അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി.

സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവിത പ്രാരാബ്ദം മൂലം ഇഷ്ടമില്ലാത്ത ജോലികൾ ചെയ്തു ജീവിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റിലുമുണ്ട്. പലരും വീട്ടിലും സമൂഹത്തിലും ഒക്കെ നിന്നുമുള്ള പ്രഷർ കൊണ്ടാണ് സ്വപ്നങ്ങൾ ഉപേക്ഷിച്ചു മറ്റൊരു തൊഴിലിടം തേടിപ്പോകുന്നന്തു. അവിടെ ചുരുക്കം ചിലർ തങ്ങളുടെ സ്വപ്നങ്ങളുടെ പിന്നാലെ യാത്ര ചെയ്യും. മുന്നിൽ വരുന്ന പല പ്രതിയബന്ധങ്ങളെയും തരണം ചെയ്തു അങ്ങനെ മുന്നോട്ടു പോകുന്നവർ ഉറപ്പായും തങ്ങളുടെ ലക്‌ഷ്യം നേടുകയും ജീവിത വിജയം ഉണ്ടാവുകയും ചെയ്യും. അത്തരത്തിൽ ഒരാളാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫന്‍. അബുദാബിയിലെ ജോലി ഉപേക്ഷിച്ചാണ് കരിക്കിലേക്ക് എത്തിയത് എന്നാണ് ജീവന്‍ പറയുന്നത്. യൂട്യൂബ് എന്ന് പറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ്, അതാണ് തന്റെ മധുരപ്രതികാരം എന്നും ജീവന്‍ പറയുന്നത്.

പഠിച്ച്‌ സുരക്ഷിത വരുമാനമുള്ള ജോലിയില്‍ എത്താന്‍ എല്ലാ വീട്ടുകാരെയും പോലെ തനിക്കും വീട്ടിൽ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് ജീവൻ തുറന്നു പറയുന്നു. ബിടെക്കിന് പഠിക്കുമ്ബോള്‍ തന്നെ അഭിനയവും സംവിധാനവും മനസിലുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് അര്‍ജുനും അതേ കോളജില്‍ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി.

കോഴ്‌സ് കഴിഞ്ഞ് തനിക്ക് അബുദാബിയില്‍ നല്ല ശമ്ബളത്തില്‍ ജോലി കിട്ടി. ഒരു വര്‍ഷം ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി. തല്‍കാലം വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി. എങ്ങനെയെങ്കിലും അഭിനയ മേഖലയില്‍ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീവൻ മനസ്സ് തുറന്നത്.

Most Popular

കീർത്തി സുരേഷിന്റെ പുതിയ ട്വീറ്റ് വൻ ആബദ്ധമായി : ട്വിറ്ററിൽ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹം.

തമിഴ് സിനിമ ലോകത്തേക്ക് പ്രവേശിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ നടി കീർത്തി സുരേഷ് ഒരു മുൻനിര നടിയായി മാറിയിരിക്കുകയാണ്. സിനിമാ ലോകത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് സിനിമാ ആരാധകരുടെ സ്വപ്ന പെൺകുട്ടിയാണ്....

ഗോവന്‍ ബീച്ചില്‍ ബിക്കിനിയണിഞ്ഞ് ആര്‍ത്തുല്ലസിച്ച് അനാര്‍ക്കലിയിലെ നായിക. അന്തം വിട്ടു ആരാധകർ

ഇപ്പോൾ താരം ഗോവയിൽ അവധിക്കാലം ആസ്വദിക്കാനായി എത്തിയപ്പോൾ എടുത്ത പുതിയ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.വിദേശ കാമുകനോടൊപ്പം ഗോവയിലായിരുന്നു പ്രിയലിന്റെ പുതുവത്സരാഘോഷം. അതേസമയം, എടുത്ത ചിത്രങ്ങളും വീഡിയോയും വൈറലായി. ചിത്രത്തിൽ ചുവന്ന...

വിവാഹമോചനത്തിനൊരുങ്ങി ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്ന് ജോമോൻ ടി. ജോൺ പറഞ്ഞു. മനോരമ ഓൺലൈന് ജോമോൻ ഇക്കാര്യം...

ഇത്രയും നാള്‍ സ്‌നേഹിച്ച ഒരാള്‍ ‘വിട്ടു പോകണേ’ എന്നു പ്രാര്‍ഥിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു

വില്ലനായി വന്നു സ്ഥിരം നായകൻറെ കയ്യിൽ നീന്നു ഇടികൊണ്ടു നായകന്റെ ഹീറോയിസം കൂട്ടാൻ ബലിയാടാകുന്ന സ്ഥിരം വില്ലന്മാരുണ്ട് മലയാളം സിനിമയിൽ അതിൽ മുൻ നിരയിലായിരുന്നു ഒരു കാലത്തു നടൻ ബാബുരാജ് എന്നാൽ വ്യത്യസ്തമായ...