ടീഷര്‍ട്ട് ഇട്ട് മുന്നിലെത്തിയ കനിഹയോട് ആദ്യം പ്രമുഖ സംവിധായകന്‍ ചെയ്തത്‌

Advertisement

മലയാളത്തിന്റെ ഇതിഹാസങ്ങളായ മമ്മൂട്ടി എംടി ഹരഹിരന്‍ ടീമിന്റെ ചരിത്ര സിനിമയായ പഴശ്ശി രാജയില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച്‌ കരിയറിലെ വലിയ ഒരു തിരിച്ചു വരവായിരുന്നു.അന്യ ഭാഷ നടിയായിട്ടു പോലും മലയാളികൾ നെഞ്ചോടു ചേർത്ത ചുരുക്കം നായികാ മാറിൽ ഒരാളാണ് കനിഹ, പഴശ്ശിയുടെ സഹധര്‍മ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം സംവിധായകനായ ഹരിഹരൻ മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ പ്രതികരണം.

ഒരു മലയാള സിനിമയില്‍ നായികയാകാന്‍ എത്തണം എന്ന ഒരു മെസ്സേജ് മാത്രമാണ് എനിക്ക് ആദ്യം കിട്ടിയത് . കോടമ്ബക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സാര്‍ ഉണ്ട്. സത്യത്തില്‍ സിനിമയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ഇത്രയും വലിയ ഒരു സീനിയർ സംവിധായകനാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.

ഞാനാകട്ടെ അദ്ദേഹത്തെ കാണാൻ ചെന്നത് ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞാണ് . എന്നെ കണ്ട ശേഷം അപ്പോൾ തന്നെ അദ്ദേഹം ഓള്‍ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഇഷ്ടപ്പെടാതെ പറഞ്ഞു വിട്ടപ്പോലെ എനിക്ക് തോന്നി . എനിക്ക് ആണെങ്കില്‍ ഈ റിജക്‌ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നല്‍കി അഭിനയിച്ചതിന് ശേഷം എന്നെ പുറന്തള്ളുകയാണെങ്കിൽ എനിക്ക് സങ്കടമില്ല പക്ഷേ ഇത് … വീട്ടില്‍ ചെന്ന ശേഷം ഞാന്‍ ഹരിഹരൻ സാറിനെ വീണ്ടും വിളിച്ചു.

സാര്‍ ഏത് രീതിയിലുള്ള കഥാപാത്രമാണ് നിങ്ങള്‍ പ്ലാൻ ചെയ്യുന്നത് എന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴില്‍ വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാഞ്ജിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയിൽ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. വീഡിയോ കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റ്യൂമില്‍ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച്‌ കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതില്‍ അദ്ദേഹം സംതൃപ്തനായതോടെ പഴശിരാജയുടെ കരാറില്‍ അവിടെ വെച്ച്‌ തന്നെ ഒപ്പിട്ടു’. കനിഹ വ്യക്തമാക്കുന്നു.

Most Popular