മലയാള സിനിമയിൽ എത്തിയപ്പോൾ ഞാനും അതിന് ഇരയായി, അതോടെ ഞാനെന്റെ ശരീരത്തെ വെറുത്തു: വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയോടും മകൻ ദുൽഖറിനോടും ഒപ്പം നായികയായി അഭിനയിച്ച നടിയാണ് കാർത്തിക മുരളിധരൻ വാലേ ചുരുക്കം ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയ താരമാണ് കാർത്തിക. സിനിമയിൽ നിന്നും താൽക്കാലിക ഇടവേള എടുത്തു എങ്കിലും താരമിപ്പോഴും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആക്റ്റീവ് ആണ്.

തന്റെ വിശേഷങ്ങളു പുതിയ ഫോട്ടോസും ഒക്കെ നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ താരം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതേ സമയം സിനിമയിൽ താൻ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് കാർത്തിക മുരളീധരൻ ഇപ്പോൾ.ബോഡി ഷെയ്മിംഗിന് ഇരയായി താൻ സ്വന്തം ശരീരം വെറുത്തുവെന്നും താരം തന്റെഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. കാർത്തിക മുരളീധരന്റെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:

കുട്ടിക്കാലം മുതൽ ഞാൻ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് ഞാൻ ശ്രദ്ധിക്കുന്നത്. ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതൽ വലുതാകുന്നത് വരെ ഞാൻ അനുഭവിച്ചതാണ്.കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ ഞാൻ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്.ഞാൻ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതൽ ഭാരം വയ്ക്കുകയാണ് ചെയ്തത്.

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി ഞാൻ തളരാൻ തുടങ്ങി. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല.

എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാൻ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു.ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചുവെന്നും കാർത്തിക മുരളീധരൻ പറയുന്നു.

Most Popular

‘ബിജെപിക്കാരി ആണോ?’ ആരാധകന്റെ ചോദ്യത്തിന് അഹാന കൃഷ്ണയുടെ മറുപിടി

'ബിജെപിക്കാരി ആണോ?' എന്ന് ചോദിച്ചെത്തിയ ഒരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടനും നിയമ സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാർ.പൊതുവേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ...

സ്ലീവ്‌ലെസ് ടോപ്പും ഷോർട്സും അണിഞ്ഞ് പകൽ സ്വപ്നം കണ്ട് അനശ്വര, ഫോട്ടോകൾ വൈറൽ

ഷോർട് ധരിച്ചു കാലുകൾ കാണിച്ചു ഫോട്ടോ ഇട്ടതിനു വൻ സൈബർ ആക്രമണം നേരിട്ട താരമാണ് മലയാളികളുടെ സ്വന്തം അനശ്വര. തണ്ണീർമതാണ് ദിനങ്ങൾ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ...

100 ദശലക്ഷം ക്ലബിൽ ചേരുന്ന വിജയ് യുടെ ആറാമത്തെ ഗാനം

YouTube വീഡിയോ സൈറ്റുകളുടെ വരവോടെ, ആളുകൾ ടിവിയിൽ പാട്ടുകൾ കാണുന്നതിനേക്കാൾ കൂടുതൽ ആവശ്യമുള്ളപ്പോഴെല്ലാം YouTube- ൽ പാട്ടുകൾ കാണുന്നു. അതിനാൽ, നിരവധി ഗാനങ്ങൾ വീണ്ടും വീണ്ടും കാണുകയും കാഴ്ചക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു. 'മാരി...

ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്,ആ സത്യമറിഞ്ഞത് ഒരു ഡ്രൈവറിൽ നിന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ

ദിലീപ് നടിയെ ആക്രമത്തിച്ച കേസിൽ ജയിലിലായിരുന്ന സമയത് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലും നിന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം മലയാള ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന്റെ പക്ഷത്തു നിന്ന്...