കരിക്കിലെ ജോർജ് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ടോ ? വില കളയരുതെന്ന് ‘കരിക്ക്’ ആരാധകര്‍; ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി താരം

പതിവ് ടിവി ഷോ കളുടെ എല്ലാത്തരം പരിധികളും മറികടന്നു ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിൽ ഒരു വിപ്ലവമായി എത്തിയ ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികളാകാന്‍ സാദ്ധ്യതയുള്ള നിരവധി പേരുകളാണ് ഉയരുന്നത്. ചര്‍ച്ചകള്‍ സജീവമായിരിക്കെ ഷോയില്‍ മത്സരാര്‍ത്ഥിയായി കരിക്ക് സീരിസിലെ ജോര്‍ജ് എന്ന അനു കെ. അനിയനും എത്തും എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇതോടെ കരിക്ക് ആരാധകരും രംഗത്തെത്തി.

ആരാധകർ ഒരുപാട് ഉള്ള ഷോ ആണ് ബിഗ് ബോസ് എന്നാൽ അതുപോലെ ഹേറ്റേഴ്സും ബിഗ് ബോസിന് കുറവല്ല.വലിയ ഒരു ആരാധക പിന്തുണ ഉള്ള താരമാണ് കരിക്കില്ല ജോർജ് ആയി അഭിനയിക്കുന്ന അനു കെ അനിയൻ . ബിഗ് ബോസിലേക്ക് പോയി വില കളയരുത് എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനു കെ. അനിയന്‍. ബിഗ് ബോസില്‍ താനും മത്സരാര്‍ത്ഥിയാകുന്നു എന്നത് വ്യാജവാര്‍ത്തയാണ് എന്നാണ് അനു വ്യക്തമാക്കിയിരിക്കുന്നത്.

സീസൺ 3 യിൽ അനു കെ അനിയൻ ഉണ്ട് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു .അതിനെതിരെ ഉള്ള താരത്തിന്റെ പ്രതികരണമാണ് എപ്പോൾ വൈറലായിരിക്കുന്നത്. സീസണ്‍ 3യില്‍ അനു ഉണ്ടെന്നുള്ള തരത്തില്‍ ഒരു യൂട്യൂബ് ചാനലില്‍ വന്ന സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് താരം പ്രതികരിച്ചത്. ”വ്യാജവാര്‍ത്ത..മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല….” എന്നാണ് അനു സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.സംഗതി വെറും വ്യാജ വാർത്തയാണ് എന്ന് ഇപ്പോൾ താരം തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്.

Most Popular

ആകാശത്തു അന്യഗ്രഹ ജീവികളുടെ പേടകം കണ്ടതായി പാക് പൈലറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു വീഡിയോ കാണാം

പാകിസ്ഥാന്റെ ഔദ്യോഗിക യാത്രവിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം പറത്തവേ വിചിത്രമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി. വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഒരു വസ്തു പറന്നുപോകുന്ന കാഴ്ചയാണ് പൈലറ്റ് കണ്ടത്. ഈ...

തന്റെ മുന്‍ ഭാര്യയ്ക്ക് താത്പര്യം സഹോദരി ഭര്‍ത്താവിനോട്, ഫോണില്‍ രഹസ്യബന്ധത്തിന്റെ തെളിവുകള്‍: തുറന്നുപറഞ്ഞ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ആദ്യ വിവാഹബന്ധവും വേര്പിരിയലുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടൻ ചര്‍ച്ചയാകുന്നത്. രാജ് കുന്ദ്രയുടെ ആദ്യഭാര്യ കവിത തന്റെയും ഭർത്താവിന്റെയും ബന്ധത്തിലെ വില്ലന്‍...

പ്രിയപ്പെട്ട രമേശൻ നായർ, ഞാൻ എന്താണ് കേൾക്കുന്നത് ? ഹൃദയഹാരിയായ കുറിപ്പുമായി ബാലചന്ദ്രമേനോൻ

പ്രശസ്ത മലയാളം കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു.150 ലധികം മലയാള സിനിമകൾക്കും ഡസൻ കണക്കിന് ഭക്തി ആൽബങ്ങൾക്കും ഗാനങ്ങൾ രചിച്ച എസ്. രമേശൻ നായർ ഇന്ന് (വെള്ളിയാഴ്ച) കൊച്ചിയിലെ ഒരു...

മമ്മൂക്കയെ ഞങ്ങള്‍ക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു : സ്വാസിക

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയിക്കുന്ന മുൻ നായികമാർ കുറവാണ് പൊതുവേ ബിഗ് സ്‌ക്രീനിൽ ഒരവസരം പലരും മിനി സ്‌ക്രീനിൽ നിന്ന് പൂർണമായും പിൻവാങ്ങുന്ന കാഴ്ചയാണ് നാം കാണറുള്ളത്.പ്രത്യേകിച്ചും സീരിയലിൽ നിന്ന്.പക്ഷേ...