കീര്‍ത്തിയും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍,വിവാഹം ഉടന്‍? വാര്‍ത്തകളോട് പ്രതികരിച്ച്‌ താരത്തിന്റെ പിതാവ്

മലയാളവും കടന്നു തമിഴും തെലുങ്ക് അടക്കി വാഴുകയാണ് നടി കീർത്തി സുരേഷിപ്പോൾ. കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും കീര്‍ത്തിയും തമ്മില്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് കീര്‍ത്തിയുടെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍.

ഈ പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ല. ഇത് മൂന്നാം തവണയാണ് മകളുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ വരുന്നതെന്നും സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. അനിരുദ്ധ് രവിചന്ദറിനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രങ്ങള്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നു എന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

കീര്‍ത്തിയും അനിരുദ്ധും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വൈ ദിസ് കൊലവെറി ഗാനം ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. കത്തി സിനിമയിലെ സെല്‍ഫി പുള്ള എന്ന ഗാനവും മാസ്റ്ററിലെ വാത്തി കമ്മിംഗ് എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് അനിരുദ്ധ്.

അതേസമയം, കീര്‍ത്തി സുരേഷിന് കൈ നിറയെ ചിത്രങ്ങളാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഗുഡ് ലക്ക് സഖി, അണ്ണാത്തെ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട സിനിമയുടെ ഷൂട്ടിംഗിനായി ദുബൈയിലാണ് കീര്‍ത്തി ഇപ്പോള്‍.

Most Popular

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിക്കൊപ്പം മീര നന്ദന്‍; വൈറലായി ചിത്രം

ഐഡിയ സ്റ്റാർ സിംഗറിന്റെ ആദ്യ സീസണിൽ ഒരു മത്സരാർത്ഥിയായ എത്തിയ ആളായിരുന്നു നടി നന്ദൻ. പക്ഷേ ആ അവസരം ലഭിക്കാതിരിക്കുകയും ആ ഷോയിൽ തന്നെ അവതാരകയായി അങ്ങനെ പല പരിപാടികൾക്ക് അവതാരകയായി പിന്നീട്...

അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

ഒറ്റ സിനിമ കൊണ്ട് താരമായി മാറിയ അനുപമ പരമേശ്വരൻ പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടേണ്ടി വന്നെന്നും അത് തന്നെ മാനസികമായി തളർത്തിയെന്നും അത് കൊണ്ടാണ് മലയാള...

ഈ ജനവിധി നിങ്ങള്‍ക്കുവേണ്ടിയായിരുന്നു ശൈലജ ടീച്ചര്‍; വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതു പക്ഷ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തി. അതിൽ ഏറ്റവും ജനപ്രീയമായ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ പ്രീയങ്കരിയായി മാറിയ മന്ത്രിയാണ് ആരോഗ്യ മന്ത്രി കെ പി...