സല്‍മാന്‍ ഖാനെ ഫോണില്‍ ശല്യം ചെയ്തുകൊണ്ടിരുന്ന ആ ശബ്ദം എന്റേത്’; നടി കരീഷ്മ പറയുന്നു

Advertisement

ബോഡി ഗാർഡ് എന്ന സിദ്ദിഖ് ചിത്രം മലയാളവും തമിഴും കടന്നു ബോളിവുഡിൽ എത്തിയിരുന്നു റെക്കോര്ഡുകളുടെ പെരുമഴക്കാലമായിരുന്നു ചിത്രത്തിന്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും വന്‍ വിജയം നേടാന്‍ ചിത്രത്തിനായി. സല്‍മാന്‍ ഖാനും കരീന കപൂറുമായിരുന്നു ബോഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്കില്‍ നായികാനായകന്മാരായി എത്തിയത്. ബോഡിഗാര്‍ഡ് ഹിന്ദി റീമേക്ക് റിലീസ് ചെയ്തതിന്റെ പത്താം വാര്‍ഷികമായിരുന്നു ഇന്നലെ.

ബോഡി ഗാർഡിൽ കരീന കപൂര്‍ ആയിരുന്നു നായികയെങ്കിലും ചേച്ചി കരീഷ്മയും ചിത്രത്തില്‍ അദൃശ്യസാന്നിധ്യമായി ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. സല്‍മാന്‍ ഖാന്റെ ലൗവി സിംഗ് എന്ന കഥാപാത്രത്തെ ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിച്ചു ശല്യം ചെയ്യുന്നത് കരിഷ്മയുടെ ശബ്ദമാണ്. കരീഷ്മയാണ് ഈ ഭാഗങ്ങള്‍ കരീനയ്ക്കായി ഡബ്ബ് ചെയ്തിരിക്കുന്നത്.

സഹോദരി കരീന അഭിനയിക്കുന്ന ചിത്രമെന്നതിലുപരി സല്‍മാനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ കരീഷ്മയെ പ്രേരിപ്പിച്ചത്. 2018ല്‍ എന്റര്‍ടൈന്‍മെന്റ് കി രാത്-ലിമിറ്റഡ് എഡിഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇക്കാര്യം കരീഷ്മ തുറന്നു പറഞ്ഞിരുന്നു. “ബോഡിഗാര്‍ഡ് എന്ന സിനിമയിലെ ഛായയുടെ ശബ്ദമായിരുന്നു ഞാന്‍. സിനിമയിലെ സല്‍മാന്റെ കഥാപാത്രത്തെ ബുദ്ധിമുട്ടിച്ചത് എന്റെ ശബ്ദമാണ്. സല്‍മാന് കരീനയേക്കാള്‍ അടുപ്പം എന്നോടുണ്ട്. ഞങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണുള്ളത്. സല്‍മാനെ സംബന്ധിച്ചിടത്തോളം കരീന ഒരു ചെറിയ സഹോദരിയെപ്പോലെയാണ്, സല്‍മാന്‍ ഇപ്പോഴും അവളെ ഒരു കുട്ടിയായി കണക്കാക്കുന്നു.”

അന്താസ് അപ്നാ അപ്ന, ഹം സാഥ് സാത്ത് ഹെ, ജുഡ്‌വാ, ജീത്ത്, ബീവി നമ്ബര്‍ 1, ദുല്‍ഹന്‍ ഹം ലെ ജായേംഗെ, ചല്‍ മേരെ ഭായ് തുടങ്ങി നിരവധി ഹിറ്റ് പ്രോജക്ടുകളില്‍ ഒന്നിച്ച്‌ സഹകരിച്ചിട്ടുള്ളവരാണ് കരീഷ്മയും സല്‍മാന്‍ ഖാനും.

Most Popular