിൽ, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു,”കാമം” വൈറലായ കുറിപ്പ്

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന വരെ പല ദുരന്തങ്ങളും നമുക്ക് വെറും വാർത്തകൾ ആണ് . മറ്റു പലർക്കും അത് ഹൃദയം പിളർക്കുന്ന വേദനകാളാണെന്നു ഒരിക്കലും ഓർക്കാതെ കഥകൾ മെനയാനും ദുഷ്പ്രചാരണം നടത്തുവാനും ഒരു പ്രത്യേക സിദ്ധി ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഥകൾ പറഞ്ഞു പരത്തുന്നത് തങ്ങൾക്കു ഒരിക്കലും മുൻപരിചയം പോലും ഇല്ലാത്ത വ്യക്തികളെ കുറിച്ചാണ് എന്നുള്ളതൊന്നും ഇക്കൂട്ടർക്ക് യാതൊരു മനസ്താപവും ഉണ്ടാക്കാറില്ല . മുന്വിധികളോടെ മറ്റുള്ളവരുടെ ജീവിതത്തെ നോക്കിക്കാണുക,പിന്നെ സ്വയം അങ്ങ് തീരുമാനിക്കുക ഇതാണ് പ്രശനം എന്ന് എന്നിട്ടു അത് സോഷ്യൽ മീഡിയയിൽ കൂടെയും അല്ലാതെയും ഒരു ഉളിപ്പും ഇല്ലാതെ പ്രചരിപ്പിക്കുക .ഇതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം കൊല്ലം സ്വോദേശിനികളായ രണ്ട പെൺകുട്ടികൾ കായലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു . ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി ഉറ്റ ചങ്ങാതിമാരും സഹപാഠികളുമായ ഇരുവരുടെയും മരണം ഇപ്പോൾപല തരത്തിലുള്ള കഥകൾ മിനഞ്ഞു സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് ഒരു വിഭാഗം ഞരമ്പ് രോഗികൾ.

കൊല്ലം അറയ്ക്കൽ സ്വദേശിനി അമൃതയും ആയൂർ സ്വദേശിനി ആര്യ ജി അശോകും സുഹൃത്തുക്കളും സഹപാഠികളുമായിരുന്നു.സുഹൃത്തുക്കൾ തമ്മിൽ പരസ്പരം പിരിയേണ്ടി വരും എന്ന സങ്കടം സഹിക്ക വയ്യാതെയാകാം ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം അന്വോഷണം പുരോഗമിക്കുകയാണ് അതിനിടയിലാണ് അവർ ലെസ്ബിയനാണ് എന്നും മറ്റും പ്രചരിപ്പിച്ചു കൊണ്ട് ഒരു പട്ടം സദാചാര വാദികളുടെ ആക്രമണം അവരുടെ കുടുംബത്തെയോ അവർ അനുഭവിക്കുന്ന വേദനയോ ഒരു പരിഗണയും നൽകാതെ കഥകൾ പടച്ചു വിടുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് Dr അനുജ ജോസഫ് കുറിപ്പ് വായിക്കാം

കൊല്ലം ആയൂർ സ്വദേശിനികളായ രണ്ടു പെൺകുട്ടികളുടെ ആത്മഹത്യയും തുടർസംഭവങ്ങളുമാണ് ഈ ഒരു കുറിപ്പെഴുതുന്നതിന് നിദാനം.21വയസ്സുള്ള അമൃതയും ആര്യയും എന്തിനായിരുന്നു, അല്ലെങ്കിൽ മരിക്കാൻ മാത്രം എന്തായിരുന്നു അവരുടെ വിഷയം. ഇതാലോചിച്ചിട്ടു ഉറക്കമില്ലാത്ത പോലെ തോന്നി പലരുടെയും അഭിപ്രായപ്രകടനം കാണുമ്പോൾ!

“ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ,മരിക്കുമ്പോൾ രണ്ടാളും കൈകോർത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ ഉറപ്പിച്ചു മൂന്നു തരം”,

രണ്ടു പേരുടെ ജീവൻ നഷ്‌ടപ്പെട്ടതല്ല ഇവിടെ വിഷയം, അവരുടെ സുഹൃദ് ബന്ധത്തിൽ ലെസ്ബ്, ലെസ്ബ് എന്നു മുറവിളി കൂട്ടുന്ന കപട സദാചാര വാദികളോടായിട്ടു “നിന്റെയൊക്കെ മനസ്സിലെ കുഷ്‌ടം മറ്റുള്ളവരുടെ മേൽ എന്തിനാ അടിച്ചേല്പിക്കുന്നെ,ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സിൽ, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു, “കാമം” അതിനപ്പുറത്തേക്ക് ബന്ധങ്ങൾക്ക് യാതൊരു വിലയുമില്ലേ”

ഉറ്റ സുഹൃത്തുക്കൾ, പിരിയാൻ കഴിയാത്ത വിധമുള്ള സ്നേഹം, അതിൽ ഒരു കലർപ്പില്ലാന്ന് ഉറപ്പിച്ചു പറയാം, ഉണ്ടായിരുന്നേൽ കപടതയുടെ മുഖം മൂടി ധരിച്ചു അവർ നടന്നേനെ, ഏറെ വിഷമം തോന്നിയത്
“ആരും ആരെയും പിരിയുന്നില്ല, കാലം കുറച്ചു മുന്നോട്ടാകുമ്പോൾ ഈ വേർപാടൊക്കെ സുഖമുള്ള ഓർമകളായി മാറുമെന്നും” പറഞ്ഞു കൊടുക്കാൻ ഒരാൾ ഇല്ലാതായി പോയല്ലോ അന്നേരം!


വർഷങ്ങൾക്ക് മുൻപുള്ള എന്റെ ഡിഗ്രി പഠന കാലം ഓർമ വരുന്നു, നാലു കൊല്ലം ഹോസ്റ്റലിൽ നിന്നായിരുന്നു പഠനമത്രയും, ആ കാലയളവിൽ കിട്ടിയ ഉറ്റ സുഹൃത്തുക്കളെ പിരിയാൻ കഴിയില്ലെന്ന് തോന്നിയ ദിനങ്ങൾ, അവസാന സെമെസ്റ്റർ ആ വേദനയിൽ ആയിരുന്നു ഞങ്ങൾ,കുറച്ചു നാളുകൾക്കിപ്പുറം പലരും കുടുംബമായി തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറിയപ്പോൾ, മുൻപത്തെ, പിരിയാൻ നേരമുള്ള ഞങ്ങളുടെ ആ കരച്ചിൽ സീൻ ഒക്കെ ഓർത്തു ഇന്നും ചിരിക്കാറുണ്ട്. അന്നത്തെ ആ മണ്ടത്തരങ്ങളും ചിന്തകളും ആലോചിച്ചിട്ട്, കാലങ്ങൾ കഴിയുമ്പോൾ ഇതൊക്കെ വെറും തമാശകളായി മാറുമെന്നതാണ് വാസ്തവം, നിർഭാഗ്യവാശാൽ, ഈ കാര്യങ്ങളൊക്ക പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഒരാളും ആ കുട്ടികൾക്കില്ലാതെ പോയി.
ചിലപ്പോഴൊക്കെ വിവേകത്തിനു പകരം ഇമോഷണൽ ആയി പലരും മാറും, ആ സമയം അവരെടുക്കുന്നത് തെറ്റായ തീരുമാനങ്ങൾ ആയിരുന്നാലും അതുമായി മുന്നോട്ടു പോകും. അത്തരത്തിൽ ഒരു അവിവേകം ആയിട്ടേ മേൽപ്പറഞ്ഞ സംഭവത്തെ കാണാൻ കഴിയു.

നമ്മുടെ കുട്ടികളുടെ സൗഹൃദങ്ങളെ എല്ലാം മോശമാണെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ നിലപാട് നല്ലതല്ല. മാറാല പിടിച്ച മനസ്സിനെ ആദ്യം ചികിൽസിക്കു, അല്ലെങ്കിൽ കാണുന്ന എല്ലാറ്റിലും മോശം പറയുന്നതായി തീരും സ്വഭാവം.ഇവിടെ രണ്ടു കുടുംബങ്ങളിൽ അവർക്കുണ്ടായ നഷ്‌ടം നികത്താൻ ആർക്കും കഴിയില്ല.
Dr. Anuja Joseph
Assistant Professor
Trivandrum.

Most Popular

സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല- സംവിധായകനും നടനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രേവതി സമ്ബത്ത്‌

സിനിമ സെറ്റിൽ തനിക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ കാരണം ശബ്ദമുയർത്തേണ്ടി വന്ന ഒരു അവസരത്തിൽ സംവിധായകൻ രാജേഷ് ടച്ച്റിവർ നടൻ ഷിജു എന്നിവർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് രേവതി പറയുന്നത് അതീവ...

അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു…

ദുരന്തങ്ങളുടെ വർഷമായിരുന്നു 2020.ഒരുപാട് പ്രതിഭകളെ നഷ്ടമായ വർഷം.അതിൽ എപ്പോൾ ഏറ്റവും അവസാനത്തേതാണ് നടൻ അനിൽ നെടുമങ്ങാട്. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ...

ഞെട്ടിപ്പിക്കുന്ന ഹോട്ട് സെക്സി ലുക്കിൽ രസ്ന പവിത്രൻ. ചൂടൻ ചിത്രങ്ങൾ കണ്ടു അമ്പരന്നു ആരാധകർ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രീയപ്പെട്ട നടിയാണ് രസ്ന പവിത്രൻ ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മറ്റു പല മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ...

100 ദശലക്ഷം ക്ലബിൽ ചേരുന്ന വിജയ് യുടെ ആറാമത്തെ ഗാനം

YouTube വീഡിയോ സൈറ്റുകളുടെ വരവോടെ, ആളുകൾ ടിവിയിൽ പാട്ടുകൾ കാണുന്നതിനേക്കാൾ കൂടുതൽ ആവശ്യമുള്ളപ്പോഴെല്ലാം YouTube- ൽ പാട്ടുകൾ കാണുന്നു. അതിനാൽ, നിരവധി ഗാനങ്ങൾ വീണ്ടും വീണ്ടും കാണുകയും കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. 'മാരി...