തിരക്കഥ പൂർത്തിയാക്കിയത് 6 ദിവസം കൊണ്ട്, കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി: മലയാള സിനിമയെ ഞെട്ടിച്ച ആ ബ്ലോക്ക്ബസ്റ്റർ ചിത്രം പിറന്നതിങ്ങനെ

വില്ലനായെത്തി പിന്നീട് മലയാള സിനിമ കീഴടക്കി താരരാജാവ് ആയി വലസുന്ന താരമാണ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. തുടക്കകാലത്ത് വില്ലൻ വേഷങ്ങൾ ചെയ്ത് പിന്നീട് നായക വേഷത്തിലേക്കെത്തിയ മോഹൻലാൽ ഒന്നിനൊന്ന് വ്യത്യസ്തമായി റോളുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.ആദ്യകാലത്ത് സഹതാരമായും നായകനായും നർമ്മം കലർന്ന വേഷങ്ങളും ഒക്കെയായി പതിയെ ചുവടുറപ്പിച്ച മോഹൻലാലിന്റെ കരിയറിൽ സൂപ്പർ താര പദവി അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു 1986 ഇൽ റിലീസ് ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രം. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ മലയാളികൾക്കിടയിൽ തരംഗമായി മാറിയിരുന്നു. വിൻസെന്റ് ഗോമസിന്റെ ഓരോ ഡയലോഗുകളും മലയാളികൾ ആഘോഷിച്ചു. കാലമിത്ര കഴിഞ്ഞിട്ടും രാജാവിന്റെ മകനും വിൻസെന്റ് ഗോമസും മലയാളി പ്രേക്ഷകരുടെ പ്രിയപെട്ടവയായി നിൽക്കുക്കയാണ്. ഇപ്പോഴിതാ ആ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ച ഡെന്നിസ് ജോസഫ് ആ ചിത്രം മോഹൻലാലിലേക്കു എത്തിച്ചേർന്ന കഥ വെളിപ്പെടുത്തുകയാണ്.

പരാജയങ്ങളിൽ പെട്ട് നിന്ന തമ്പി കണ്ണന്താനത്തിനു വേണ്ടിയാണു ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എഴുതുന്നത്. നായകൻ തന്നെ വില്ലനുമാകുന്ന ഒരു പ്രമേയമായിരുന്നു അത്. ആ കഥാസാരം ഏറെയിഷ്ടപെട്ട തമ്പി കണ്ണന്താനം ആ കഥയുമായി മമ്മൂട്ടിയെ സമീപിച്ചു.പക്ഷെ പരാജയങ്ങളിൽ പെട്ട് നിന്ന തമ്പിയുമായി ചിത്രം ചെയ്യാൻ മമ്മൂട്ടി വിസമ്മതിച്ചതോടെ തമ്പി കണ്ണന്താനം ആ കഥയുമായി ചെന്നത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചു കൊണ്ടിരുന്ന മോഹൻലാലിന്റെ അടുത്തേക്കാണ്. കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ആ ചിത്രം ചെയ്യാൻ സമ്മതം മൂളിയത്.തമ്പി കണ്ണന്താനത്തിനും ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹമാണ് മോഹൻലാലിനെ അതിനു പ്രേരിപ്പിച്ചത്. വെറും അഞ്ചോ ആറോ ദിവസം കൊണ്ടാണ് താൻ ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.

അന്നൊക്കെ തന്റെ മുറിയിൽ എന്നും വരുന്ന മമ്മൂട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിച്ചു കൊണ്ട് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു.
ഏതായാലും കുറഞ്ഞ ചെലവിൽ, തമ്പിയുടെ കാറ് വിറ്റും റബർ തോട്ടം പണയം വെച്ചുമെല്ലാം തമ്പി തന്നെ നിർമ്മിച്ച ആ ചിത്രം, മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തുവെന്നും ഡെന്നീസ് ജോസഫ് വെളിപ്പെടുത്തുന്നു.

Most Popular

ഇഷ്ടപെട്ട ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോള്‍ ഇതെന്താണൊരു വൃത്തികെട്ട കോലം, ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച്‌ സിത്താര പറയുന്നു

തങ്ങളുടെ മാസനിക വൈകല്യങ്ങളെയും ദുഷിച്ച മനസ്ഥിതിയും സമൂഹത്തിലേക്ക് പടർത്തുന്ന ഒരു കൂട്ടം മനുഷ്യർ നമ്മുടെ എല്ലാം ചുറ്റിലുമുണ്ട് അത്തരക്കാർ വളളതാ ഒരു നെഗറ്റീവ് എനർജി ആണ് അവരെ ചുറ്റും ജീവിക്കുന്ന...

മഹേഷ് ഭട്ട് കങ്കണക്കു നേരെ ഷൂസ് വലിച്ചെറിഞ്ഞോ? അന്ന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? തിരക്കഥകൃത്തായ ഷാഗുഫ്ത്ത റഫീഖിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യക്കേസിന് ശേഷം നിരവധി ചലച്ചിത്ര പ്രവർത്തകർക്ക് നേരെ നടി കങ്കണ സ്വജനപക്ഷപാതം ആരോപിചിരുന്നു.ആ ആരോപണങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് ചലച്ചിത്ര സംവിധായകനും...

അനശ്വര രാജന്റെ കിടിലന്‍ ഫോട്ടോഷൂട്ട്‌, ഒപ്പം വീഡിയോയും.. ആരാധകര്‍ കാത്തിരുന്ന ആരാധകരുടെ കമന്റ്സും അടിപൊളി

ബാലതാരവും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയുമായ നടിയാണ് അനശ്വര രാജൻ. മഞ്ജു വാരിയറിന്റെ ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര തന്റെ ചലച്ചിത്ര രംഗത്തെത്തിയത്. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ നായികയാണ് അനശ്വര....

പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും അശ്വതി ശ്രീകാന്ത്

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴേ അശ്‌ളീല ചുവയോടു കൂടി കമെന്റ് ചെയ്തയാൾക്ക് കിടിലൻ മറുപിടി കൊടുത്തു താരമായിരിക്കുകയാണ് പ്രശസ്ത അവതാരികയും നദിയുമൊക്കെയായ അശ്വതി ശ്രീകാന്ത്.ഇപ്പോൾ ആ മെസ്സേജ്...