എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു: തിലകനുമായുള്ള പിണക്കത്തെ കുറിച്ച് കവിയൂർ പൊന്നമ്മ

മലയാള സിനിമയിലെ പകരക്കാറില്ല അഭിനയ ചക്രവർത്തി ആണ് ശ്രീ തിലകൻ.ശബ്ദ ഗാംഭീര്യം കൊണ്ടും അഭിനയ സിദ്ധി കൊണ്ടും എക്കാലവും പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്ന മഹാ നടൻ.അസാധ്യമായ സ്ക്രീൻ പ്രെസെൻസ് ഉള്ള നടനായിരുന്നു തിലകൻ എന്ന് ഒട്ടു മിക്ക പ്രമുഖ മലയാളം സിനിമ സംവിധായകരും സഹ താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. തിലകൻ സ്‌ക്രീനിൽ വന്നാൽ ആ സീനിൽ അദ്ദേഹം നിറഞ്ഞു നിൽക്കുക എന്നത് സ്വാഭാവികമാണ് എതിരെ നിൽക്കുന്നത് എത്ര വലിയ സൂപ്പർ സ്റ്റാറായാലും അതങ്ങനെ ആണ്. അടിമുടി കാർക്കശ്യവും പൗരുഷവും നിറഞ്ഞു നിൽക്കുന്ന ശരീര ഭാഷയുള്ള നടൻ. പൊതുവേ കാർക്കശ്യക്കാരായ കഥാപാത്രങ്ങൾ അവതരിപ്പിക്കാന് ഇത്രയേറെ മികവുറ്റ മറ്റൊരു നടനുണ്ടാകില്ല മലയാളത്തിൽ.അതേ കർക്കശ്യത്തോടെ താനാണ് ആണ് അദ്ദേഹം തന്റെ വ്യക്തി ജീവിതത്തിലും പെരുമാറിയത്. അത് കൊണ്ട് തന്നെ പല സഹതാരങ്ങളുമായും അദ്ദേഹം പിണക്കത്തിലായിരുന്നു താനും.

എന്തും തുറന്നു പറയുന്ന സ്വഭാവമുള്ള നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് നീതി പുലർത്താൻ മലയാള സിനിമ മേഖലക്ക് കഴിഞ്ഞില്ല എന്ന് തന്നെ ആണ് വാസ്തവം.സിനിമയിലെ ലോബി കളിയിലും ജാതി കളിയിലും മറ്റും പെട്ട് താര സംഘടനയുടെയും മറ്റും അനൗദ്യോഗിക വിലക്ക് മൂലം കരിയറിന്റെ അവസാന കാലത്തു കുറെ വർഷങ്ങൾ അദ്ദേഹത്തിന് അഭിനയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു, അന്ന് അത് മാധ്യങ്ങൾക്കു മുന്നിൽ വിളിച്ചു പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല.മറ്റുള്ളവരോടുള്ള പരിഭവവും പിണക്കവും തുറന്നു പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുമെങ്കിലും ആ മഹാനടന്റെ അഭിനയ മികവിനെ താഴ്ത്തിക്കെട്ടാൻ ആർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

മലയാളത്തില ഏറ്റവും മികച്ച കോമ്പിനേഷനുകളിൽ ചിലതാണ് തിലകനും കവിയൂർ പൊന്നമ്മയും അച്ഛനും അമ്മയുമായുള്ള മോഹൻലാൽ മകനായുമുള്ള സിനിമകൾ . അത്തരത്തിലുള്ള ഒട്ടു മിക്ക ചിത്രങ്ങളും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ചിലതാണ് . കിരീടത്തിൽ ആ കെമസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും വ്യക്തിപരമായി അന്ന് തിലകനോട് തനിക്ക് കലഹമുണ്ടയിരുന്നുവെന്നും അത് കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വന്നതോടെ അവസാനിച്ചിരുന്നുവെന്നും കവിയൂർ പൊന്നമ്മ ഇപ്പോൾ വ്യക്തമാക്കുകയാണ്.

കവിയൂർ പൊന്നമ്മയുടെ വാക്കുകൾ ഇങ്ങനെ: കിരീടം എന്ന സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ ഞാനും തിലകൻ ചേട്ടനും അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നു. ജാതകം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ വഴക്കായി.ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി പോകുകവരെയുണ്ടായി. കിരീടം എന്ന സിനിമയിൽ തിലകൻ ചേട്ടൻ അഭിനയിക്കാൻ വരുമ്പോൾ ഞാനും മോഹൻലാലും അവിടെ ഇരുന്നു ഇഡ്ഡലി കഴിക്കുകയായിരുന്നു. ലാൽ എനിക്ക് ഇഡ്ഡലി നൽകുന്നതൊക്കെ തിലകൻ ചേട്ടൻ നോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

ഒടുവിൽ എന്റെ അടുത്തേക്ക് വന്നു എനിക്ക് മുന്നിൽ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാൻ ഒരു ഒറ്റ തട്ട് കൊടുത്തു, അങ്ങനെ ആ പിണക്കം അവിടെ അവസാനിച്ചു. പുറമേ പരുക്കനായി അഭിനയിക്കുന്ന ആളായിരുന്നു തിലകൻ ചേട്ടൻ. അത് പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

Most Popular

സാർ ഞങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്: മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ ജിഷിന്‍ മോഹന്റെ കത്ത്

കൊറോണയുടെ വ്യാപനം വ്യാപകമായപ്പോൾ കേരളത്തിൽ സിനിമകളുടെയും സീരിയലുകളുടെയും ചിത്രീകരണം നിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ സീരിയല്‍ നടൻ ജിഷിൻ ഷൂട്ടിംഗ് നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന അഭ്യർത്ഥനയുമായി. ഇക്കാര്യത്തിൽ...

അന്ന് വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് ചെയ്തു തന്ന സഹായം ഇന്നും തുടരും; നിര്‍മാതാവിന്റെ കുറിപ്പ് വൈറലാവുന്നു

ജനുവരി ഒന്നിന് സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിനാൽ, തമിഴ് സൂപ്പർ താരം വിജയ്യുടെ മാസ്റ്റർ എന്ന സിനിമയുടെ റിലീസ് തീയറ്ററുകളിൽ നടക്കുമെന്നു ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോളാണ്,...

റിമയോടും മഞ്ജുവിനോടും രഹസ്യം പറഞ്ഞു പൂർണിമ രഹസ്യമറിയാൻ ഇന്ദ്രജിത്തും വിജയ് യേശുദാസും വീഡിയോ വൈറലാകുന്നു

വളരെ നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ് റിമ കല്ലിങ്കലും മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തുമൊക്കെ,ഒപ്പം സോഷ്യൽ മീഡിയയിൽ വാലേ ആക്റ്റീവുമാണ് ഇവരെല്ലാം. റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂര്‍ണിമ ഇന്ദ്രജിത്തുമൊക്കെ...

ആദ്യമായി ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായത് മൂന്നാം വയസ്സില്‍; കാണുന്നവര്‍ക്കെല്ലാം വേണ്ടത് അത് തന്നെ; ടങ്കൽ നടി ഫാത്തിമ സന വെളിപ്പെടുത്തുന്നു

സിനിമാ മേഘലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച്‌ തുറന്നു പറയുന്ന നടിമാരുടെ എണ്ണം ദിനം പ്രതി കൂടിയിക്കൊണ്ടിരിക്കുകയാണ് .നല്ല അവസരങ്ങൾ ലഭിക്കണമെങ്കിൽ പലർക്കും വഴങ്ങിക്കൊടുക്കണം എന്ന നിലയിലാണ് ഈ മേൽശാലയുടെ...